Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു


ഇടുക്കി മൂന്നാറിൽ പെരിയവാരയ്ക്ക് സമീപം കാട്ടാനയായ പടയപ്പയുടെ ആക്രമണം.... പെരിയവാരയ്ക്ക് സമീപം കാട്ടാന കാർ തകർത്തു, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി, പടയപ്പയുടെ സാന്നിധ്യം തുടരുന്നത് പ്രദേശവാസികളിലും യാത്രക്കാരിലും വലിയ ആശങ്ക


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ


ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...


തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..

പനി നീരീക്ഷണം ശക്തിപ്പെടുത്തും; വണ്‍ ഹെല്‍ത്ത് വോളന്റിയര്‍മാര്‍ സാപക്ഷിപ്പനി പ്രതിരോധം; സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

15 JUNE 2024 07:07 PM IST
മലയാളി വാര്‍ത്ത

More Stories...

കെപിഎസിയുടെ 69ാമത് നാടകം "കുറ്റവും ശിക്ഷയും' പ്രദര്‍ശനം ഡിസംബര്‍ എട്ടിന് കൊല്ലത്ത് ഉദ്ഘാടനം ചെയ്യും

മധുസൂദനനെ ന്യായീകരിക്കാൻ പിണറായി ഉപമിച്ചത് ഭദ്രകീർത്തിയെ; "താനും ഒരു അച്ഛനല്ലേഡോ....?!" പൊട്ടിച്ച് ഭദ്ര, ചവിട്ടിയിറക്കി ഗോവിന്ദൻ!

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ

യാത്രക്കാരുടെ തിരക്ക് പരിഗണനയിൽ... വെസ്റ്റേൺ റെയിൽവേ അഹമ്മദാബാദിൽ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വൺവേ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

തിരുവനന്തപുരം വിതുര കല്ലാറിൽ കാട്ടാന സ്കൂളിന്റെ മതിൽ തകർത്ത നിലയിൽ... ആശങ്കയോടെ ജനം

സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എന്‍1) സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) തീരുമാന പ്രകാരമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ചേര്‍ത്തലയില്‍ താറാവുകളിലും തുടര്‍ന്ന് കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് പനി നീരീക്ഷണം ശക്തിപ്പെടുത്തുന്നതാണ്. കര്‍ഷകരും പക്ഷി വളര്‍ത്തുന്നവരും അവരുമായി ബന്ധപ്പെട്ട ആളുകളും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും പൊതുജനാരോഗ്യത്തിനും ഊന്നല്‍ നല്‍കുന്ന മാര്‍ഗരേഖയാണിത്. ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട് എന്നീ രോഗ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പരിശീലനം സിദ്ധിച്ച വണ്‍ ഹെല്‍ത്ത് കമ്മ്യൂണിറ്റി വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ സാമൂഹിക അവബോധം സൃഷ്ടിക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.



ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിച്ചു. കാക്കകളിലും മറ്റ് പക്ഷികളിലും ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങള്‍ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കേണ്ടതാണ്. മറ്റ് രാജ്യങ്ങളില്‍ സസ്തനികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതുവരെ അത്തരം കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ സസ്തനികളിലും പെട്ടന്നുള്ള മരണമുണ്ടായാല്‍ ബന്ധപ്പെട്ടവരെ വിവരം അറിയിക്കേണ്ടതാണ്. ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ കൈകാര്യം ചെയ്യരുത്. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക. അവബോധം ശക്തമാക്കും.

കേരളത്തില്‍ പക്ഷിപ്പനി ഇന്നേവരെ മനുഷ്യരെ ബാധിച്ചിട്ടില്ല. എങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നു. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കേണ്ടതാണ്.



എന്താണ് പക്ഷിപ്പനി

പക്ഷികളില്‍ കാണുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ (എച്ച്5 എന്‍1). ഇത് ഒരു വൈറസ് രോഗമാണ്. പക്ഷികളില്‍ നിന്നും പക്ഷികളിലേയ്ക്കാണ് ഇത് പകരാറുള്ളത്. പക്ഷികളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് സാധാരണ ഗതിയില്‍ ഇത് പകരാറില്ല. എന്നാല്‍ അപൂര്‍വമായി ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്ക് പകരാന്‍ കഴിയും വിധം പക്ഷിപ്പനിയുടെ വൈറസിന് ജനിതക വകഭേദം സംഭവിക്കാം. ഇത്തരത്തിലുള്ള വൈറസ് ബാധ ഗുരുതരമായ രോഗ കാരണമാകാം.

പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ ശ്രദ്ധിക്കേണ്ടവ

കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാരപക്ഷികള്‍ തുടങ്ങിയ എല്ലാ പക്ഷികളേയും ഈ രോഗം ബാധിക്കാം. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തു പക്ഷികളുമായി ഇടപ്പെടുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്റിനറി ഡോക്ടര്‍മാര്‍, മറ്റു ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.



പ്രതിരോധ മാര്‍ഗങ്ങള്‍

രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കൈയ്യുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതു സമയങ്ങളില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം.

രോഗലക്ഷണങ്ങള്‍

ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം കഫത്തില്‍ രക്തം, കണ്‍പോളയില്‍ വീക്കം മുതലായവയാണ് രോഗലക്ഷണങ്ങള്‍. രോഗപ്പകര്‍ച്ചക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവര്‍ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തേയോ ആരോഗ്യ പ്രവര്‍ത്തകരേയോ അറിയിക്കുക.

രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കേണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും വനിതാ സംവരണം നടപ്പാക്കാനുമുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ ബില്ലുകൾ നാളെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും  (15 minutes ago)

തെക്കൻ കാലിഫോർണിയ തീരത്ത് ഇന്നലെയുണ്ടായ ഭൂചലനം... ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എൽ.എ.എക്സ്) ഇറങ്ങുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിങ് ഉപേക്ഷിച്ചു  (28 minutes ago)

കെപിഎസിയുടെ 69ാമത് നാടകം "കുറ്റവും ശിക്ഷയും' പ്രദര്‍ശനം ഡിസംബര്‍ എട്ടിന് കൊല്ലത്ത് ഉദ്ഘാടനം ചെയ്യും  (42 minutes ago)

ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാല് കുട്ടികളുൾപ്പെടെ 13 മരണം...  (48 minutes ago)

മധുസൂദനനെ ന്യായീകരിക്കാൻ പിണറായി ഉപമിച്ചത് ഭദ്രകീർത്തിയെ; "താനും ഒരു അച്ഛനല്ലേഡോ....?!" പൊട്ടിച്ച് ഭദ്ര, ചവിട്ടിയിറക്കി ഗോവിന്ദൻ!  (51 minutes ago)

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ  (1 hour ago)

യാത്രക്കാരുടെ തിരക്ക് പരിഗണനയിൽ... വെസ്റ്റേൺ റെയിൽവേ അഹമ്മദാബാദിൽ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വൺവേ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു  (1 hour ago)

തിരുവനന്തപുരം വിതുര കല്ലാറിൽ കാട്ടാന സ്കൂളിന്റെ മതിൽ തകർത്ത നിലയിൽ... ആശങ്കയോടെ ജനം  (1 hour ago)

ലാ ലിഗയിൽ അലാവസിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്...  (1 hour ago)

ഡൽഹിയിൽ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നാലുപേർക്ക് ദാരുണാന്ത്യം....  (1 hour ago)

കണ്ണീർക്കാഴ്ചയായി... പൊന്മുടി അണക്കെട്ടിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി, തെരച്ചിൽ തുടരുന്നു  (2 hours ago)

പരമാവധി ഒരു മണിക്കൂറിനുള്ളിൽ ദർശനം... ​ഗുരുവായൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്കുള്ള വരി സംവിധാനം ഡിസംബർ ഒന്നിന് ആരംഭിക്കും...  (2 hours ago)

എസ്എംഎ. ബാധിതരായ കുട്ടികളുടെ ചികിത്സാ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തിരുത്തി ആരോഗ്യമന്ത്രി മന്ത്രി കെ മുരളീധരന്‍...  (2 hours ago)

റേഡിയോകോളർ ഘടിപ്പിക്കുന്നതിനായി വനംവകുപ്പ് മൂന്നു ദിവസം നടത്തിയ പരിശ്രമങ്ങൾക്ക് ശേഷം ഇന്നലെയും ചക്കകൊമ്പൻ ചിന്നക്കനാലിൽ സജീവം  (2 hours ago)

അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു  (3 hours ago)

Malayali Vartha Recommends