ഹോങ്കോംഗിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് വിജയത്തുടക്കമിട്ട് ബംഗ്ലാദേശ്.

ഏഷ്യാ കപ്പില്‍ ഹോങ്കോംഗിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് വിജയത്തുടക്കമിട്ട് ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത് ഹോങ്കോംഗ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം ബംഗ്ലാദേശ് ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസിന്റെ അര്‍ധസെഞ്ചുറി മികവില്‍ 14 പന്ത് ബാക്കി നിര്‍ത്തി മറികടന്നു.
ലിറ്റണ്‍ ദാസ് 39 പന്തില്‍ 59 റണ്‍സെടുത്ത് വിജയത്തിന് രണ്ട് റണ്‍സകലെ പുറത്തായപ്പോള്‍ തൗഹിദ് ഹൃദോയ് 34 റണ്‍സുമായി പുറത്താകാതെ നിന്നു. ഹോങ്കോംഗിന് വേണ്ടി അതീഖ് ഇക്ബാല്‍ 13 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.
ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ ഹോങ്കോംഗിന് തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ സൂപ്പര്‍ ഫോര്‍ പ്രതീക്ഷകളും അവസാനിച്ചു. സ്‌കോര്‍ ഹോങ്കോംഗ് 20 ഓവറില്‍ 143-7, ബംഗ്ലാദേശ് 17.4 ഓവറില്‍ 144-3.
അതേസമയം ഹോങ്കോംഗ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിന് പവര്‍ പ്ലേയില്‍ 47 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ലിറ്റണ്‍ ദാസും തൗഹിദ് ഹൃദോയിയും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 95 റണ്‍സ് അടിച്ചെടുത്ത് വിജയം അനാസായമാക്കി.
"
https://www.facebook.com/Malayalivartha


























