Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

സംസ്ഥാനത്തിന് വായ്പയെടുക്കാനുള്ള അനുമതിപത്രം, കേന്ദ്രസർക്കാർ കഴിഞ്ഞദിവസം കൈമാറി... അടുത്തമാസം ശമ്പളവും പെൻഷനും നൽകുന്നതിനുള്ള പ്രതിസന്ധി ഇതോടെ നീങ്ങി...

26 MAY 2024 03:00 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തിന് വായ്പയെടുക്കാനുള്ള അനുമതിപത്രം കേന്ദ്രസർക്കാർ കഴിഞ്ഞദിവസം കൈമാറി. അടുത്തമാസം ശമ്പളവും പെൻഷനും നൽകുന്നതിനുള്ള പ്രതിസന്ധി ഇതോടെ നീങ്ങി. പലതവണ കത്തയച്ചിട്ടും കേന്ദ്രസർക്കാർ പ്രതികരിക്കാതിരുന്നത് ആശങ്കയുണ്ടാക്കിയിരുന്നു. ധനവകുപ്പ് സെക്രട്ടറി ഡൽഹിയിൽ നേരിട്ടെത്തിയാണ് കാര്യങ്ങൾ ശരിയാക്കിയത്. മറ്റന്നാൾ 3500 കോടി വായ്പയെടുക്കും. ശമ്പളത്തുകയുടെ കുറവ് നികത്താനാണിത്. 6500കോടിയെങ്കിലും എടുക്കാനാണ് ആലോചിക്കുന്നത്. ശേഷിച്ച തുക വരുംദിവസങ്ങളിൽ എടുക്കുന്നതോടെ സാമൂഹ്യസുരക്ഷാപെൻഷന്റെ ആറുമാസത്തെ കുടിശികയിൽ ഒരെണ്ണം കൂടി നൽകിയേക്കും.മൊത്തം 21,253 കോടിരൂപയുടെ വായ്പാനുമതിയാണ് കിട്ടിയത്.

 

ഇതിൽ 3000 കോടി കഴിഞ്ഞ മാസം താത്‌കാലിക അനുമതിയിൽ എടുത്തിരുന്നു. മറ്റന്നാൾ 3500കോടികൂടി എടുക്കും. 14,753കോടിയാണിനി അവശേഷിക്കുക.മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനംവരെ വായ്പയെടുക്കാമെന്ന വ്യവസ്ഥയുനസരിച്ച് കേരളത്തിന് 44,528കോടി വായ്പയ്ക്ക് അർഹതയുണ്ട്.അതിൽ കിഫ്ബി എടുത്ത അധികവായ്പയുടെ പേരിൽ 4000കോടിയോളവും സാമൂഹ്യസുരക്ഷാ കമ്പനിയുടെ വായ്പയുടെയും ട്രഷറി നിക്ഷേപത്തിന്റെയും പേരിൽ 5000കോടി വീതവും കുറച്ചിട്ടുണ്ടാകാമെന്നാണ് അറിയുന്നത്. ഇതിന്റെ കണക്കുകളും വിശദീകരണങ്ങളും ബോദ്ധ്യപ്പെടുത്തി കൂടുതൽ വായ്പാലഭ്യതയ്ക്ക് അനുമതിനേടിയെടുക്കാനാണ് സംസ്ഥാനം ഇനി ശ്രമിക്കുക. ഇതിനായി വായ്പാനുമതിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതും.

ഏപ്രിൽ മുതൽ മാസം തോറും ക്ഷേമപെൻഷൻ നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും 6 മാസത്തെ ക്ഷേമപെൻഷൻ കുടിശികയാണ്. ഒരുമാസത്തെ കുടിശിക അടുത്തയാഴ്ച നൽകാനാണ് ധനവകുപ്പ് ശ്രമിക്കുന്നത്. ഇതിന് 900 കോടി വേണം. അടുത്തമാസം ആദ്യം ശമ്പളവും പെൻഷനും കൊടുക്കാനും പണം കണ്ടെത്തണം. ഇതിനൊപ്പമാണ് പെൻഷൻ പ്രതിസന്ധി. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും പെൻഷൻ പ്രായം ഉയർത്തുന്നത് ചർച്ചകളിലേക്ക് എത്തുന്നത്. സർക്കാർ ഖജനാവിലെ പ്രതിസന്ധിയാണ് ഇതിന് കാരണം. പെൻഷൻ പ്രായം കൂട്ടിയില്ലെങ്കിൽ ഈ സാമ്പത്തിക വർഷം എന്തു ചെയ്യുമെന്ന ആശങ്ക സർക്കാരിനുണ്ട്. 2024-05 സാമ്പത്തിക വർഷത്തിൽ 25000ത്തോളം പേരാണ് സർക്കാർ ജോലിയിൽ നിന്നും വിരമിക്കുക. ഇതിൽ 20000ത്തിന് അടുത്ത് ആളുകൾ വിരമിക്കുന്നത് മെയ് മാസത്തിലാണ്.ശരാശരി ഒരാൾക്ക് വിരമിക്കുമ്പോൾ 40 ലക്ഷത്തോളം രൂപ സർക്കാർ നൽകേണ്ടതുണ്ട്. 20000 പേർക്ക് ഇത്രയും തുക നൽകാൻ കുറഞ്ഞത് 8000 കോടി വേണം.

 

ഈ സാഹചര്യത്തിലാണ് പെൻഷൻ പ്രായം ഉയർത്തുന്നതിൽ സർക്കാർ ആലോചന തുടങ്ങുന്നത്. പെൻഷൻ പ്രായം അറുപതാക്കിയാൽ കേരളത്തിന്റെ സാമ്പത്തിക നില കൂടുതൽ സുസ്ഥിരമാകുമെന്ന് കരുതുന്നവരുമുണ്ട്.എന്നാൽ യുവാക്കളുടെ പ്രതിഷേധം അതിരുവിടും. അതു മനസ്സിലാക്കി പെൻഷൻ പ്രായം 58 ആക്കാനാണ് ആലോചന. സർക്കാർ ജീവനക്കാരും പെൻഷൻ പ്രായം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ.ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും കാലമുണ്ട്. അതുകൊണ്ട് തന്നെ യുവാക്കളുടെ പ്രതിഷേധത്തിന് പരിഹാരമൊരുക്കാൻ സമയമുണ്ടെന്നാണ് വിലയിരുത്തൽ. നയപരമായ തീരുമാനമായതിനാൽ ഇടതു മുന്നണിയും ഇത് അംഗീകരിക്കേണ്ടതുണ്ട്. പെൻഷൻ പ്രായം ഉയർത്തിയില്ലെങ്കിൽ വലിയ പ്രതിസന്ധിയായി മാറുമെന്നാണ് ധനകാര്യ വകുപ്പിലേയും പ്രമുഖരുടെ നിലപാട്.

 

നിലവിൽ കടമെടുത്താണ് കേരളം മുമ്പോട്ട് പോകുന്നത്.ഏകദേശം 38000 കോടിയാകും കടമെടുക്കാനുള്ള കേന്ദ്ര സർക്കാർ ഈ വർഷം അനുവദിക്കാൻ പോകുന്ന പരിധി. ഇതിൽ പതിനായിരം കോടിയിൽ അധികം പെൻഷൻ ആനുകൂല്യം നൽകേണ്ടി വരുന്നത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കും. കിഫ്ബിയുടേയും മറ്റു ഫണ്ടുകളുടേയും കടമെടുക്കൽ കണക്കും സംസ്ഥാന സർക്കാരിന്റെ പരിധിയിൽ കൊണ്ടു വന്നാൽ കേരളത്തിന് അനുദനീയമായ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധി 25000 കോടിയായി ചുരുങ്ങാനും സാധ്യത ഏറെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (15 minutes ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (30 minutes ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (38 minutes ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (41 minutes ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (48 minutes ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (52 minutes ago)

സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ  (54 minutes ago)

SABARIMALA സ്വര്‍ണ്ണക്കൊള്ളക്കാരെ പൂട്ടാന്‍ പുതിയ അവതാരം  (56 minutes ago)

ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്: ആരോഗ്യ മേഖലയ്ക്ക് 2500.31 കോടി രൂപ വകയിരുത്തി  (59 minutes ago)

അഫ്ഗാനിസ്ഥാനില്‍ പ്രാകൃത നിയമങ്ങളുമായി താലിബാന്‍ : ആശങ്ക പ്രകടിപ്പിച്ചു മനുഷ്യാവകാശ സംഘടനകള്‍  (1 hour ago)

സംസ്ഥാനത്ത് പച്ച-വെള്ള അലർട്ടുകൾ;  (1 hour ago)

ഒറ്റയടിക്ക് വര്‍ധിച്ചത് 8640 രൂപ;  (1 hour ago)

മലപ്പുറത്ത് 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ആരോഗ്യ മേഖലയ്ക്ക് 2500.31 കോടി രൂപ വകയിരുത്തി  (1 hour ago)

അവസാന ബജറ്റ്  (1 hour ago)

Malayali Vartha Recommends