പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനം ഇന്ന്....മണിപ്പൂരില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി, ഏഴായിരം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

മണിപ്പൂരില്‍ കനത്ത ജാഗ്രത... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനം ഇന്ന്. മണിപ്പൂരില്‍ കലാപം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് മണിപ്പൂരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
മിസോറാമില്‍ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗമാകും മോദി ചുരാചന്ദ്പൂരില്‍ എത്തുക. രാവിലെ പന്ത്രണ്ട് മണിക്കാണ് ചുരാചന്ദ്പ്പൂരില്‍ പരിപാടി. ഇവിടെ ഏഴായിരം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
പിന്നീട് രണ്ടരയ്ക്ക് ഇംഫാലില്‍ എത്തുന്ന മോദി ഇവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്. മണിപ്പൂരിന്റെ വികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പ്രതികരിക്കുകയും ചെയ്തു. മോദിയുടെ സന്ദര്‍ശനത്തിനെതിരെ തീവ്രസംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചു. സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് മണിപ്പൂര്‍.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് മണിപ്പൂരില്‍ ഇന്നലെ സംഘര്‍ഷമുണ്ടായി. ചുരാചന്ദ്പൂരിലായിരുന്നു സംഭവം. മോദിയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെട്ടിയ തോരണം ചിലര്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് . തുടര്‍ന്ന് പൊലീസും അക്രമികളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
അതേസമയം, ദേശീയപാത ഉപരോധം നാഗ സംഘടനകള്‍ താല്‍ക്കാലികമായി പിന്‍വലിച്ചു. മണിപ്പൂരില്‍ ദേശീയപാത രണ്ട് തുറക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇതില്‍ സര്‍ക്കാരും കുക്കി സംഘടനകളും തമ്മില്‍ ധാരണയായി. ഉപരോധങ്ങള്‍ അവസാനിപ്പിക്കാനും തീരുമാനമായി. മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഈ തീരുമാനമുള്ളത്.
2023 മെയ് മാസത്തില്‍ മണിപ്പൂരില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണ് ഇത്. ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. സന്ദര്‍ശനത്തിന് മുന്നോടിയായി മേഖലയില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തി.
https://www.facebook.com/Malayalivartha