അന്‍പത് നേതാക്കളെ ദോഹയിലെ കെട്ടിടം തകര്‍ത്ത് ഒറ്റയടിക്ക് വകവരുത്താനുള്ള ലക്ഷ്യം.. സാധിക്കാതെ പോയതില്‍ അങ്ങേയറ്റം ദുഖമുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു..

ഹമാസിന്റെ അന്‍പത് നേതാക്കളെ ദോഹയിലെ കെട്ടിടം തകര്‍ത്ത് ഒറ്റയടിക്ക് വകവരുത്താനുള്ള ലക്ഷ്യം സാധിക്കാതെ പോയതില്‍ അങ്ങേയറ്റം ദുഖമുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ബോംബ് പതിക്കുന്നതില്‍ നേരിയ വീഴ്ചയുണ്ടായെന്നും ബഹുനില മന്ദിരം ഒന്നാകെ തകര്‍ന്നില്ലെന്നും ഹമാസ് ഭീകരര്‍ക്ക് ഓടിമാറാന്‍ സമയം കിട്ടിയില്ലെന്നുമാണ് ഇസ്രായേലിന്റെ കണക്കുകൂട്ടല്‍. മാത്രവുമല്ല സ്‌ഫോടനത്തിന്റെ തീവ്രത കുറഞ്ഞുപോയത് എന്തുകൊണ്ടെന്നതിലും ഇസ്രായേല്‍ പരിശോധിച്ചുവരിയാണ്. ഹമാസ് നേതാക്കളെ ഒന്നടങ്കം വക വരുത്താനുള്ള അവസരമാണ് നഷ്ടപ്പെട്ടതെന്നും ഇത്തരത്തില്‍ ഒരു സാഹചര്യം ഇനി ലഭിക്കില്ലെന്നുമാണ് നെതന്യാഹു ആശങ്ക അറിയിച്ചത്.
ഹമാസിന്റെ ഉന്നത നേതാവായ ഖലീല്‍ അല്‍-ഹയ്യ ആക്രമണം നടന്ന കെട്ടിടത്തില്‍ ഉണ്ടായിരുന്നു. ഇസ്മായില്‍ ഹാനിയ്യയുടെ മരണശേഷം ഹമാസിന്റെ പ്രധാന നേതാവായി വളര്‍ന്നയാളാണ് ഖലീല്‍ അല്‍-ഹയ്യ.
അതിനിടെ ഹമാസ് നേതാക്കളെ ഖത്തര്‍ ഒറ്റുകയായിരുന്നുവെന്നും ഇസ്രായേലിന് ഹമാസ് നേതാക്കളെ വധിക്കുന്നതിന് അവസരം ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു പരക്കെ വിമര്‍ശനം ഉയരുകയാണ്. ഈജിപ്ത്, സൗദി അറേബ്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ക്ക് ആക്രമണം നടക്കുമെന്ന വിവരം അറിയാമായിരുന്നതായി ഹമാസിന് വിവരം ലഭിച്ചതോടെ ഹമാസിനുള്ളില്‍ പൊട്ടിത്തെറിക്കു സാധ്യതയേറുകയാണ്.
ഖത്തറിലെ ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് മേധാവി ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സുരക്ഷിതരാണ് എന്ന് ഹമാസ് പറയുന്നു.
ഇസ്രയേല്‍പലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചയിലെ ഹമാസിന്റെ പ്രധാന ചര്‍ച്ചക്കാരനായിരുന്നു ഖലീല്‍ അല്‍ ഹയ്യ. എന്നാല്‍ ഖലീല്‍ ഹയ്യയുടെ മകന്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.ഹമാസിന്റെ നേതാക്കളെ ലോകത്തെവിടെയായാലും ലക്ഷ്യമിടുമെന്ന് ഇസ്രായേല്‍ സൈനിക മേധാവി നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദോഹയിലെ ആക്രമണമുണ്ടായത്. ഇസ്രയേല്‍ ദോഹയില്‍ നടത്തിയ ആക്രമണത്തില്‍ നിന്ന് ഹമാസ് നേതാക്കളെ രക്ഷിച്ചത് തുര്‍ക്കി ഇന്റലിജന്‍സ് നല്‍കിയ മുന്നറിയിപ്പെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ദോഹയിലെ പലസ്തീന്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് തുര്‍ക്കിഷ് നാഷനല്‍
ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്റലിജന്‍സിലെ പ്രത്യേക യൂണിറ്റ് ഇസ്രായേലിന്റെ വ്യോമ നീക്കം മുഴുവന്‍ സമയവും കൃത്യമായി നിരീക്ഷിച്ചിരുന്നു.
ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ ആദ്യം ഗാസയിലേക്കുള്ള മധ്യേ ടുണീഷ്യയ്ക്ക് സമീപം നാവിക വ്യൂഹത്തിന് നേര്‍ക്കും തുടര്‍ന്ന് സിറിയ, , ടാര്‍റ്റസ്, ലബനന്‍ എന്നിവിടങ്ങളിലും ആക്രമണം നടത്തിയ ശേഷമാണ് ഖത്തറിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടത്. ഇത്രയേറെ വലിയ ഓപ്പറേഷനുകള്‍ ഒരുമിച്ചു നടത്തിയതാണ് ദോഹയിലെ ഓപ്പറേന്‍ പരാജയപ്പെടാന്‍ കാരണമെന്ന് ഇസ്രയേല്‍ സൈന്യം ആശങ്കപ്പെടുന്നു.
ജോര്‍ദാന്‍, സിറിയ, ഇറാഖ്, സൗദി അറേബ്യ രാജ്യങ്ങള്‍ക്ക് മുകളിലൂടെ 1,800 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഇസ്രയേലിന്റെ പതിനഞ്ച് യുദ്ധ വിമാനങ്ങള്‍ ദോഹയിലെത്തി ആക്രമണം നടത്തിയത്. .തുര്‍ക്കിഷ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് ഹമാസിന്റെ മുതിര്‍ന്ന നേതാക്കളെ രക്ഷിക്കാന്‍ സഹായിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ഹമാസ് ഗാസ നേതാവായ ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ ഉള്‍പ്പെടെ ഹമാസിന്റെ അഞ്ച് പേരും ഡ്യൂട്ടിയിലുണ്ടായിരുന്ന ഖത്തര്‍ ആഭ്യന്തര സേനയായ ലഖ്‌വിയയുടെ ഓഫിസറും ഉള്‍പ്പെടെ ആറു പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ അതേ സമയം ഹമാസിന്റെ മുന്‍നിര നേതാക്കള്‍ എല്ലാവരും ആ കെട്ടിടത്തിലുണ്ടായിരുന്നു.
അപായം അറിഞ്ഞതോടെ നേതാക്കള്‍ രക്ഷപ്പെട്ടു.ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടി നല്‍കാന്‍ രാജ്യത്തിന് അവകാശമുണ്ടെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും കഴിഞ്ഞ ദിവസം ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഖത്തറിന്റെ റഡാര്‍ സംവിധാനങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത തരത്തിലുള്ള ആയുധങ്ങളാണ് ഇസ്രയേല്‍ ഉപയോഗിച്ചത്.ജൂണില്‍ ഖത്തറിലെ യുഎസ് വ്യോമതാവളം ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം വ്യോമപാത അടച്ച് കൃത്യമായി പ്രതിരോധിക്കാന്‍ ഖത്തറിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണം ഖത്തറിന് പ്രതിരോധിക്കാനായില്ല.
ഗാസയിലെ വെടിനിര്‍ത്തല്‍ പദ്ധതി ഗൗരവമായി പരിഗണിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ് ഹമാസ് നേതാക്കളോട് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഇസ്രായേല്‍ ദോഹയില്‍ അപ്രതീക്ഷിത ആക്രമണം നടത്തിയത്. അമേരിക്കന്‍ നിര്‍മിത ജെറ്റുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha