ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് കത്തെഴുതിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇറാന് ചൈന ആയുധങ്ങള്‍ നല്‍കുന്നില്ലെന്ന് ഷി ജിന്‍പിങ് മറുപടി നല്‍കിയതായും ട്രംപ് വ്യക്തമാക്കി. ചൊവ്വാഴ്ച ടേപ്പ് ചെയ്ത അഭിമുഖത്തില്‍, കത്തുകള്‍ കൈമാറിയത് എപ്പോഴാണെന്ന് ട്രംപ് പറഞ്ഞിട്ടില്ല.
'ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഞാന്‍ ഷി ജിന്‍പിങ്ങിന് കത്തെഴുതി, അങ്ങനെ ചെയ്യുന്നില്ലെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം എനിക്ക് ഒരു മറുപടി കത്തെഴുതി,' ട്രംപ് എഫ്ബിഎന്നിന്റെ 'മോണിംഗ്‌സ് വിത്ത് മരിയ' പ്രോഗ്രാമില്‍ പറഞ്ഞു കഴിഞ്ഞ ആഴ്ച, ഇറാന് ആയുധങ്ങള്‍ നല്‍കിയാല്‍ ഉടന്‍ 50% തീരുവ ചുമത്തുമെന്ന് അദ്ദേഹം രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു.
ഇറാനെതിരായ യുദ്ധവും വെനിസ്വേലയിലെ മാറ്റങ്ങളും മൂലം ആഗോള എണ്ണ വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ അടുത്ത മാസം ഷി ജിന്‍പിങ്ങുമായി നടത്താന്‍ ഉദ്ദേശിക്കുന്ന കൂടിക്കാഴ്ചയെ സ്വാധീനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു . അദ്ദേഹം എണ്ണ ആവശ്യമുള്ള ഒരാളാണ്. ഞങ്ങള്‍ക്ക് അത് വേണ്ട ട്രംപ് പറഞ്ഞു.
https://www.facebook.com/Malayalivartha
























