സെന്റ് സേവ്യേഴ്സ് കോളേജ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ; അദ്ധ്യാപകരുടെ സമ്മർദ്ദം കാരണമാണ് ആത്മഹത്യയെന്ന് സഹപാഠികളുടെയും എസ്‌എഫ്‌ഐയുടെയും ആരോപണം...

തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ചിറയിൻകീഴ് സ്വദേശിയായ അനഘാ സുരേഷാണ് ജീവനൊടുക്കിയത്. അദ്ധ്യാപകരുടെ പീഡനം കാരണമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് അനഘയെ വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോളേജിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു കുറിപ്പിലുളളത്.
എന്നാൽ കുറിപ്പിൽ അദ്ധ്യാപകരെക്കുറിച്ചോ കോളേജ് മാനേജ്‌മെന്റിനെക്കുറിച്ചോ യാതൊന്നും സൂചിപ്പിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. അദ്ധ്യാപകരുടെ സമ്മർദ്ദം കാരണമാണ് അനഘ ആത്മഹത്യ ചെയ്‌തെന്നാണ് സഹപാഠികളും എസ്എഫ്‌ഐയും ആരോപിക്കുന്നത്. പെൺകുട്ടിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്‌ഐ ഇന്ന് വൈകിട്ട് നാല് മണിക്ക് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
അനഘയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ബന്ധുക്കളുടെ ഭാഗത്ത് നിന്ന് യാതൊരു പരാതിയും നിലവിൽ പൊലീസിന് ലഭിച്ചിട്ടില്ല. ബോട്ടണി ആൻഡ് ബിയോടെക്നോളജി ബിരുദ വിദ്യാർത്ഥിനിയായിരുന്നു.
https://www.facebook.com/Malayalivartha