Widgets Magazine
16
Jun / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം...ജയിപ്പിച്ചത് ക്രിസ്ത്യൻ വോട്ട്; സത്യം പറയുന്നതിന്റെ പേരിൽ രക്തസാക്ഷിയാകാനും തയാർ..രണ്ടും കൽപ്പിച്ച് വെള്ളാപ്പള്ളി നടേശൻ...വെല്ലുവിളികൾ നേരിടാൻ തയാറാണെന്നും വെള്ളാപ്പള്ളി...


ഇന്ത്യന്‍ നോസ്ട്രഡാമസ് എന്ന് വിശേഷണമുള്ള, ഒരു ജ്യോതിഷി ഇപ്പോള്‍ ഞെട്ടിക്കുന്ന പ്രവചനം നടത്തിയിരിക്കുകയാണ്...മൂന്നാം ലോകമഹായുദ്ധമാണ് വരാന്‍ പോകുന്നതെന്ന് ഇന്ത്യന്‍ ജ്യോതിഷി..


തെക്കൻ ഗാസയിലെ റഫയിൽ വൻ സ്ഫോടനം.. ഓടിക്കൊണ്ടിരുന്ന വാഹനത്തിലാണ് സ്ഫോടനം നടന്നതെന്നും ഐഡിഎഫ്..എട്ടു സൈനികരുടെ മരണത്തിൽ ഇസ്രായേൽ നടുങ്ങിയിരിക്കുകയാണ്..


സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴ...വരും മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യത..


സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ...നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കൊണ്ട് അയച്ച കത്തിലാണ് സഹായം അഭ്യർത്ഥിക്കുന്നത്..

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..ഒരാഴ്ചത്തെ മഴ ഒറ്റദിവസം; ഏതുനിമിഷവും പ്രളയം: ന്യൂനമർദം കാലവർഷത്തെ ബാധിക്കില്ല..രണ്ട് ദിവസം കഴിഞ്ഞാൽ ചക്രവാതചുഴിയുടെ ശക്തി കുറഞ്ഞ് ഇല്ലാതാകും...

23 MAY 2024 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ തമ്മിലടി, രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് ജില്ലാ പൊലീസ് മേധാവി, ഡിവൈഎസ്പി അന്വേഷണം നടത്താനും നിർദേശം

സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം...ജയിപ്പിച്ചത് ക്രിസ്ത്യൻ വോട്ട്; സത്യം പറയുന്നതിന്റെ പേരിൽ രക്തസാക്ഷിയാകാനും തയാർ..രണ്ടും കൽപ്പിച്ച് വെള്ളാപ്പള്ളി നടേശൻ...വെല്ലുവിളികൾ നേരിടാൻ തയാറാണെന്നും വെള്ളാപ്പള്ളി...

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴ...വരും മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യത..

മുസ്ലിംസമുദായത്തെ കൂടെ നിര്‍ത്തി തെരഞ്ഞെടുപ്പ് വിജയിക്കാനായി സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും... നടത്തിയ അന്ധമായ പ്രീണനങ്ങള്‍ക്ക് അവര്‍ തന്നെ തിരിച്ചടി കൊടുത്തെന്ന് കണക്കുകള്‍..

സി പി എം സംസ്ഥാന സെക്രട്ടേറിയറ്റും സർക്കാരും ഫോറം ഫോർ പിണറായി ആയി...അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കേരളത്തിലെ സി പി എമ്മിന് ബംഗാളിന്റെ ഗതി വരുമെന്ന് സംസ്ഥാന നേതാക്കൾ കേന്ദ കമ്മിറ്റിയെ അറിയിച്ചു...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടർന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് –ആന്ധ്രാ തീരത്തിനു അകലെയായി ന്യൂനമർദം രൂപപ്പെട്ടിരിക്കുകയാണ്. ഇത് കാലവർഷത്തിനു അനുകൂലമാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ്‌.

 

‘അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴിയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ല. ഇവ രണ്ടും കാലവർഷത്തെ ശക്തിപ്പെടുത്തുന്നതാണ്. സാധാരണ ചക്രവാതചുഴിയെന്ന് (Cyclonic Circulation) പറയുന്നത് അന്തരീക്ഷത്തിന്റെ 2–3 കിലോമീറ്റർ മേൽത്തട്ടിലായി വായു കറങ്ങുന്നതിനെയാണ്. ഇത് എതിർ ഘടികാരദിശയിലായിരിക്കും കറങ്ങുക (Anti clockwise). ചക്രവാതച്ചുഴി ഉത്തരാർധഗോളത്തിലാണെങ്കിൽ എതിർഘടികാര ദിശയിലും ദക്ഷിണാർധഗോളത്തിലാണെങ്കില്‍ ഘടികാര ദിശയിലുമായിരിക്കും കറങ്ങുക.ഒട്ടുമിക്ക വൻകരകളും ഉത്തരാർധഗോളത്തിലാണ് ഉൾപ്പെടുന്നത്.അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദമായി മാറുകയാണെങ്കിൽ കാലവർഷത്തിന്റെ ഗതി മാറുകയും വടക്കോട്ടേക്ക് നീങ്ങുകയും ചെയ്യും. എന്നാൽ, അങ്ങനെയൊരു സ്ഥിതിവിശേഷം നിലവിൽ ഇല്ല. രണ്ട് ദിവസം കഴിഞ്ഞാൽ ചക്രവാതചുഴിയുടെ ശക്തി കുറഞ്ഞ് ഇല്ലാതാകും.

ഇത്തവണ രാജ്യത്ത് മൺസൂൺ ശക്തമാകാനാണ് സാധ്യത. കൂടുതൽ മഴ പ്രതീക്ഷിക്കുന്നു. സാധാരണ പ്രതീക്ഷിക്കുന്ന മഴയുടെ ദീർഘകാല ശരാശരിയെയാണ് ക്ലൈമറ്റോളജിക്കൽ ആവറേജ് എന്നുപറയുന്നത്. രാജ്യത്ത് 30 വർഷം അല്ലെങ്കിൽ 50 വർഷത്തിനിടയ്ക്ക് പെയ്യുന്ന മഴയുടെ ശരാശരി കണക്ക് എടുക്കും. ആ ശരാശരിയേക്കാൾ 104 ശതമാനം കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പറയുന്നത്. കേരളത്തിന്റെ മാത്രം കണക്കെടുക്കുകയാണെങ്കിൽ ഇതിൽ കൂടുതൽ മഴ പ്രതീക്ഷിക്കാം.അതിവർഷമല്ലെങ്കിൽ പോലും പ്രളയമുണ്ടാകാം. ഒരാഴ്ച മുഴുവൻ പെയ്യേണ്ട മഴ ആ ആഴ്ചയിൽ പെയ്യാതെ ഒറ്റദിവസത്തിൽ പെയ്തുതീർത്താൽ മിന്നൽ പ്രളയമുണ്ടാകാം. അതുകൊണ്ട് ആകെ പെയ്ത മഴയുടെ കണക്കല്ല, ആ മഴ എത്രദിവസം കൊണ്ട് എങ്ങനെ പെയ്തു എന്നാശ്രയിച്ചിരിക്കും. കഴിഞ്ഞ വർഷം എൽനിനോയാണെങ്കിൽ ഈ വർഷം ലാനിനോയാണ്. അതിവർഷമായാണ് കണക്കാക്കുന്നത്.

മഴ കൂടാനാണ് സാധ്യത. പ്രളയസാധ്യതയുണ്ടോ എന്ന് ചോദിച്ചാൽ ഏതുസമയത്തും സാധ്യതയുണ്ട്.നമ്മൾ പ്രതീക്ഷിക്കുക പോലുമില്ല. രൾച്ചയുള്ളപ്പോൾ പോലും ചെറിയ കാലയളവിൽ പ്രളയമുണ്ടായേക്കാം. ഉദാഹരണത്തിന് നമുക്ക് ഒന്നരമാസം കൊണ്ട് 100 സെ.മീ മഴ ലഭിക്കണമെന്നിരിക്കട്ടെ, ആദ്യത്തെ ഒരു മാസം മുഴുവൻ മഴയില്ല. ബാക്കി 15 ദിവസം കൊണ്ട് ഈ 100 സെ.മീ മഴ പെയ്യുകയാണെങ്കിൽ പ്രളയമുണ്ടാകും. അത്രയും ദിവസം വരൾച്ചയിലായിരുന്ന പ്രദേശം വെള്ളപ്പൊക്കത്തിലാകുന്നു.എൽനിനോയും ലാനിനോയും 2 മുതൽ 7 വർഷത്തെ കാലയളവിൽ ഉണ്ടാകുന്ന ആഗോള പ്രതിഭാസമാണ്. ചിലപ്പോൾ ഒരു വർഷം മാത്രം നിലനിൽക്കാം.അല്ലെങ്കിൽ മൂന്ന് വർഷം വരെ ഇത് നീണ്ടുനിൽക്കാം. 2020, 21, 22 വർഷങ്ങൾ തുടർച്ചയായി ലാനിനോയിരുന്നു. നല്ല മഴ ലഭിച്ച സമയമാണ്. 2016–2017, 2023–24 എന്നീ വർഷങ്ങളിലാണ് എൽനിനോ അനുഭവപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ തമ്മിലടി, രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് ജില്ലാ പൊലീസ് മേധാവി, ഡിവൈഎസ്പി അന്വേഷണം നടത്താനും നിർദേശം  (18 minutes ago)

രണ്ടും കൽപ്പിച്ച് വെള്ളാപ്പള്ളി  (41 minutes ago)

ഇന്ത്യന്‍ നോസ്ട്രഡാമസ് പ്രവചിക്കുന്നു...  (46 minutes ago)

ഒളിപ്പോര് ശക്തമാക്കി ഹമാസ്  (50 minutes ago)

ശക്തമായ മഴ ഈ ജില്ലകളിൽ  (55 minutes ago)

വെടിനിർത്തലിന് ഇന്ത്യ ഇടപെടണം  (1 hour ago)

തിരിച്ചടി കൊടുത്തെന്ന് കണക്കുകള്‍  (1 hour ago)

സി പി എമ്മിന് ബംഗാളിന്റെ ഗതി  (1 hour ago)

കെ മുരളീധരന് അനുകൂലമായി ബോർഡ്  (1 hour ago)

പണി വരുന്നുണ്ട് അവറാച്ചാ  (1 hour ago)

രണ്ടാം ദിനവും ഭൂചലനം;  (2 hours ago)

ഇനിയാണ് യഥാര്‍ത്ഥ കളി... സംസ്ഥാന സര്‍ക്കാരുമായി രാഷ്ട്രീയമായും നിയമപരമായും നിരന്തരം ഏറ്റുമുട്ടുന്ന ആരിഫ് മുഹമ്മദ് ഖാന് കേരളത്തില്‍ത്തന്നെ ഗവര്‍ണര്‍ സ്ഥാനത്ത് തുടര്‍ച്ചനല്‍കാന്‍ കേന്ദ്രം; ഗവര്‍ണറുടെ പ്  (4 hours ago)

വന്‍ ഡിമാന്റ്... ദീര്‍ഘദൂര യാത്രയ്ക്കുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ട്രയല്‍ റണ്‍ ആഗസ്റ്റില്‍ നടക്കുമെന്ന് സൂചന; നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹ്രസ്വദൂര യാത്രയ്ക്കുള്ള വന്ദേ മെട്രോയുടെ ട്രയല്‍ റ  (4 hours ago)

തീവ്രത കുറഞ്ഞത് ആശ്വാസം... തൃശൂരും പാലക്കാടും ഭൂചലനത്തിന്റെ ഞെട്ടലില്‍ നാട്ടുകാര്‍; കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു; റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ ന  (5 hours ago)

പ്രണയവിവാഹം ചെയ്തതിന് യുവാവിനെയും പിതാവിനെയും കൊലപ്പെടുത്തി ബന്ധുക്കള്‍  (15 hours ago)

Malayali Vartha Recommends