വിവാദങ്ങൾക്കിടയിലും ആഗോള അയ്യപ്പ സംഗമത്തിനായി പമ്പയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു:

ഈ മാസം 20 ന് നടക്കുന്ന അയ്യപ്പസംഗമത്തിൽ വിദേശ രാജ്യങ്ങളിൽനിന്നടക്കമുള മൂവായിരം പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്: സമ്മേളനത്തിൻ്റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ആഗോള അയ്യപ്പ സംഗമം നടത്തിപ്പിനായി ഹൈക്കൊടതി അനുമതി നൽകിയതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ അയ്യപ്പ സംഗമത്തിനായി വിപുലമായ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
പമ്പയിൽ സ്ഥിരമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുത് എന്ന കോടതിയുടെ നിർദേശം കൂടി കണക്കിലെടുത്ത് 30,000 ചത്യരസ്ര അടി വിസ്തീർണ്ണമുള്ള സമ്മേളന പന്തലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.
2018 പ്രളയം തകർത്ത രാമമൂർത്തി മണ്ഡപത്തിൻ്റെ ഭാഗത്തായി ജർമ്മൻ സങ്കേതിക വിദ്യയിൽ നിർമ്മിക്കുന്ന പന്തലിന് മുകളിൽ ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്ന ഷീറ്റുകൾ വിരിക്കും. തറയിൽ പ്ലെവുഡ് പാളികൾ പാകും. വി ഐ പി കളെ സ്വീകരിച്ചിരുത്താൻ പ്രത്യേക ലോഞ്ച്, കോൺഫറൻസ് ഹാളുകൾ, ഡൈനിങ് ഹാൾ, വിശ്രമ മുറികൾ, എക്സിബിഷൻ ഹാൾ എന്നിവയും നിർമ്മിക്കും.
എല്ലാ പന്തലുകളിലും ശീതീകരണ സംവിധാനവും ഒരുക്കും. എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഏജസസിക്കാണ് പന്തലുകളുടെ നിർമ്മാണത്തിന് കരാർ നൽകിയിട്ടുള്ളത്. സമ്മേളനത്തിന് മുൻപായി പമ്പയിൽ നിർമ്മാണത്തിലിരിക്കുന്ന സ്ഥിരം പന്തലുകളും പൂർത്തിയാക്കും. പ്രധാന ശരണപാതകളിലും അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്.
പൂർണമായും പൊട്ടി പൊളിഞ്ഞ അവസ്ഥയിൽ കിടന്ന ദേവസ്വം ബോർഡിൻ്റെ അധീനതയിലുള്ള ചാലക്കയം പമ്പ റോഡിലെ കുഴികൾ കോൺക്രീറ്റ് മിക്സ്ചർ ഇട്ട് അടക്കുന്ന ജോലികൾ ഇന്ന് ആരംഭിച്ചു. ഇലവുങ്കൽ ചാലക്കയം റോഡിൻ്റെ അപ്രോച്ച് റോഡ് നിർമ്മാണവും റോഡിലെ കുഴികൾ അടക്കുന്ന ജോലികളും നടന്ന് വരുന്നുണ്ട്.
https://www.facebook.com/Malayalivartha