കണ്ണൂര്‍ കോട്ട പിടിച്ചെടുക്കും സുരേഷ് ഗോപി കളത്തില്‍;വാടിക്കല്‍ രാമകൃഷ്ണന്റെ വീട്ടില്‍ പോയതും മുഖ്യന് ഒരു ഓര്‍മ്മപ്പെടുത്തല്‍, കണ്ണൂരിലേക്ക് ഞാന്‍ വീണ്ടും വരും നമുക്ക് കാണാം,സുരേഷ് ഗോപി വമ്പന്‍ കളിയിറക്കുന്നു സഖാക്കള്‍ നിന്ന് ഉരുകുന്നു

സുരേഷ് ഗോപി കണ്ണൂരില്‍ ഓളമുണ്ടാക്കിയ ക്ഷീണത്തിലാണ് സിപിഎം. ചെങ്കോട്ടയില്‍ തനിക്ക് ചില കളികള്‍ ഉണ്ടെന്ന് ഓര്‍മ്മപ്പെടുത്തി കേന്ദ്ര മന്ത്രി മടങ്ങിയത് ഏണിയാകുന്നു. വാടിക്കല്‍ രാമകൃഷ്ണന്റെ വീട് സന്ദര്‍ശനവും,നായനാരുടെ വീട്ടില്‍ പോയതും,കണ്ണൂര്‍ എനിക്ക് വേണമെന്ന് പറഞ്ഞതും എല്ലാം സിപിഎമ്മിനിട്ടുള്ള അടി ആയിരുന്നു. വാടിക്കല്‍ രാമകൃഷ്ണന്റെ വീട്ടില്‍ പോയത് എന്തിനെന്നത് സഖാക്കളെ ഞെട്ടിച്ചത്. അതും കേന്ദ്ര മന്ത്രി ആയതിന് ശേഷമുള്ള സന്ദര്‍ശനവും. ഇതൊരു പണിയാണോ എന്ന ഭയം പിണറായിക്ക്. കാരണം വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസിലാണ് പിണറായിക്ക് പങ്കുണ്ടെന്ന ആരോപണം ഉള്ളത്. കോടിയേരിക്ക് വേണ്ടി ആയിരുന്നു ഈ അരുംകൊലയെന്നും ചര്‍ച്ച പണ്ടേ ഉള്ളതാണ്. ഏതായാലും ഒന്നുംകാണാതെയല്ല കേന്ദ്ര മന്ത്രിയുടെ കണ്ണൂര്‍ യാത്ര.
അഞ്ചര പതിറ്റാണ്ടിനു മുമ്പ്, സിപിഎം അക്രമികള്‍ കൊലപ്പെടുത്തിയ വാടിക്കല്‍ രാമകൃഷ്ണന്റെ ഭാര്യ ലീലയെ സന്ദര്‍ശിക്കാനാണ് സുരേഷ് ഗോപി എത്തിയത്. കമ്യൂണിസ്റ്റ് അക്രമത്തില്‍ കൊല്ലപ്പെട്ട പയ്യന്നൂര്‍ അന്നൂരിലെ രാമചന്ദ്രന്റെ ഭാര്യ രജനി, മകന്‍ ദേവദത്ത്, മകള്‍ ദേവാംഗന, ധര്‍മടത്തെ സന്തോഷിന്റെ ഭാര്യ ബേബി, മകന്‍ സാരംഗ്, മകള്‍ വിസ്മയ എന്നിവരും തിരുവങ്ങാട്ടെ ലീലയുടെ വീട്ടിലെത്തിയിരുന്നു. സിപിഎം അക്രമത്തെ തലമുറകളായി അതിജീവിക്കുന്നവരുടെ കൂടിച്ചേരലായി അത്. കേന്ദ്ര മന്ത്രിയെന്ന ഔദ്യോഗിക പരിവേഷങ്ങള്‍ മാറ്റിവച്ച് മൂത്ത സഹോദരിയോടെന്നോണം ലീലയോടു സുരേഷ് ഗോപി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. രാമകൃഷ്ണന്‍ കൊല്ലപ്പെട്ടതിനുശേഷം ഉപജീവനത്തിനായി ലീല വീട്ടില്‍ ബേക്കറി പലഹാരങ്ങളുണ്ടാക്കി വിതരണം ചെയ്തിരുന്നു. സുരേഷ് ഗോപിയുടെ പിന്തുണയും സഹായവും നേരത്തേയും ലീലയ്ക്കു ലഭിച്ചിട്ടുണ്ട്. വീണ്ടും വരുമെന്നും എല്ലാവരെയും ഒരുമിച്ചു കാണാന്‍ ഒരിക്കല്‍ക്കൂടി അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആ വീണ്ടും വരുമെന്ന് പറഞ്ഞത് അത്ര പന്തി അല്ലെന്ന് സഖാക്കള്‍ അടക്കം പറയുന്നു.
വാടിക്കല്‍ രാമകൃഷ്ണന്‍ കേസ് സിപിഎമ്മിന് അങ്ങനെ മറക്കാന്‍ കഴിയില്ലല്ലോ. പിണറായിയും കോടിയേരിയും വെട്ടിലായ സംഭവം. 1969 ഏപ്രില്‍ 28നാണ് വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത്. കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു സിപിഎം നേതൃത്വം തുടക്കം കുറിച്ചത് വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയായിരുന്നു. പി ജയരാജന്റെ വിടുവായത്തം കൊണ്ട് പിണരായി കോടിയേരി കൂട്ടം മുള്‍മുനയില്‍ നിന്നത് കേരളം മറന്നിട്ടില്ല. ജനസംഘം പ്രവര്‍ത്തകനായിരുന്ന വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചതിനെതിരെയുള്ള ചെറുത്തുനില്‍പാണെന്ന പി.ജയരാജന്റെ പ്രസംഗം ചില്ലറ വിവാദമല്ല ഉണ്ടാക്കിയത്. സിപിഎമ്മില്‍ ചേര്‍ന്ന ആര്‍എസ്എസ് മുന്‍ പ്രചാരക് സി.വി.സുബഹിനു ചിറക്കുനിയില്‍ നല്‍കിയ സ്വീകരണത്തിലാണ് പി.ജയരാജന്‍ വിവാദ പ്രസംഗം നടത്തിയത്. 'സ്റ്റുഡന്റ് ഫെഡറേഷന്റെ അന്നത്തെ താലൂക്ക് സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു പത്തുമിനിറ്റിനു ശേഷമാണു വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത്. ഇതൊക്കെ വരമ്പത്തെ കൂലിയാണ് എന്നാണു പി.ജയരാജന്‍ പറഞ്ഞത്.
സംഭവം കൈവിട്ട് പോയപ്പോള്‍ ജയരാജന്‍ പിന്നീട് മാറ്റിപ്പറഞ്ഞു. ആര്‍എസ്എസിന്റെ അക്രമങ്ങളെക്കുറിച്ചുള്ള പ്രസംഗമായിരുന്നെന്നും കൊലപാതകം നടന്ന ദിവസങ്ങളിലെ പത്രവാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് പ്രസംഗം നടത്തിയതെന്നുമായിരുന്നു ജയരാജന്റെ വിശദീകരണം. 1968ല്‍ നടന്ന കൊലപാതകത്തില്‍ പിണറായി വിജയന്‍ അടക്കമുള്ള സിപിഎം പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. പിണറായി വിജയനു കൊലപാതകത്തില്‍ പങ്കുണ്ടെന്നും ആരോപണമുണ്ടായിരുന്നു. പ്രതികളെയെല്ലാം കോടതി പിന്നീടു വിട്ടയച്ചു. എങ്കിലും സിപിഎമ്മിന് പറയാതെ പറയേണ്ടി വന്നു പിണറായീടെ പങ്ക്. ആ വാടിക്കല്‍ രാമകൃഷ്ണന്റെ വീട്ടില്‍ സുരേഷ് ഗോപി ചെന്നുകേറുമ്പോള്‍ സഖാക്കള്‍ എങ്ങനെ ഭയക്കാതിരിക്കും.
അവിടെയും തീര്‍ന്നില്ലല്ലോ സിപിഎമ്മിന് ഏറ്റവും വലിയ ക്ഷീണം ഉണ്ടാക്കിയത് നായനാരുടെ വീട്ടില്‍ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകരണമാണ്. എത്തിയതേ അമ്മേയെന്നു വിളിച്ച് ടീച്ചറുടെ കാല്‍തൊട്ടുവന്ദിച്ചു. നായനാരെക്കുറിച്ച് ടീച്ചര്‍ എഴുതിയ 'ഓര്‍മകളില്‍ എന്റെ പ്രിയസഖാവ്' എന്ന പുസ്തകം സുരേഷ് ഗോപിക്കു സമ്മാനമായി നല്‍കി. കെ.ജി.മാരാരുടെ സ്മൃതികുടീരം സന്ദര്‍ശിക്കണമെന്നു പറഞ്ഞ് മടങ്ങുമ്പോള്‍, മാരാര്‍ തന്റെ സീനിയറായി സ്‌കൂളില്‍ പഠിച്ചതാണെന്ന് ടീച്ചര്‍ ഓര്‍മിച്ചു. കെ.ജി.മാരാരും പി.പി.മുകുന്ദനുമാണ് തന്നെ രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചതെന്നും അവരെയൊന്നും മറക്കില്ലെന്നും പറഞ്ഞ് സുരേഷ്‌ഗോപി യാത്രതിരിച്ചു. സുരേഷ് ഗോപിയുടെ സന്ദര്‍ശനം രാഷ്ട്രീയവല്‍ക്കരിച്ചതോടെ ഇതില്‍ രാഷ്ട്രീയമില്ല. ഇവിടെ പലപ്രാവശ്യം വന്നിട്ടുണ്ട്. പലതരം രാഷ്ട്രീയക്കാര്‍ ഇവിടെ വരാറുണ്ട്. എല്ലാവരും എന്റെ സഖാവിനോടുള്ള സ്‌നേഹംകൊണ്ടു വരുന്നതാണ്. പാവങ്ങള്‍ക്കായി സുരേഷ് ഗോപി എന്തെല്ലാം സഹായങ്ങളാണു ചെയ്യുന്നത്. അയാള്‍ രാഷ്ട്രീയം നോക്കിയല്ല സഹായിക്കുന്നത്. സഖാവും പാവപ്പെട്ടവരെ സഹായിക്കുന്ന ആളായിരുന്നു''. ശാരദ ടീച്ചര്‍ പറഞ്ഞത്. സുരേഷ് ഗോപി നല്ല മനുഷ്യനാണ് എല്ലാവരേയും സഹായിക്കുമെന്നൊക്കെ ശാരദ ടീച്ചര്‍ പറഞ്ഞത് സഖാക്കളെ വല്ലാതെ പൊള്ളിച്ചു. സൈബര്‍ വെട്ടുകിളികൂട്ടം കലിയിളകി രംഗത്ത് വന്നതും. സുരേഷ് ഗോപി ഒന്ന് വന്നുപോയതിന് സഖാക്കള്‍ തന്നെ നായനാരെ സംഘിയാക്കുമെന്നാ തോന്നുന്നേ. ഏതായാലും സുരേഷ് ഗോപി നല്ല തിരിച്ചടിയാണ് കൊടുത്തത്. കമ്ണൂരില്‍ തനിക്ക് ഒരു നോട്ടമുണ്ടെന്ന് തുറന്നടിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























