തെക്കൻ കാലിഫോർണിയ തീരത്ത് ഇന്നലെയുണ്ടായ ഭൂചലനം... ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എൽ.എ.എക്സ്) ഇറങ്ങുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിങ് ഉപേക്ഷിച്ചു

തെക്കൻ കാലിഫോർണിയ തീരത്ത് ഇന്നലെ രാവിലെ റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എൽ.എ.എക്സ്) ഇറങ്ങുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിങ് ഉപേക്ഷിച്ചു. പ്രദേശത്ത് പ്രകമ്പനം അനുഭവപ്പെട്ട സാഹചര്യത്തിൽ വിമാനം ആകാശത്ത് തുടരാൻ എയർ ട്രാഫിക് കൺട്രോൾ നിർദ്ദേശിക്കുകയായിരുന്നു. നിലവിൽ വലിയ നാശനഷ്ടങ്ങളോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി അധികൃതർ .
റൺവേയിലേക്ക് അടുക്കുകയായിരുന്ന വിമാനവും കൺട്രോൾ ടവറും തമ്മിലുള്ള സംഭാഷണം എൽഎ എക്സ് ലൈവ് സ്ട്രീമിൽ പതിഞ്ഞിരുന്നു. ഭൂചലനം ഉണ്ടായതോടെ ക്യാമറ കുലുങ്ങുകയും പശ്ചാത്തലത്തിൽ കാറുകളുടെ അലാറങ്ങൾ മുഴങ്ങുകയും ചെയ്തു.
തൊട്ടുപിന്നാലെയാണ് ലാൻഡിങ് ഉപേക്ഷിക്കാൻ എയർ ട്രാഫിക് കൺട്രോൾ നിർദ്ദേശം നൽകിയത്. റൺവേയിൽ നിന്നും വിമാനം ഉയർന്ന് മറ്റൊരു അപ്രോച്ചിനായി മടങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ‘ഡെൽറ്റ 1972, ഗോ എറൗണ്ട്. നമുക്കിവിടെ വലിയൊരു ഭൂചലനമുണ്ടായിരിക്കുന്നു’ എന്നാണ് എയർ ട്രാഫിക് കൺട്രോളർ പൈലറ്റുമാരോട് പറഞ്ഞത്. ഡെൽറ്റ ഫ്ലൈറ്റ് 1972 ആയിരുന്നു വിമാനമെന്ന് തിരിച്ചറിഞ്ഞു. വിമാനം ഒരു മണിക്കൂറും 13 മിനിറ്റും വൈകിയാണ് സർവീസ് നടത്തിയതെന്ന് ഫ്ലൈറ്റ് എവെയറിന്റെ ട്രാക്കിങ് ഡാറ്റ വ്യക്തമാക്കുകയും ചെയ്യുന്നു
"
https://www.facebook.com/Malayalivartha
























