Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സച്ചിന്‍ദേവിനെ കുടുക്കി കണ്ടക്ടറുടെ മണ്ടത്തരം;എം എല്‍ എ ബസില്‍ കയറിയ കാര്യം കണ്ടക്ടര്‍ ട്രിപ്പ് ഷീറ്റില്‍ രേഖപ്പെടുത്തി,ഇനി റഹിം വന്ന് വെളുപ്പിച്ചാലും രക്ഷയില്ല സംഭവം കൈവിട്ട് പോയി,ആര്യയുടെ പച്ചക്കള്ളം കൂടിയാണ് പൊളിച്ചടുക്കിയിരിക്കുന്നത്,സച്ചിന്‍ ട്രിപ്പ് മുടക്കിയെന്ന് വെണ്ടയ്ക്ക വലുപ്പത്തില്‍ എഴുതിവെച്ചു

27 MAY 2024 07:07 PM IST
മലയാളി വാര്‍ത്ത

യദുവിനെ കുടുക്കാന്‍ ഏമാന്മാര്‍ സിബിഐ കളിച്ചു എന്നാല്‍ സച്ചിനെ ഊരിയെടുക്കാന്‍ മുകരുതല്‍ എടുത്തില്ല. സച്ചിന്‍ ദേവ് എം എല്‍ എയ്ക്ക് അഡാറ് പണികിട്ടി. കണ്ടക്ടര്‍ തന്റെ സുഹൃത്താണെന്ന് റഹിം വന്ന് തള്ളിയിട്ടും കാര്യമില്ല ഈ കണ്ടക്ടര്‍ കാണിച്ച മണ്ടത്തരമാണ് സച്ചിന് വിനയായിരിക്കുന്നത്. കോടതിയിലെത്തുമ്പോള്‍ എംഎല്‍എയെ ജഡ്ജി എടുത്തിട്ട് കുടയും. തുടക്കംമുതലേ ഉയര്‍ന്ന തര്‍ക്കമാണ് സച്ചിന്‍ കെ എസ് ആര്‍ ടി സി ബസില്‍ കയറിയോ ഇല്ലേയെന്ന തര്‍ക്കം. കയറി എന്നതിന് കണ്ടക്ടര്‍ തന്നെ തെളിവുണ്ടാക്കി. എം.എല്‍.എ. ബസില്‍ കയറിയെന്നും ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാന്‍ ആവശ്യപ്പെട്ടതായും കണ്ടെത്തല്‍. സച്ചിന്‍ ദേവ് ബസില്‍ കയറിയ കാര്യം കണ്ടക്ടര്‍ ട്രിപ്പ് ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സര്‍വീസ് എന്തുകൊണ്ട് മുടങ്ങി എന്ന കാരണം കെ.എസ്.ആര്‍.ടി.സിയില്‍ നല്‍കേണ്ടതുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ടക്ടര്‍ ട്രിപ്പ് ഷീറ്റ് തയ്യാറാക്കിയത്. ഇതിലാണ് സച്ചിന്‍ ദേവ് എം.എല്‍.എ. ബസില്‍ കയറിയതായി രേഖപ്പെടുത്തിയിട്ടുള്ളത്. മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എം.എല്‍.എയും സംഘവും ചേര്‍ന്ന് ബസ് തടഞ്ഞു നിര്‍ത്തുകയും സര്‍വീസ് തടസപ്പെടുത്തുകയും ചെയ്തു എന്നാണ് യദുവിന്റെ പരാതി. കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസ് തടസപ്പെടുത്തിയിട്ടില്ലെന്നും കാര്‍ കുറുകെ ഇട്ടിട്ടില്ലെന്നുമായിരുന്നു ആദ്യഘട്ടത്തില്‍ സച്ചിന്‍ ദേവ് എം.എല്‍.എയും മേയറുമടക്കം പറഞ്ഞത്. എന്നാല്‍ ഇതിനെതിരായ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പുറത്തുവന്നു. ഇപ്പോള്‍ സച്ചിന്‍ ദേവ് എം.എല്‍.എ. ബസില്‍ കയറി എന്നതിനുള്ള തെളിവാണ് കണ്ടക്ടറുടെ ട്രിപ്പ് ഷീറ്റ്. ഇതോടെ മേയറും എംഎല്‍എയും കരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

ആര്യയും സച്ചിനും തുടക്കത്തില്‍ പറഞ്ഞത് ബസില്‍ കയറിയിട്ടില്ലെന്നാണ്. പിന്നാലെ വെളുപ്പിക്കാന്‍ വന്ന എഎ റഹിം പറഞ്ഞു സച്ചിന്‍ ബസില്‍ കയറി. തമ്പാനൂരേക്ക് പോകാന്‍ ടിക്കറ്റെടുത്തെന്നും. എംഎല്‍എമാര്‍ക്ക് ടിക്കറ്റ് വേണ്ടായെന്ന വിവരം പോലുമില്ലാതെ തള്ളാന്‍ സച്ചിനെ കൂടുതല്‍ കുടുക്കിയാണ് റഹിം പോയത്. കൂട്ടത്തില്‍ കണ്ടക്ടര്‍ തന്റെ അടുപ്പക്കാരനാണെന്നും കാച്ചി. ഇതോടെ മെമ്മറി കാര്‍ഡ് പോയ വഴി ഏതാണ്ട് ഉറപ്പായി. ഈ നിമിഷം വരെ ബസില്‍ കയറിയില്ലെന്ന് തര്‍ക്കിച്ച സച്ചിന് കണ്ടക്ടര്‍ പിന്നില്‍ നിന്നൊരടി കൊടുത്തു. അതോടെ ബസില്‍ കയറിയില്ലെന്ന നാടകം പൊളിഞ്ഞു. ബസില്‍ കയറി ഷോ കാണിക്കുകയായിരുന്നു സച്ചിന്‍. സര്‍ക്കാര്‍ വാഹനം തടഞ്ഞു. ഡ്രൈവറുടെ ജോലി തടസ്സപ്പെടുത്തി അധികാര ദുര്‍വിനിയോഗവും നടത്തി. ഇതിന് എംഎല്‍എയ്‌ക്കെതിരെ നടപടി ഉണ്ടാകണം എന്ന ആവശ്യം ശക്തമാകുന്നു.

കേസില്‍ നിന്ന് ഊരാന്‍ ഭര്‍ത്താവും ഭാര്യയും ഒരുവഴിക്കൂടെ നീക്കം നടത്തുമ്പോള്‍ മറ്റൊരു വഴിക്കൂടെ എട്ടിന്റെ പണികള്‍. ഇനിയിപ്പോള്‍ റഹിം വന്നാലും രക്ഷയില്ല സച്ചിന്‍ സഖാവിന്റെ കള്ളത്തരം പൊളിച്ചടുക്കി. ആര്യയദു തര്‍ക്കത്തില്‍ ഡ്രൈവറെ കുടുക്കാന്‍ സകലതറ പരിപാടിയും ഇരുവരും ചേര്‍ന്ന് പയറ്റി പക്ഷെ എല്ലാം ഉള്‍ട്ടയായി. ഇപ്പോള്‍ പോലീസിനെ ഇറക്കി സിബിഐ കളിപ്പിക്കുകയും ചെയ്തു. തര്‍ക്കത്തിലെ സംഭവങ്ങള്‍ പൊലീസ് പുനരാവിഷ്‌കരിച്ചു. ഡ്രൈവര്‍ യദു ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി. പട്ടം പ്ലാമൂട് മുതല്‍ പി എം ജി വരെയാണ് ബസും കാറും ഓടിച്ച് പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവര്‍ മോശമായി ആഗ്യം കാണിച്ചാല്‍ കാറിന്റെ പിന്‍സീറ്റിലിരിക്കുന്നയാള്‍ക്ക് കാണാന്‍ കഴിയുമെന്നാണ് പൊലീസ് കണ്ടെത്തല്‍. ആ രാത്രിയില്‍ ഇത്ര കൃത്യമായ് ഇതെങ്ങനെ കണ്ടു പോലീസേ. അതും പിന്‍സീറ്റിലിരുന്ന ആര്യ. മേയറുടെ മൊഴി പ്രകാരം ബസ് മുന്നിലും കാര്‍ പിന്നിലും ആയിരുന്നു. മുന്നില്‍ പോയ ബസിന്റെ ഡ്രൈവര്‍ കാണിച്ചത് പിന്നാലെ വന്ന കാറിന്റെ പിന്‍ സീറ്റിലിരുന്ന ആര്യ കണ്ടു. ഈ കഥ അങ്ങോട്ട് ദഹിക്കുന്നില്ലെന്ന് ട്രോള്‍. വിശ്വസിക്കാന്‍ പറ്റുന്നില്ലെങ്കിലും വിശ്വസിച്ചേ മതിയാകൂ ക്യൂബളത്തില്‍ ഇങ്ങനാണ് ഭായ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (40 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends