പത്തടിയോളം ആഴമുള്ള കിണറ്റിലെ വെള്ളം കടുംനീല നിറത്തിൽ; ആശങ്കയോടെ ഒരു കുടുംബം

കിണറിലെ വെള്ളം നീല നിറത്തിൽ . ആശങ്കയോടെ ഒരു കുടുംബം. കോഴിക്കോട് മടവൂര്‍ പഞ്ചായത്തിലെ ചക്കാലക്കല്‍ തറയങ്ങല്‍ മരക്കാറിന്റെ വീട്ടിലാണ് സംഭവം. വെള്ളത്തിന്റെ നിറം മാറിയത് എന്താണ് എന്നറിയാതെ അങ്കലാപ്പിലായിരിക്കുകയാണ് ഏവരും. വെള്ളത്തിന്റെ നിറം കടും നീലയായി മാറിയത് രണ്ട് ദിവസം മുന്‍പായിരുന്നു.
പത്തടിയോളം ആഴമുള്ള കിണറാണ് .ആള്‍മറയുള്ളതും വലയിട്ട് വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്ന കിണറാണിത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മടവൂര്‍ പഞ്ചായത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനഘ സ്ഥലത്തെത്തി . വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചു . പരിശോധനാഫലം വന്നാല്‍ മാത്രമേ നിറംമാറ്റത്തിന്റെ കാരണം അറിയാന്‍ കഴിയൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























