കെപിഎസിയുടെ 69ാമത് നാടകം "കുറ്റവും ശിക്ഷയും' പ്രദര്‍ശനം ഡിസംബര്‍ എട്ടിന് കൊല്ലത്ത് ഉദ്ഘാടനം ചെയ്യും

കെപിഎസിയുടെ 69ാമത് നാടകം "കുറ്റവും ശിക്ഷയും' പ്രദര്‍ശനം ഡിസംബര്‍ എട്ടിന് കൊല്ലത്ത് ഉദ്ഘാടനം ചെയ്യും. തോപ്പില്‍ ഭാസിയുടെ ചരമവാര്‍ഷികദിനം കൂടിയായ എട്ടിന് അനുസ്മരണസമ്മേളനവും നടക്കുന്നതാണ്. സോപാനം ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറിന് നടക്കുന്ന പരിപാടി കവി സച്ചിദാനന്ദന് ഉദ്ഘാടനം ചെയ്യും.
പ്രശസ്ത സാഹിത്യകാരൻ ഡോസ്റ്റോവ്സ്കിയുടെ "കുറ്റവും ശിക്ഷയും' എന്ന നോവലിനെ ഇതിവൃത്തമാക്കി കേരളീയ ശൈലിയില്‍ സുരേഷ് ബാബു ശ്രീസ്തയാണ് നാടകരചന നിര്‍വഹിച്ചിട്ടുള്ളത്.
സംവിധാനം മനോജ് നാരായണനും ഗാനരചന കെ ജയകുമാറും സംഗീതസംവിധാനം എം ജയചന്ദ്രനും പശ്ചാത്തല സംഗീതം ഉദയകുമാര്‍ അഞ്ചലുമാണ് നിര്‍വഹിക്കുന്നത്.
https://www.facebook.com/Malayalivartha
























