ഹജ്ജ് വിമാന നിരക്ക് ന്യായമാകണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍... കേന്ദ്ര വ്യോമയാന മന്ത്രിക്കും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയ്ക്കും കത്തയച്ചു....

തിരുവനന്തപുരം: 2026 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന് കേരളത്തിലെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും ന്യായമായ വിമാന നിരക്ക് ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹജ്ജ് തീര്‍ത്ഥാടന മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്ര വ്യോമയാന മന്ത്രിക്കും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയ്ക്കും കത്തയച്ചു.
ഹജ്ജ് യാത്രക്കാര്‍ക്ക് താങ്ങാവുന്ന നിരക്ക് ഏര്‍പ്പെടുത്തണമെന്ന് ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവിനും വ്യേമയാന മന്ത്രി റാം മോഹന്‍ നായിഡുവിനും അയച്ച കത്തുകളില്‍ പറഞ്ഞു. 2024, 2025 വര്‍ഷങ്ങളില്‍ കോഴിക്കോട് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരില്‍ നിന്ന് ഉയര്‍ന്ന നിരക്ക് ഈടാക്കിയത് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു.
ഈ നിരക്ക് കുറയ്ക്കാന്‍ ആവശ്യപ്പെട്ട് മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നുവെങ്കിലും പരിഗണിച്ചില്ല.
2025 ല്‍ കോഴിക്കോട് നിന്നുള്ള നിരക്ക് ഒന്നേ കാല്‍ ലക്ഷം രൂപയായിരുന്നു. കൊച്ചി, കണ്ണൂര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള നിരക്കിനേക്കാള്‍ നാല്‍പ്പതിനായിരം രൂപ കൂടുതലായിരുന്നു ഇത്.
നിലവില്‍ 2026 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന് വിവിധ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും വിമാന യാത്ര കൂലി നിശ്ചയിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ കേന്ദ്രം സ്വീകരിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് മുന്‍കൂട്ടി മന്ത്രി വി അബ്ദുറഹിമാന്‍ കത്തയച്ചത്.
https://www.facebook.com/Malayalivartha