ഫോറസ്റ്റ് ഓഫിസില്‍ ഡ്യൂട്ടിക്കിടെ വനിതാ ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമം

വയനാട് പടിഞ്ഞാറത്തറയില്‍ സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസില്‍ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ക്കു നേരെ ഫോറസ്റ്റ് ഓഫിസില്‍ പീഡനശ്രമമെന്ന് പരാതി. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ രതീഷ് കുമാറിന് എതിരെയാണ് പരാതി.
സെപ്റ്റംബര്‍ ഒന്നിന് രാത്രി ഡ്യൂട്ടിക്കിടെ റൂമില്‍ കയറി രതീഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഡ്യൂട്ടി കഴിഞ്ഞ് പോയ രതീഷ് മടങ്ങിയെത്തിയാണ് പീഡനശ്രമം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനത്തെ ചെറുത്ത വനിതാ ബിഎഫ്ഒ പുറത്തേക്ക് ഇറങ്ങി ഓടി. പരാതിയില്‍ പടിഞ്ഞാറത്തറ പൊലീസ് കേസെടുത്തു. രതീഷിനെ കല്‍പറ്റ റേഞ്ച് ഓഫിസിലേക്ക് സ്ഥലം മാറ്റിയതായും വകുപ്പ് തല അന്വേഷണം നടന്നു വരികയാണന്നും സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമന്‍ പറഞ്ഞു.
വനിതാ ബീറ്റ് ഓഫിസര്‍ നല്‍കിയ പരാതിയില്‍ വകുപ്പുതല നടപടിക്കു മുന്നോടിയായി അന്വേഷണം നടത്താനുള്ള നിര്‍ദ്ദേശം നല്‍കിയതായി വനംമന്ത്രി എ.കെ.ശശീന്ദ്രനും അറിയിച്ചു. അതേസമയം ഒരു വനിതാ ഫോറസ്റ്റ് ഓഫിസറെ മാത്രം രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചതില്‍ അപാകത സംഭവിച്ചിട്ടുണ്ടെന്ന ആക്ഷേപവും ഇതൊടൊപ്പം ഉയരുന്നുണ്ട്. ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha