CPI സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും... വരും കാല പോരാട്ടങ്ങളിൽ വീറോടെ പൊരുതുമെന്ന് ബിനോയ് വിശ്വം

സി പി ഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനമാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് ബിനോയ് വിശ്വം സെക്രട്ടറി സ്ഥാനത്ത് എത്തിയത്. സംസ്ഥാന കൗൺസിലിലേക്ക് 103 പേരെയും കാൻ്റിഡേറ്റ് അംഗങ്ങളായി 11 പേരെയും തെരഞ്ഞെടുത്തു.
കൺട്രോൾ കമ്മീഷനിൽ 9 അംഗങ്ങൾ. പാർട്ടി കോൺഗ്രസ് പ്രതിനിധികളായി 100 പേരെയും തെരഞ്ഞെടുത്തു. വരും കാല പോരാട്ടങ്ങളിൽ വീറോടെ പൊരുതുമെന്ന് ബിനോയ് വിശ്വം. ആലപ്പുഴ സമ്മേളനം നൽകിയത് അതിനുള്ള ശക്തിയാണ്.അച്ചടക്കവും ലക്ഷ്യബോധവുമുള്ള കമ്യുണിസ്റ്റായി ചുമതല തുടരും.
മതനിരപേക്ഷതയെ രക്ഷിക്കേണ്ട കാലമാണ്. ജനങ്ങളെ അണിചേർത്ത് പോരാടും.ഇടതുപക്ഷ ഐക്യം അനിവാര്യം. എൽ ഡി എഫിനെ ശക്തിപ്പെടുത്തും. വിമർശനങ്ങളും നിർദേശനങ്ങളും ഉൾക്കൊണ്ട് മുന്നോട്ട് പോകും.പാർട്ടി ഏൽപ്പിച്ച ദൗത്യം പൂർണ മനസോടെ ഏറ്റെടുക്കുന്നു. ലോക്കപ്പ് മർദ്ധനങ്ങളെ കമ്യൂണിസ്റ്റ് പാർട്ടി ഒരിക്കലും അംഗീകരിക്കില്ല.
ഉറപ്പിച്ചു പറയുന്നു തെറ്റായ വഴിക്ക് നീങ്ങിയ ഉദ്യോഗസ്ഥർക്ക് തക്കതായ ശിക്ഷ നൽകും.ചർച്ചകളും വിമർശനങ്ങളും എൽ ഡിഫിനെ ദുർബലപ്പെടുത്താൻ അല്ല. ചർച്ചകൾ LDF നെ ശക്തിപ്പെടുത്താനാണ് ഉണ്ടായതെന്നും ബിനോയ് വിശ്വം പറഞ്ഞു. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം CPI ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.
https://www.facebook.com/Malayalivartha