കണ്ണൂരില്‍ പ്രവാസിയുടെ വീട്ടില്‍ നിന്ന് കവര്‍ന്നത് 75 പവന്‍... വാതില്‍ കുത്തിത്തുറന്ന് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്, ഇന്ന് പുലര്‍ച്ചെയാണ് സംഭവം

കണ്ണൂരില്‍ പ്രവാസിയുടെ വീട്ടില്‍ നിന്ന് കവര്‍ന്നത് 75 പവന്‍... വാതില്‍ കുത്തിത്തുറന്ന് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്, ഇന്ന് പുലര്‍ച്ചെയാണ് സംഭവം പ്രവാസിയായ റഫീക്കിന്റെ വീട്ടിലാണ് മോഷണം നടന്നത്.
മുന്നിലെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. വീട്ടുകാര്‍ മുകളിലത്തെ നിലയിലാണ് താമസിച്ചിരുന്നത്. താഴത്തെ നിലയിലെ മുറിയിലെ അലമാരയില്‍ കവറിലാക്കി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്.
വീട്ടില്‍ റഫീക്കിന്റെ ഭാര്യയും മക്കളും ഇളയ അനുജത്തിയും മാത്രമാണ് ഉണ്ടായിരുന്നത്. റഫീക്കിന്റെ അച്ഛനും അമ്മയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അലമാരയില്‍ നിന്ന് കവറെടുത്ത് പുറത്ത് കൊണ്ടുവന്ന ശേഷം ആവശ്യമായ സ്വര്‍ണം എടുത്ത് മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
മോഷണത്തിന് ഉപയോഗിച്ച കമ്പിപ്പാര അടക്കമുള്ള ആയുധങ്ങള്‍ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ അന്വേഷണത്തില്‍ മാത്രമേ കൂടുതല്‍ മോഷണം നടന്നിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ്.
"
https://www.facebook.com/Malayalivartha