ആ പെണ്‍കുട്ടി സത്യം അറിഞ്ഞപ്പോള്‍ മാപ്പ് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇത് പോസ്റ്റ് ചെയ്യില്ലായിരുന്നു: അവര്‍ അത്രയും വൃത്തികേട് പറഞ്ഞിട്ടും, അത് തെറ്റാണെന്ന് മനസിലായിട്ടും ആ പെണ്‍കുട്ടി മാപ്പ് പറയാന്‍ തയാറായില്ല; സദാചാര ആക്രമണം നടത്തിയ പെണ്‍കുട്ടി യുവാവിനെതിരെ പരാതി നല്‍കി: സ്റ്റേഷനില്‍ വെച്ച് ആത്മഹത്യാ ഭീഷണിയും...

കൊട്ടാരക്കരയിൽ സദാചാര വിവാദം പുതിയ വഴിത്തിരിവിലേക്ക്. വഴിയരികിൽ കാർ പാർക്ക് ചെയ്ത് വിശ്രമിച്ച ദമ്പതികളെ അപമാനിച്ച സംഭവത്തിൽ, ദമ്പതികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ദമ്പതികളെ അപമാനിച്ച പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യം നേരിട്ടതിനെത്തുടര്‍ന്ന് വഴിയരികില്‍ കാര്‍ നിര്‍ത്തിയിട്ട് വിശ്രമിച്ചവരാണ് അധിക്ഷേപം നേരിട്ടത്. അതിന്‍റെ വിഡിയോ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബിമല്‍ ബാബുവിനെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതും കേസെടുത്തതും.
https://www.facebook.com/Malayalivartha