Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..

20 MAY 2024 06:51 PM IST
മലയാളി വാര്‍ത്ത

 സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അമീറുള്‍ ഇസ്ലാം നിരപരാധിയെന്ന് പ്രതിയുടെ അഭിഭാഷകൻ അഡ്വ. ആളൂര്‍ പറഞ്ഞതിനെതിരെ സോഷ്യൽ മീഡിയകളിൽ ആളൂരിനെതിരെ പൂരപ്പാട്ട് . അമീറുല്‍ ഇസ്ലാം നിരപരാധിയെന്നും കുറ്റം ചെയ്തത് മറ്റാരോ ആണെന്നും, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് ആളൂര്‍ പറയുന്നത്.

ഒരു നിരപരാധിയെ രക്ഷപ്പെടുത്താനായില്ലെന്ന വേദനയാണ് തനിക്കുള്ളതെന്നും ആളൂര്‍ പറഞ്ഞു. ഒരു കിളുന്ത് പയ്യനായ അമീറുല്‍ ഇസ്ലാം ശക്തയായ ഒരു വ്യക്തിയെ കീഴ്പെടുത്തി, ബലാത്സംഗം ചെയ്തുവെന്നെല്ലാം പറഞ്ഞാല്‍ അത് നിയമവിരുദ്ധമായിരിക്കും, എന്നൊക്കെയുള്ള ആളൂരിന്റെ വാദങ്ങളൊന്നും വിലപ്പോകുന്നതല്ല . വിചാരണക്കോടതിയില്‍ പ്രതിയുടെ അഭിഭാഷകനായിരുന്നു ആളൂര്‍. എന്നാല്‍ ഹൈക്കോടതിയില്‍ പ്രതിഭാഗത്തിന്റെ വക്കാലത്ത് ആളൂര്‍ ഒഴിഞ്ഞിരുന്നു.

അതേസമയമ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു . ഇത് പ്രതീക്ഷിച്ച വിധിയാണ്. മകള്‍ക്ക് നീതി ലഭിച്ചു. എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നും ഇനിയൊരു പെണ്‍കുട്ടിക്കും ഈ ഗതി വരരുതെന്നും ജിഷയുടെ മാതാവ് പ്രതികരിച്ചു

9 വര്‍ഷമായി അവന്‍ ജീവിക്കുകയാണ്. ഇനിയും അവനെ ജീവിക്കാൻ അനുവദിക്കരുത്. എത്രയും വേഗം അവനെയും വധശിക്ഷയ്ക്ക് വിധേയമാക്കണമെന്നാണ് തൻ്റെ ആഗ്രഹം. വളര്‍ത്തി വലുതാക്കി എല്‍എല്‍ബി വരെ പഠിപ്പിച്ച മകള്‍ ഇത്രയും ക്രൂരമായി കൊല്ലപ്പെട്ടത് ഒരമ്മയ്ക്കും സഹിക്കാൻ കഴിയില്ല. നിയമ നടപടികൾ നീണ്ടുപോകുന്നതിൽ മനസിക വിഷമമുണ്ട്. ഇന്നലെ (മെയ്‌ 19) ഉച്ചയ്‌ക്ക് ശേഷമാണ് വിധി ഇന്നാണെന്ന് അറിഞ്ഞത്. വിധി നേരില്‍ കേള്‍ക്കാനാണ് ഇത്രയും പ്രയാസപ്പെട്ട് ഇവിടെയെത്തിയതെന്നും ആണ് രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞത് . കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഉൾപ്പടെ എല്ലാവരോടും കടപ്പാടും നന്ദിയുമുണ്ട്. സർക്കാർ ഈ കേസ് തെളിയിക്കാൻ ആത്മാർഥത കാണിച്ചുവെന്നും രാജേശ്വരി പ്രതികരിച്ചു.

നിയമ വിദ്യാർത്ഥിനിആയിരുന്ന പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുൾ ഇസ്ലാം നൽകിയ അപ്പീലിലും കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.

വിചാരണക്കോടതി വിധിയ്‌ക്കെതിരെ കേസില്‍ കുറ്റവിമുക്തനാക്കി വെറുതെവിടണമെന്ന് ആവശ്യപ്പെട്ട് അമീറുൽ ഇസ്‌ലാം നൽകിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത് . വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിടുകയായിരുന്നു. കേസില്‍ ഡിഎന്‍എയും മറ്റു ശാസ്ത്രീയ തെളിവുകളുമാണ് നിര്‍ണായകമായത്. ഡിഎന്‍എ സാമ്പിളുകള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ വിശ്വസിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. വീടിന്‍റെ വാതില്‍ കട്ടിളയില്‍ നിന്നും പെണ്‍കുട്ടിയുടെ ചുരിദാറില്‍ നിന്നും കണ്ടെത്തിയ രക്ത സാമ്പിളുകള്‍ തെളിവായി എടുക്കാമെന്നും കോടതി ഉത്തരവില്‍ ചൂണ്ടികാട്ടി.

 


എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 2017 ഡിസംബറിലാണ് അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാൻ സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. പ്രതിയുടെ അപ്പീലിലും സർക്കാരിന്റെ അപേക്ഷയിലും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിശദമായി വാദം കേട്ടിരുന്നു.

ഒരാളെ വധശിക്ഷയ്ക്കു വിധിച്ചാല്‍ ശിക്ഷ കുറയ്ക്കാന്‍ മതിയായ കാരണങ്ങളുണ്ടോയെന്ന അന്വേഷണമായ മിറ്റിഗേഷന്‍ എന്‍ക്വയറി പ്രകാരമാണ് വധശിക്ഷ ഇളവ് ചെയ്യാമോയെന്ന് ഹൈക്കോടതി പരിശോധിക്കുന്നത്. പ്രതിയെങ്ങനെയാണ് ക്രിമിനലായി മാറിയതെന്നതടക്കമുള്ള സാമൂഹിക - കുടുംബ പാശ്ചാത്തലം പരിശോധിക്കും. കുറ്റം ചെയ്യാന്‍ പ്രതികളുടെ സാഹചര്യമെന്തെന്ന അന്വേഷണം നടന്നിട്ടില്ലെന്ന് വിലയിരുത്തി ഹൈക്കോടതി പെരുമ്പാവൂര്‍ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം, ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ പ്രതി നിനോ മാത്യു എന്നിവരുടെ ശിക്ഷായിളവ് സംബന്ധിച്ച ഹര്‍ജിയെത്തുടര്‍ന്നാണ് മിറ്റിഗേഷന്‍ എന്‍ക്വയറി നടത്തിയത്.

 

വധശിക്ഷ ഹൈക്കോടതിയുടെ അനുമതിയോടെയാണ് നടപ്പാക്കേണ്ടത്. പ്രതികള്‍ വധശിക്ഷയ്‌ക്കെതിരെ നല്‍കിയ അപ്പീലുകളും ഹൈക്കോടതിയിലെത്തും. ഇവയില്‍ തീരുമാനം എടുക്കും മുന്‍പ് പ്രതിയുടെ സാമൂഹ്യ- സാമ്പത്തിക - കുടുംബ പശ്ചാത്തലവും ജീവിതാനുഭവങ്ങളുമുള്‍പ്പെടെയുള്ള വസ്തുതകള്‍ പരിശോധിക്കാനും അന്വേഷണം നടത്താനും സുപ്രീംകോടതി സമീപകാലത്ത് പല കേസുകളിലും നിര്‍ദേശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് കേരള ഹൈക്കോടതി ഈ രണ്ട് കേസുകളില്‍ ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലും പെരുമ്പാവൂര്‍ വധക്കേസിലും മിറ്റിഗേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

വധശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കുന്നതുവരെ ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ പ്രോജക്ട് 39 എ (Project 39A) അംഗങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ഹൈക്കോടതി രജിസ്ട്രി മുദ്രവച്ച കവറില്‍ സൂക്ഷിക്കണം. പകര്‍പ്പുകള്‍ പ്രോസിക്യൂഷനും പ്രതിഭാഗത്തിനും നല്‍കണം. അവരും റിപ്പോര്‍ട്ട് രഹസ്യമാക്കി വയ്ക്കണം. അപ്പീല്‍ തീരുമാനിക്കുന്ന അന്തിമഘട്ടത്തില്‍ ഹൈക്കോടതി ഈ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കും. ഇതിനു പുറമേ പ്രതികളുടെ മനോനില, തൊഴില്‍, ജയിലിലെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരും റിപ്പോര്‍ട്ടുകള്‍ നല്‍കണം. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് ഇപ്പോള്‍ ഹൈക്കോടതി തീരുമാനമെടുത്തിരിക്കുന്നത്.

 

 



കൊലപാതകത്തിന് ശേഷം പെരുമ്പാവൂർ വിട്ടുപോയ ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ആദ്യം തന്നെ കേസിൽ നിർണായക വഴിത്തിരിവായത്. ആഴ്‌ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂൺ 16 നാണ് അസം സ്വദേശിയായ പ്രതി അമീർ ഉല്‍ ഇസ്‌ലാം പിടിയിലായത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ പ്രതിയുടെ ഡിഎൻഎ പരിശോധനയുൾപ്പടെ നടത്തി ശാസ്‌ത്രീയമായി സ്ഥിരീകരിച്ചാണ് പ്രതി അമീറുൽ തന്നെ ആണെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചത്.

2016 ജൂൺ 28 ന് ഇയാളെ നേരിട്ട് എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തിയത്. കൊലപാതക ശേഷം പ്രതി ഒഴിഞ്ഞ പറമ്പിലേക്ക് വലിച്ചെറിഞ്ഞ കത്തിയിലെ രക്തക്കറ നിയമ കൊല്ലപ്പെട്ട വിദ്യാർഥിനിയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. 2016 സെപ്റ്റംബർ 17 ന് കോടതിയിൽ 1500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. ഏക പ്രതി അമീർ ഉല്‍ ഇസ്‌ലാമിനെതിരെയായിരുന്നു ബലാത്സംഗം, കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

2016 നവംബർ മാസത്തിൽ എറണാകുളം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി. ബലാത്സംഗം ഉൾപ്പെടെ ആരോപിക്കപ്പെട്ട കേസിൽ 2017 മാർച്ചിൽ അടച്ചിട്ട കോടതി മുറിയിൽ പ്രതിയെ രഹസ്യ വിചാരണ നടത്താൻ കോടതി ഉത്തരവ് നൽകി.

പ്രോസിക്യൂഷൻ സാക്ഷികളായ നൂറ് പേരെ കോടതി വിസ്‌തരിച്ചിരുന്നു. 293 രേഖകളും 36 തൊണ്ടി മുതലുകളും പരിശോധിച്ചു. പ്രതിഭാഗം ഹാജരാക്കിയ അഞ്ച് സാക്ഷികളെയും കോടതി സാക്ഷിവിസ്‌താരം നടത്തി.

 

2017 ഡിസംബറിൽ കേസിന്‍റെ അന്തിമവാദം പൂർത്തിയാക്കി. പ്രതി നിയമ വിദ്യാർഥിയുടെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് വധശിക്ഷ ഉറപ്പിക്കണമെന്ന പ്രോസിക്യൂഷന്‍റെയും കുടുംബത്തിന്‍റെയും ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

മാസങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവിലാണ് അമീറുള്‍ ഇസ്ലാമിനെ കൊച്ചിയിലെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. ഈ വിധിക്കെതിരെയാണ് അമീറുല്‍ ഇസ്ലാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. താൻ പ്രതിയല്ലെന്നും തനിക്കെതിരായ തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നും അമിറുൾ ഇസ്ലാം ചൂണ്ടിക്കാട്ടി. തന്നെ പിടികൂടിയ ശേഷം പൊലീസ് ശാസ്ത്രീയ തെളിവുകളുണ്ടാക്കുകയായിരുന്നുവെന്നും മറ്റാരോ ആണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും കൊല്ലപ്പെട്ട പെൺകുട്ടിയെ മുൻപരിചയമില്ലെന്നുമുള്ള വാദങ്ങളാണ് അപ്പീലില്‍ അമിറുല്‍ ഇസ്ലാം മുന്നോട്ടുവച്ചിരുന്നത്. ഇതാണ് പ്പോൾ ആളൂർ ഉന്നയിച്ചതും . എന്നാൽ ഇത്തരം വാദങ്ങളൊന്നും ഇനി നിലനിൽക്കാത്തവിദേഹത്തിൽ പഴുതടയച്ച വിധിയാണ് ഹൈ കോടതിയുടേതായി ഇപ്പോൾ വന്നിട്ടുള്ളത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (20 minutes ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (41 minutes ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (1 hour ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (1 hour ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (1 hour ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (2 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (3 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (4 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (4 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (4 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (5 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (5 hours ago)

Malayali Vartha Recommends