ദൗര്‍ഭാഗ്യകരമായ സംഭവമാണ്; തങ്ങളുടെ ഭാഗത്ത് തെറ്റില്ല; എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ല; ജീവനക്കാർ മുറിക്കുള്ളിൽ ഭക്ഷണം ഉണ്ടാക്കിയിട്ടില്ല; അവര്‍ക്ക് ഭക്ഷണത്തിനായി കെട്ടിടത്തിൽ തന്നെ മെസ് പ്രവര്‍ത്തിക്കുന്നുണ്ട്; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്നത് ശരിയല്ല; ഷോർട് സർക്യൂട്ട് ആണ് അപകട കാരണം; വൈകാരികമായി പ്രതികരിച്ച് ദുരന്തത്തിന് ഇരയായവരുടെ കമ്പനിയായ എൻ.ബി.ടി.സി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാം

കവൈത്ത് അപകടത്തിൽ പ്രതികരണവുമായി ദുരന്തത്തിന് ഇരയായവരുടെ കമ്പനിയായ എൻ.ബി.ടി.സി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാം കൊച്ചിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം . വൈകാരികമായാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ പ്രതികരിച്ചത്. ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അപകടമുണ്ടായ കെട്ടിടം തങ്ങൾ ലീസിന് എടുത്തതാണെന്ന് കെജി എബ്രഹാം പ്രതികരിച്ചു. ജീവനക്കാർ മുറിക്കുള്ളിൽ ഭക്ഷണം ഉണ്ടാക്കിയിട്ടില്ല. അവര്‍ക്ക് ഭക്ഷണത്തിനായി കെട്ടിടത്തിൽ തന്നെ മെസ് പ്രവര്‍ത്തിക്കുന്നുണ്ട് . ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്നത് ശരിയല്ല. ഷോർട് സർക്യൂട്ട് ആണ് അപകടകാരണം.
അപകടം നടന്ന സമയത്ത് 80 പേരിൽ കൂടുതൽ അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ക്യാബിനിൽ നിന്നാണ് ഷോർട് സര്‍ക്യൂട്ട് ഉണ്ടായത്. അപകടമുണ്ടായ അപ്പാർട്ട്മെന്റിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ പാർപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി തന്നോട് അവിടേക്ക് എത്താൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. മരിച്ചവര്‍ക്ക് എട്ട് ലക്ഷം രൂപയും നാല് വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ തുക ഇൻഷുറൻസായും നൽകും. ചികിത്സയിൽ കഴിയുന്ന 40 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കെജി എബ്രഹാം അറിയിച്ചു.
https://www.facebook.com/Malayalivartha
























