Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

മികച്ച പ്രാദേശിക അസോസിയേഷനുള്ള പുരസ്കാരം ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ ഏറ്റുവാങ്ങി...

12 SEPTEMBER 2025 05:54 PM IST
മലയാളി വാര്‍ത്ത
രാജ്യത്തെ മികച്ച പ്രാദേശിക മാനേജ്മെന്‍റ് അസോസിയേഷനുകള്‍ക്കായി ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷന്‍ (എഐഎംഎ) ഏര്‍പ്പെടുത്തിയ 2024-25 വര്‍ഷത്തെ അവാര്‍ഡ് ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന് (ടിഎംഎ) സമ്മാനിച്ചു.
ന്യൂഡല്‍ഹിയിലെ താജ് പാലസില്‍ നടന്ന 52-ാമത് നാഷണല്‍ മാനേജ്മെന്‍റ് കണ്‍വെന്‍ഷനില്‍ മുന്‍ വിദേശകാര്യ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ ഹര്‍ഷവര്‍ധന്‍ ശ്രിങ്ക്ളയില്‍ നിന്ന് ടിഎംഎ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ഗോപിനാഥ് പുരസ്കാരം ഏറ്റുവാങ്ങി.

എഐഎംഎ യുടെ മുന്‍ പ്രസിഡന്‍റും ഡെംപോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ ചെയര്‍മാനുമായ ശ്രീനിവാസ് ഡെംപോയുടെ അധ്യക്ഷതിലുള്ള ജൂറി നടത്തിയ വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് 2024-25 ലെ മികച്ച എല്‍എംഎ-കാറ്റഗറി 4 ല്‍ എതിരില്ലാതെ ടിഎംഎ യെ തെരഞ്ഞെടുത്തത്.

എഐഎംഎ പ്രസിഡന്‍റ് സുനീറ്റ റെഡ്ഡി, സെക്രട്ടറി ജനറല്‍ രേഖ സേതി, സീനിയര്‍ വൈസ് പ്രസിഡന്‍റ് ടി വി നരേന്ദ്രന്‍, വിശാല്‍ കൃപാലിനി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

68 പ്രാദേശിക മാനേജ്മെന്‍റ് അസോസിയേഷനുകളില്‍ (എല്‍എംഎ) നിന്ന് ടിഎംഎ യെ വ്യത്യസ്തമാക്കുന്നതാണ് ഈ പുരസ്കാരം. ദ്രുതഗതിയില്‍ വളരുന്ന ബിസിനസ് സാഹചര്യങ്ങളുടെ സങ്കീര്‍ണ്ണതകള്‍ മറികടക്കാന്‍ പ്രൊഫഷണല്‍ മാനേജര്‍മാരെ സഹായിക്കുന്നതിനാണ് എഐഎംഎ സ്ഥാപിതമായിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി എല്‍എംഎ യുടെ പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ വ്യാപകമായിട്ടുണ്ട്. സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, മാനേജ്മെന്‍റ് വികസന പരിപാടികള്‍, വന്‍കിട കണ്‍വെന്‍ഷനുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

സ്ഥാപനങ്ങളുടെ മികവ് വര്‍ധിപ്പിക്കുന്നതിനും അവരുടെ നേട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും എല്‍എംഎ കള്‍ നടത്തുന്ന പരിശ്രമങ്ങളെ അംഗീകരിക്കുന്നതിനായി 1988-89 കാലയളവിലാണ് എഐഎംഎ ബെസ്റ്റ് എല്‍എംഎ അവാര്‍ഡ് മത്സരം ആരംഭിച്ചത്. പങ്കെടുക്കുന്ന എല്‍എംഎ കളുടെ നവീന രീതികളും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കുകയാണ് ലക്ഷ്യം.

നിഷ്പക്ഷമായി മത്സരം നടത്തുന്നതിന് എല്ലാ എല്‍എംഎ കളുടെയും വോട്ടുകളുടെ എണ്ണം, സ്ഥാപിതമായ വര്‍ഷം എന്നിവ അനുസരിച്ച് നാല് വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. ഇതിലൂടെ ഓരോ അസോസിയേഷനുകളുടെയും മികവ് പ്രത്യേകമായി അംഗീകരിക്കപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (12 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (25 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (44 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (58 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

Malayali Vartha Recommends