കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വടക്കൻ ജില്ലകൾക്ക് അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. കേരളമാകെ ഓണത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോഴും മിക്ക സ്ഥലങ്ങലിലും മഴ വെല്ലുവിളിയായി മാറുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിച്ചിരിന്നു. ഇന്നലെ സംസ്ഥാനത്ത് മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇന്ന് നാല് ജിലക്കളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; പാലക്കാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മിക്ക സ്ഥലങ്ങളിലും മേഘാവൃതമായ അന്തരീക്ഷമാണ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിന് സമീപം ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് കേരളത്തിൽ ഇപ്പോൾ മഴ ശക്തമാകാനുള്ള കാരണം.
ന്യൂനമർദ്ദത്തെ തുടർന്ന കേരളത്തിൽ വരും ദിവസങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം മഴ മുന്നറിയിപ്പും കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പും നിലനിൽക്കുന്നതിനാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇടയ്ക്കിടെയുള്ള മഴ ഓണം ആഘോഷിക്കാൻ കാത്തിരിക്കുന്ന മലയാളികളെ സംബന്ധിച്ച് വലിയ ആശങ്കയാണ്. വരും ദിവസങ്ങളിലും ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യത. മഴ മുന്നറിയിപ്പുകൾ കണക്കിലെടുത്ത് നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നാണ് നിർദ്ദേശം.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഒഡിഷ തീരത്തിനു സമീപം കരകയറി. എന്നാൽ ശക്തി കുറയാതെ തുടരുകയാണ്. നന്നായി അടയാളപ്പെടുത്തിയ താഴ്ന്ന മർദ്ദം ആയി ഒഡിഷ തീരത്ത് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിൽ ജാർഖണ്ഡ് ലക്ഷ്യമാക്കി ന്യൂനമർദം നീങ്ങും. മധ്യ ഇന്ത്യയിൽ ശക്തമായ മഴ സാധ്യത തുടരുന്നു. പടിഞ്ഞാറൻ തീരത്ത് ഗുജറാത്ത് മുതൽ കർണാടക തീരം വരെ ഒറ്റപ്പെട്ട ശക്തമായ മഴ നാളെയും തുടരും. കൊങ്കൺ മേഖലയിലും മുംബൈയിലും മഴ ശക്തമാകും.
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടത്തരം / ശക്തമായ മഴ ലഭിക്കും. ഇന്ന് മഴ സാധ്യത കൂടുതൽ വടക്കൻ ജില്ലകളിലാണ്. ഉത്രാട പാച്ചിലിന് മഴ തടസ്സമാകില്ലെങ്കിലും ഇടക്കുള്ള മഴ അലോസരം സൃഷ്ടിക്കും. പ്രത്യേകിച്ച് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും. തെക്കൻ ജില്ലകളിൽ പൊതുവേ നല്ല കാലാവസ്ഥ ഇന്നും നാളെയും ഉണ്ടാകും.
തിരുവോണവും, നബിദിനവും ആയ നാളെ (വെള്ളി) കേരളത്തിൽ എല്ലായിടത്തും മഴ ഇന്നത്തേക്കാൾ കുറവായിരിക്കും. എന്നാൽ പൂർണ്ണമായി മഴ ഇല്ല എന്നല്ല ഇതിന്റെ അർത്ഥം. ഒന്നോ രണ്ടോ മഴ ദീർഘമായ ഇടവേളകളുടെ നാളെയും വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഉണ്ടാകും. തെക്കൻ കേരളത്തിൽ പൊതുവേ നല്ല കാലാവസ്ഥ. വടക്കൻ കേരളത്തിൽ രാവിലെ ഒറ്റപ്പെട്ട മഴ സാധ്യത. നബിദിന റാലികൾ മഴയുടെ ദീർഘമായ ഇടവേളകളിൽ നടത്താനാകും. തുടർച്ചയായ ശക്തമായ മഴക്ക് ഇപ്പോൾ സാധ്യതയില്ല. ശനിയാഴ്ച പരിപാടികൾ നടത്തുന്നവർക്ക് മഴ തടസ്സമാകാൻ സാധ്യതയില്ല.
മധ്യകേരളത്തിലും നാളെ ഒറ്റപ്പെട്ട മഴ മാത്രം. കരകയറിയ ന്യൂനമർദ്ദം ദുർബലമാകുന്നതുകൊണ്ടും ജാർഖണ്ഡ് ഭാഗത്തേക്ക് നീങ്ങുന്നതുകൊണ്ടും ആണ് കേരളത്തിൽ ഇത്തരം ഒരു കാലാവസ്ഥ പ്രതീക്ഷിക്കുന്നത്. ഇനി പുതിയ ന്യൂനമർദ്ദത്തിനു വേണ്ടി കാത്തിരിക്കാം. അതേസമയം, സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റിനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കുമാണ് സാധ്യത.
https://www.facebook.com/Malayalivartha