കേരളത്തെ ടൂറിസം ഹബ്ബാക്കും; ഇതുവരെ ആരും തൊടാത്ത ടൂറിസം മേഖലകൾ കണ്ടെത്തും; കേരളം ടൂറിസത്തിന്റെ പ്രീമിയം ഡെസ്റ്റിനേഷൻ ആണെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്; തുറന്നടിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

ടൂറിസം, പെട്രോളിയം-പ്രകൃതി വാതക വകുപ്പ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർണായകമായ ചില പ്രതികരണം നടത്തിയിരിക്കുകയാണ്. കേരളത്തെ ടൂറിസം ഹബ്ബാക്കും. ഇതുവരെ ആരും തൊടാത്ത ടൂറിസം മേഖലകൾ കണ്ടെത്തും . കേരളം ടൂറിസത്തിന്റെ പ്രീമിയം ഡെസ്റ്റിനേഷൻ ആണെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്.പറഞ്ഞിട്ടുണ്ട്.
ഇത് അഞ്ചു വർഷത്തിനുള്ളിൽ സെറ്റ് ചെയ്യണം.അതിന് ആരുടെയൊക്കെ ഉപദേശമാണോ ആവശ്യം അത് സ്വീകരിക്കും. കേരളത്തിൽ നിന്ന് ടൂറിസം ഡിജി ആയി പ്രവർത്തിച്ചിട്ടുള്ള മൂന്ന് നാലുപേരെ ഇതിനായി തിരഞ്ഞെടുക്കും. കേരള കാഡറിൽ നിന്നുള്ള, മലയാളികളായ ആളുകളെ കൊണ്ടുവരും. സീരിയസ് ആയിട്ടുള്ള ചർച്ചകൾ നടക്കും. കേരളത്തെ ടൂറിസം ഹബ്ബാക്കും. ഇതുവരെ ആരും തൊടാത്ത ടൂറിസം മേഖലകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കും എന്നും അദേഹം പറഞ്ഞു.
മുഖ്യമന്ത്രി താത്പര്യം എടുത്താൽ നേരത്തെ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് എയിംസ് വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. എയിംസിന് വേണ്ടി കഠിനമായി പരിശ്രമിക്കും. പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എയിംസിന് വേണ്ടി നൽകിയ സ്ഥലം പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ലിസ്റ്റിൽ വന്നില്ല. ലിസ്റ്റിൽ വന്നാൽ ബജറ്റിൽ വെച്ച് തീർച്ചയായും സാധിച്ചെടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
https://www.facebook.com/Malayalivartha