വീണ്ടും ഞെട്ടിയിരിക്കുകയാണ് ലോകരാജ്യങ്ങൾ..യൂറോപ്പ് ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്ക..വിട്ടുനിൽക്കാൻ ഇന്ത്യ വീണ്ടും തങ്ങളുടെ പൗരന്മാരോട് അഭ്യർത്ഥിച്ചു..

റഷ്യയുടെ നീക്കത്തിൽ വീണ്ടും ഞെട്ടിയിരിക്കുകയാണ് ലോകരാജ്യങ്ങൾ മുഴുവനും . റഷ്യന്‍ ഡ്രോണുകള്‍ പോളണ്ട് അതിര്‍ത്തി കടന്നതിന് പിന്നാലെ യോഗം വിളിച്ച് നാറ്റോ. റഷ്യന്‍ ഡ്രോണുകള്‍ നാറ്റോ അതിര്‍ത്തി കടന്നത് യൂറോപ്പിലെമ്പാടും വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. യൂറോപ്പ് ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്ക ശക്തമാവുകയാണ്. യുക്രെയ്നെതിരായ ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി പോളണ്ടിന്റെ വ്യോമപാതയും ലംഘിച്ച് റഷ്യയുടെ ഡ്രോണുകൾ. 19 തവണ റഷ്യൻ ഡ്രോണുകൾ വ്യോമപരിധി ലംഘിച്ചെന്ന് വ്യക്തമാക്കിയ പോളണ്ട്, നാറ്റോ സേനയ്ക്കൊപ്പം ചേർന്ന്
ഡ്രോണുകളെല്ലാം വെടിവച്ചു വീഴ്ത്തിയെന്നും വ്യക്തമാക്കി. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം പോളണ്ട് സംഘർഷത്തിന്റെ പടിവാതിലിൽ എത്തുന്നത് ആദ്യമാണ്. മേഖലയിൽ നാറ്റോ സേന സുരക്ഷയും പരിശോധനകളും ശക്തമാക്കി. റഷ്യൻ പ്രസിഡന്റ് പുട്ടിന്റേത് കൈവിട്ട കളിയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയും പോളിഷ് പ്രധാനമന്ത്രി ഡോണൾഡ് ടസ്കും തുറന്നടിച്ചു.യുക്രെയ്നുമായുള്ള വെടിനിർത്തൽ നീക്കങ്ങൾക്ക് പുട്ടിൻ തന്നെ തടയിടുകയാണെന്ന വിമർശനമാണ് യൂറോപ്യൻ രാഷ്ട്രങ്ങൾ ഉയർത്തുന്നത്. റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് യൂറോപ്യൻ യൂണിയൻ.
പുട്ടിന്റെ യുദ്ധഫണ്ടിന് തടയിടാനെന്നോണം ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ 100% ഇറക്കുമതി തീരുവ ഏർപ്പെടുത്തണമെന്ന് യൂറോപ്യൻ യൂണിയനോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് പോളണ്ടിനെയും പ്രകോപിപ്പിച്ച് റഷ്യയുടെ ഡ്രോൺ നീക്കങ്ങൾ. സൈനിക ശക്തിയുടെ കാര്യത്തിലാണെങ്കിലും പ്രതിരോധ ചെലവിന്റെ കാര്യത്തിലായാലും റഷ്യയും നാറ്റോയും തമ്മില്‍ താരതമ്യം ചെയ്യാന്‍ പോലുമാകില്ല. അത്രയ്ക്ക് ശക്തരാണ് നാറ്റോ സേന. നാറ്റോയുടെ കണക്കനുസരിച്ച് 2021-ല്‍ 30 അംഗരാജ്യങ്ങളുടെയും പ്രതിരോധ ബജറ്റ് 1,174 ബില്യണ്‍ ഡോളറാണ്.
മറുവശത്ത് റഷ്യ 2020ല്‍ പ്രതിരോധത്തിനായി ചിലവഴിച്ചത് 61.7 ബില്യണ്‍ ഡോളര്‍ മാത്രമാണ്.നാറ്റോ നേരിട്ട് യുദ്ധത്തില്‍ പങ്കെടുത്താല്‍ 33 ലക്ഷത്തിലധികം സൈനികര്‍ അവര്‍ക്കുവേണ്ടി പോരാടാന്‍ സജ്ജരാണ്. റഷ്യയ്ക്കാകട്ടെ 8 ലക്ഷം സജീവ സൈനികരുള്‍പ്പെടെ 12 ലക്ഷം സൈനികര്‍ മാത്രമാണ് ഉണ്ടാകുക. ഇതെല്ലാമാണ് റഷ്യയുടെ ആധിക്ക് കാരണം. യുക്രൈന്‍ നാറ്റോ അംഗമാകുന്നതിന് മുന്‍പ് അവരെ വരുതിയിലാക്കിയില്ലെങ്കില്‍ വന്‍ സുരക്ഷാ ഭീഷണിയാണ് തങ്ങള്‍ക്കുണ്ടാകുക എന്ന കൃത്യമായ ബോധ്യമാണ് ഇപ്പോള്‍ ഒരു യുദ്ധം പ്രഖ്യാപിച്ച് അധിനിവേശത്തിലേക്ക് കടക്കാന്‍ റഷ്യയെ പ്രേരിപ്പിച്ചത്.
അതിനിടെ ഇന്ത്യൻ പുരുഷന്മാരെ റഷ്യൻ സൈന്യത്തിൽ ചേരാൻ പ്രലോഭിപ്പിച്ച് മുൻനിരയിലേക്ക് അയയ്ക്കുന്നുണ്ടെന്ന പുതിയ റിപ്പോർട്ടുകൾക്കിടെ, റഷ്യ-ഉക്രെയ്ൻ സംഘർഷത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഇന്ത്യ വ്യാഴാഴ്ച വീണ്ടും തങ്ങളുടെ പൗരന്മാരോട് അഭ്യർത്ഥിച്ചു.“ഇന്ത്യൻ പൗരന്മാരെ അടുത്തിടെ റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തതായി റിപ്പോർട്ടുകൾ കണ്ടു,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
"ഈ രീതി അവസാനിപ്പിക്കണമെന്നും ഞങ്ങളുടെ പൗരന്മാരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിലും മോസ്കോയിലും റഷ്യൻ അധികാരികളുമായി ഞങ്ങൾ വിഷയം ഉന്നയിച്ചിട്ടുണ്ട്. ദുരിതബാധിതരായ ഇന്ത്യൻ പൗരന്മാരുടെ കുടുംബങ്ങളുമായും ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.ഇത്തരം നിയമനങ്ങളുടെ അപകടസാധ്യതകൾ സർക്കാർ ആവർത്തിച്ച് അടിവരയിട്ടിട്ടുണ്ടെന്ന് ജയ്‌സ്വാൾ പറഞ്ഞു."റഷ്യൻ സൈന്യത്തിൽ ചേരാനുള്ള ഏതൊരു ഓഫറുകളിൽ നിന്നും വിട്ടുനിൽക്കണമെന്ന് ഞങ്ങൾ എല്ലാ ഇന്ത്യൻ പൗരന്മാരോടും ഒരിക്കൽ കൂടി ശക്തമായി അഭ്യർത്ഥിക്കുന്നു, കാരണം ഇത് അപകടസാധ്യത നിറഞ്ഞ ഒരു കോഴ്‌സാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha