തന്നോടും ആദ്യ ഭര്‍ത്താവിലുള്ള തന്റെ കുഞ്ഞിനോടും അനൂപിന് സ്നേഹവും പരിഗണനയുമില്ലെന്ന് ആത്മഹത്യാക്കുറിപ്പ്: ഇരുവരുടെയും രണ്ടാം വിവാഹശേഷം നടന്നത്: മീരയുടെ ആത്മഹത്യയിൽ ഭർത്താവിനെയും, ബന്ധുക്കളെയും ചോദ്യം ചെയ്യാൻ അന്വേഷണസംഘം...

പുതുപ്പരിയാരത്ത് ഭര്‍തൃവീട്ടില്‍ 32കാരിയായ മീരയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുടുംബാംഗങ്ങളുടെ ആരോപണങ്ങളും ആത്മഹത്യ കുറിപ്പും പുറത്തുവരുന്നതോടെ കേസ് കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഭര്‍ത്താവ് അനൂപിനെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങിയിരിക്കുകയാണ്. . മാട്ടുമന്ത ചോളോട് സി.എന്‍. പുരം സ്വദേശിനി മീരആണ് മരിച്ചത്. ഭര്‍ത്താവ് അനൂപിന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ഇത് ആത്മഹത്യയാണെന്നാണ് സൂചന.
എന്നാല്‍, മീര ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മീരയുടേതെന്ന് കരുതുന്ന ഒരു ആത്മഹത്യ കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതില്‍, തന്നോടും ആദ്യ ഭര്‍ത്താവിലുള്ള തന്റെ കുഞ്ഞിനോടും ഭര്‍ത്താവ് അനൂപിന് സ്‌നേഹവും പരിഗണനയും കുറഞ്ഞുവെന്ന് മീര ആരോപിക്കുന്നതായി പറയുന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. സംഭവത്തില്‍ ഹേമാംബിക നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha