പോരാളി ഷാജിയുടെ നെഞ്ചത്ത് കേറാന്‍ വരല്ലെ;റിപ്പോര്‍ട്ടര്‍ ചാനലിന് നേരെ ഇടത് സൈബര്‍ ഗ്രൂപ്പ്,വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് പിന്നില്‍ പോരാളിയെന്ന് ചാനല്‍ ചര്‍ച്ച,അധപതിച്ചിട്ടുണ്ട് റിപ്പോര്‍ട്ടര്‍ ടീവിയിലെ മാധ്യമ സംഘത്തിലെ ചിലര്‍,നികേഷിനും കൂട്ടര്‍ക്കുമെതിരെ സൈബര്‍ ഗ്രൂപ്പിന്റെ വെല്ലുവിളി

റിപ്പോര്‍ട്ടര്‍ ഒരുമാതിരി മറ്റേവര്‍ത്താനം പറയരുത് പോരാളി ഷാജിയുടെ നെഞ്ചത്തേക്ക് കയറാന്‍ വന്നാല്‍ പണി കിട്ടും ഓര്‍ത്തോ. റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കലിതുള്ളി സിപിഎം സൈബര്‍ ഗ്രൂപ്പ് പോരാളി ഷാജി. സിപിഎം തള്ളിപ്പറഞ്ഞ സൈബര്‍ ഗ്രൂപ്പുകള്‍ കലിയിളകി നില്‍ക്കുകയാണ്. അതിന്റെ കൂടെ ചാനലുകാരും വട്ടംകൂടുന്നതില്‍ പൊട്ടിത്തെറിച്ച് പോരാളി ഗ്രൂപ്പ്. ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ പോരാളി ഷാജിക്കിട്ട് പണികൊടുത്തിരുന്നു. വടകരയിലെ കാഫിര്‍ പ്രയോഗം ഷാജി പേജില്‍ നിന്നാണെന്ന ചര്‍ച്ച വന്നു. മാത്രമല്ല സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഈ വിഷയം ചര്‍ച്ച ചെയ്ത ചാനല്‍ പോരാളി ഷാജിയെ എടുത്ത് വിവാദത്തിലേക്ക് പിടിച്ചിട്ടു. സമനിലതെറ്റി രംഗത്ത് വന്ന പോരാളി ഇടത് അനുകൂലിയായ നികേഷിനിട്ടും കൊടുത്തു.
മുട്ടനാടുകളെ തമ്മില്‍ തല്ലിച്ച് അവിടെയിറ്റ് വീഴുന്ന ചോര നക്കി കുടിക്കുന്ന സ്വന്തമായി ഇര തേടാന്‍ ശേഷിയില്ലാത്ത ചെന്നായകളെ പറ്റിയുള്ള കഥ കേട്ടിട്ടുണ്ട്. അത് പോലെ അധപതിച്ചിട്ടുണ്ട് റിപ്പോര്‍ട്ടര്‍ ടീവിയിലെ മാധ്യമ സംഘത്തിലെ ചിലര്‍. ചാനല്‍ റീച്ചിന് വേണ്ടി രാവിലേ തുടങ്ങി സ്വന്തം ഭാവനകള്‍ എരിവും പുളിയും കലര്‍ത്തി അടിച്ചു എയര്‍ ചെയ്ത് വിടുകയാണ്. വടകരയിലെ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ ഷോര്‍ട്ടോ അല്ലെങ്കില്‍ സമാന സ്വഭാവവും മത സ്പര്‍ദ്ധ ഉളവാക്കാന്‍ കാരണമാകുന്ന പോസ്റ്റുകളോ നാളിതേ വരെ എട്ട് ലക്ഷത്തോളം ഫോള്ളോവേഴ്‌സുള്ള ഈ പേജില്‍ നിര്‍മിക്കുകയോ ഷെയര്‍ ചെയ്യപ്പെടുകയോ പബ്ലിഷ് ചെയ്യുകയോ ചെയ്തിട്ടില്ല.. അന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് അനുസൃതമായി അഭിപ്രായം പറഞ്ഞിട്ടുണ്ട്. അത്ര മാത്രം. നമ്മള് രാഷ്ട്രീയം പറയും,വാഗ്വദം നടത്തും പിന്തുണയ്‌ക്കേണ്ടതിനെ പിന്തുണയ്ക്കും വിമര്‍ശിക്കേണ്ടതിനെ പച്ചയ്ക്ക് തന്നെ വിമര്‍ശിക്കുകയും ചെയ്യും. അതിനപ്പുറം 'കാഫിര്‍ സ്‌ക്രീന്‍ ഷോര്‍ട് ' പോലെ തമ്മില്‍ തല്ലിയ്ക്കുന്ന മനുഷ്യന് ചേരാത്ത ഭീരുത്വം, തരവഴിത്തരം കാണിക്കില്ല. ആരാണോ അത് ചെയ്തത് അവരെ അന്വേഷിച്ചു കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ട് വരിക. അത് തന്നെയാണ് ഇക്കാര്യത്തിലുള്ള അഭിപ്രായം.
ഈ കാഫിര്‍ വിഷയത്തില്‍ വാര്‍ത്തയുടെ റീച്ചിന് വേണ്ടി നൈസ് ആയി മറ്റുള്ളവരുടെ കൂടെ ഒരു ഗുമ്മിന് വേണ്ടി പോരാളി ഷാജി എന്ന ഈ പേജിന്റെ തലയും തുമ്പും കൂട്ടി ചേര്‍ത്ത് വാര്‍ത്ത കൊടുത്തു കൊണ്ട് യഥാര്‍ത്ഥത്തില്‍ അതുണ്ടാക്കിയവരെ ഈ കോലാഹലത്തില്‍ സ്‌കൂട്ട് ആക്കി വിടാമെന്നുള്ള സൂത്രവും വേണ്ട മക്കളേ. എന്താണോ ഇത്ര നാളും പറഞ്ഞത് അതീ പേജില്‍ തന്നെയുണ്ടാകും. ഏത് യുദ്ധം ചെയ്താലും അതിലൊരു മിനിമം എത്തിക്‌സും വളയാത്ത നട്ടെല്ലും ഇവിടെ ഈ പേജിനുണ്ട്. അല്ലാതെ മൂന്ന് ജനുസിലും പെടാത്ത പരിപാടി ഇവിടെയില്ല. കേട്ടോ റിപ്പോര്‍ട്ടര്‍ ടീവിയിലെ ചോര കുടിയന്മാരെ. കാക്കത്തൊള്ളായിരം പേജുകളില്‍ നിന്ന് വരുന്ന പോസ്റ്ററുകള്‍ കണ്ട് ഇതേ പേജിന്റെ എബഌത്താട് കൂടി വരുന്നവയില്‍ സംശയം ജനിപ്പിക്കുന്ന വസ്തുതയുണ്ടെങ്കില്‍ നേരെ ഫേസ്ബുക് സേര്‍ച്ച് ബാറില്‍ പോകുക. മലയാളത്തില്‍ പേജിന്റെ പേര് സേര്‍ച്ച് ചെയ്ത് എട്ട് ലക്ഷത്തോളം ആളുകള്‍ ഫോള്ളോ ചെയ്ത് വരുന്ന യഥാര്‍ത്ഥ പേജ് ഇത് തന്നെയാണ് എന്ന് ഉറപ്പ് വരുത്തി ആര്‍ക്കും പരിശോധിക്കാം. ഇതായിരുന്നു ഷാജിയുടെ കുറിപ്പ്.
പാര്‍ട്ടി കൈവിട്ട ഇത്തരം സൈബര്‍ ഗ്രൂപ്പുകള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് പോരാളി ഷാജിയെന്ന് കണ്ടെത്താനാണ് നീക്കം. പോരാളി ഷാജിമാര്‍ എല്ലാം പരസ്പരം പോരടിക്കുന്ന കണ്ണൂരിലെ ജയരാജന്മാരുടെ വ്യാജ സന്തതികളാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു. സോഷ്യല്‍ മീഡിയയിലെ ഇടതു സൈബര്‍ പോരാളികളുടെ ചരിത്രവും ചെറിയാന്‍ വിശദീകരിക്കുന്നു. മുമ്പ് സിപിഎമ്മിനൊപ്പം ചേര്‍ന്നു നിന്ന് പ്രവര്‍ത്തിച്ച നേതാവാണ് ചെറിയാന്‍ ഫിലിപ്പ്. വടകരയിലെ 'കാഫിര്‍' പരാമര്‍ശത്തില്‍ പ്രതിക്കൂട്ടിലാണ് പോരാളി ഷാജിയും അമ്പാടി മുക്ക് സഖാക്കളും. ഇതിന്റെ പശ്ചാത്തലത്തിലാണ് ചെറിയാന്‍ ഫിലിപ്പിന്റെ വിശദീകരണം. 2015 മെയ് 15 ന് നിലവില്‍ വന്ന ആദ്യത്തെ പോരാളി ഷാജി ഫേസ് ബുക്ക് പേജിന്റെ മുഖവാക്യം പിണറായി വിജയന്‍ എന്റെ ഹീറോ എന്നതാണ്. എട്ടേകാല്‍ ലക്ഷത്തിലധികം ഫോളേവേഴ്‌സ് ഉള്ള ഈ പേജില്‍ നിന്നാണ് സിപിഎം നേതൃത്വത്തിനെതിരെ ഇപ്പോള്‍ കടുത്ത വിമശനം ഉയര്‍ന്നിട്ടുള്ളത്.
2017 മാര്‍ച്ച് 24 ന് മറ്റൊരു പോരാളി ഷാജി പേജ് തുറന്നത് പി.ജയരാജന്റെ അനുയായികളാണ്. 2019 മാര്‍ച്ച് 10 ന് തുടങ്ങിയ പി.ജെ. ആര്‍മി പി.ജയരാജന്‍ സ്തുതിഗീതം ആലപിച്ചപ്പോള്‍ പാര്‍ട്ടി വിലക്കി. 2021 ജൂണ്‍ 25 ന് പി.ജെ. ആര്‍മി ഗ്രൂപ്പ് റെഡ് ആര്‍മിയായി മാറി.പിന്നീട്, എം.വി ജയരാജന്റെ അനുയായികള്‍ പോരാളി ഷാജി ഒഫിഷ്യല്‍ എന്ന പേജ് തുടങ്ങി. മൂന്നു ലക്ഷത്തിലധികം അംഗങ്ങളുള്ള ഈ പേജിന്റെ മുഖചിത്രം എം.വി ജയരാജന്റേതാണ്.
ഈ ഫേസ് ബുക്ക് പേജ്കളുടെയും ഗ്രൂപ്പുകളുടെയും മിക്കവാറും എല്ലാ അഡ്മിന്മാരും കണ്ണൂര്‍ സ്വദേശികളാണെങ്കിലും പലരും ഗള്‍ഫ് രാജ്യങ്ങളിലും ചെന്നൈയിലുമാണ് താമസം. ചെങ്കോട്ട,ചെങ്കതിര്‍, ചുവപ്പു സഖാക്കള്‍ എന്നീ പേജ്കളുടെയും അഡ്മിന്മാര്‍ സിപിഎം കാരാണ്. വ്യാജ പോരാളി ഷാജിമാരെ സൈബര്‍ പൊലീസ് കണ്ടെത്തിയാല്‍ സിപിഎം നേതാക്കള്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസ് എടുക്കേണ്ടിവരും.കണ്ണൂര്‍ ലോബിക്കുള്ളിലെ തമ്മിലടി മറച്ചുവെയ്ക്കാനാണ് കോണ്‍ഗ്രസുകാര്‍ അഡ്മിന്മാരെ വിലയ്‌ക്കെടുത്തെന്നും, വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചെന്നും എം വിജയരാജന്‍ ആരോപിച്ചത്. കോണ്‍ഗ്രസിനിപ്പോള്‍ സിപിഎം നേക്കാള്‍ ശക്തമായ സോഷ്യല്‍ മീഡിയ വിഭാഗമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരെയും അപകീര്‍ത്തിപ്പെടുത്താതെ മികച്ച രീതിയില്‍ ആശയ പ്രചരണം നടത്താന്‍ കോണ്‍ഗ്രസ് സൈബര്‍ വിംഗിന് സാധിച്ചു. സ്വന്തം പാളയത്തിലുണ്ടായ അന്ത:ച്ചിദ്രത്തിന് കോണ്‍ഗ്രസിനെ പഴിച്ചിട്ടു കാര്യമില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha
























