ഇടതില്ലെങ്കില്‍ മുസ്ലിങ്ങള്‍ രണ്ടാംതരം പൗരന്മാരാകുമെന്നത് തമാശ;പിണറായി വിജയനെ ചുരുട്ടിക്കൂട്ടി പാണക്കാട് ശിഹാബ് തങ്ങള്‍, ഒരു പ്രത്യേക വിഭാഗത്തിന്റെ കാലുനക്കാന്‍ പോയതിന് ഭേഷാ കിട്ടി,സിപിഎമ്മിന്റെ മുസ്ലിം വിരുദ്ധ പ്രചാരണം ബിജെപിക്ക് ഗുണം ചെയ്യുന്നു, ചന്ദ്രികയില്‍ പിണറായിയെ അടിച്ചിരുത്തുന്ന ലേഖനം

പിണറായി മുസ്ലിം പ്രീണനം നടത്തുന്നുവെന്ന് വലിയ ആക്ഷേപം ഉണ്ട്. താങ്ങാന്‍ പോയിട്ട് നല്ല എട്ടിന്റെ പണി കിട്ടി. മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം മുഴുവന്‍ പിണറായിക്കല്ലെന്ന് മറുപടി. പിണറായി വിജയനെ ഒടിച്ചുമടക്കി പാണക്കാട് കുടുംബം. ലീഗിനേയും പാണക്കാട് കുടുംബത്തേയും വശത്താക്കി വോട്ട് ബാങ്ക് സുരക്ഷിതമാക്കാന്‍ പല നാറിയ കളിയും സിപിഎം കളിക്കുന്നുണ്ട്. കാലുനക്കാന്‍ പോതിന്റെയൊക്കെ ആണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാല സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്
സാദിഖലി ശിഹാബ് തങ്ങള്‍. സിപിഎമ്മിന്റെ മുസ്ലിം വിരുദ്ധ പ്രചാരണം ബിജെപിക്ക് സഹായമാകുന്നുവെന്ന് സാദിഖലി തങ്ങള്‍ ലീഗ് മുഖപത്രമായ ചന്ദ്രികക്ക് നല്‍കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി.
ഇടതില്ലെങ്കില്‍ മുസ്ലിങ്ങള്‍ രണ്ടാംതരം പൗരന്മാരാകുമെന്നത് തമാശയാണ്. സമസ്തയെ രാഷ്ട്രീയക്കവലയിലേക്ക് വലിച്ചിഴക്കാന്‍ സിപിഎം ശ്രമിച്ചു. ഇതിന് സിപിഎമ്മിന് വലിയ പ്രഹരം കിട്ടിയെന്നും സിപിഎം വിതക്കുന്നത് ബിജെപിയാണ് കൊയ്യുന്നതെന്നും സാദിഖലി തങ്ങള്‍ വിമര്‍ശിച്ചു. മതനിരാസത്തിലൂന്നിയ കമ്യൂണിസത്തെ മതങ്ങളുടെ വര്‍ണക്കടലാസില്‍ പൊതിഞ്ഞാണ് സിപിഎം കേരളത്തില്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. ഇരുതല മൂര്‍ച്ചയുള്ള തന്ത്രങ്ങളാണ് ഇതിന് സിപിഎം. തിരഞ്ഞെടുക്കന്നത്. ജനങ്ങളോട് ശരിയായി രാഷ്ട്രീയം പറയാനില്ലാതാവുമ്പോള്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കുതന്ത്രങ്ങള്‍ പുറത്തെടുക്കുന്നത് സിപിഎമ്മിന്റെ സ്ഥിരംശൈലിയാണ്.
കോഴിക്കോട്ട് എം.കെ. രാഘവനെതിരെ കരീംക്കയായും വടകരയില്‍ ഷാഫി പറമ്പിലിനെതിരെ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ടായും വന്നത് ഇതിന്റെ ഉദാഹരണമാണ്. സിപിഎം. കേരളത്തില്‍ നടത്തുന്ന മുസ്‌ലിം വിരുദ്ധപ്രചാരണങ്ങള്‍ ബിജെപിക്ക് സഹായമായി. ഏകസിവില്‍ കോഡ്, സവര്‍ണ സാമ്പത്തിക സംവരണം, മുത്തലാഖ് നിരോധനം, ലൗ ജിഹാദ് എന്നിവ ആദ്യം ഉന്നയിച്ചത് സിപിഎമ്മാണ്. കേരളത്തില്‍ സച്ചാര്‍ സമിതി റിപ്പോര്‍ട്ട് അട്ടിമറിച്ചതും മുസ് ലിം സംവരണം വെട്ടിക്കുറച്ചതും സിപിഎം സര്‍ക്കാരുകളാണ്. ഇസ്ലാമോഫോബിയയാണ് പിണറായി പൊലീസ് മുഖമുദ്രയെന്ന് ഘടകകക്ഷിയായ സിപിഐ പോലും ആരോപിച്ചു.
ഇത്തവണ സമസ്തയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാനാണ് പൊന്നാനിയില്‍ സിപിഎം ശ്രമിച്ചത്. സമുദായത്തിലെ സംഘടനകളുടെ പൊതു പ്ലാറ്റ്‌ഫോമാണ് മുസ്‌ലിം ലീഗ്. വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദത്തിലധിഷ്ടിതമായ മതനിരാസ അടിത്തറയുള്ള കമ്യൂണിസ്റ്റുകള്‍ക്ക് സമസ്തയെ ശിഥിലമാക്കാന്‍ മോഹമുണ്ടാവാം. ലീഗും സമസ്തയും തമ്മിലുള്ള ഹൃദയബന്ധത്തെ കുറിച്ച് സിപിഎമ്മുകാര്‍ ഇനുയുമേറെ പഠിക്കാനുണ്ട്.
ഇന്ത്യയുടെ ആത്മാവ് മതേതരവും ജനാധിപത്യത്തിലധിഷ്ടിതമായ സഹനസാമീപ്യവുമാണ്. സ്‌നേഹപൊയ്കയില്‍ വിഷം കലക്കുന്നവര്‍ക്ക് വൈകാതെ വാളെടുത്തവന്‍ വാളാല്‍ എന്ന അവസ്ഥയുണ്ടാകുമെന്നും സാദിഖലി തങ്ങള്‍ ചൂണ്ടിക്കാട്ടി.
സിപിഎമ്മിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇടതില്ലെങ്കില്‍ മുസ്ലീങ്ങള്‍ രണ്ടാംതരം പൗരന്മാരാകുമെനന് സിപിഎം വാദം പുച്ഛിച്ച് തള്ളുന്നു. ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കാന്‍ നില്‍ക്കുന്നത് ആരെന്ന് ജനങ്ങള്‍ക്ക് കൃത്യമായി അറിയാം. സിപിഎമ്മിന്റെ പിപ്പിടി വിദ്യ വിലപ്പോകില്ലെന്ന് ട്രോള്‍. സമസ്തനയേയും മറ്റ് സംഘടനകളേയുമൊക്കെ കൂടെ നിര്‍ത്തി വോട്ട് ബാങ്ക് വിലപമാക്കണം. ലീഗിനെ കാലങ്ങളായി ചൂണ്ടാന്‍ നോക്കുന്നു നടക്കുന്നില്ല. എല്ലാക്കാലത്തും ഇവരിങ്ങനെ ഒരു വിഭാഗത്തെ പ്രീണിപ്പിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നു. ഏതായാലും പാണക്കാട് തങ്ങള് തന്നെ സിപിഎമ്മിന്റെ കുത്തിത്തിരുപ്പ് പൊളിച്ചടുക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























