Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു


ഇടുക്കി മൂന്നാറിൽ പെരിയവാരയ്ക്ക് സമീപം കാട്ടാനയായ പടയപ്പയുടെ ആക്രമണം.... പെരിയവാരയ്ക്ക് സമീപം കാട്ടാന കാർ തകർത്തു, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി, പടയപ്പയുടെ സാന്നിധ്യം തുടരുന്നത് പ്രദേശവാസികളിലും യാത്രക്കാരിലും വലിയ ആശങ്ക


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ


ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...


തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കളികൾ ഇനി തുടങ്ങുന്നതേയുള്ളൂ...ആരിഫ് മുഹമ്മദ് ഖാനും തുടർച്ചയുടെ സൂചന കിട്ടിക്കഴിഞ്ഞു...കേരളത്തിൽ പുനർനിയമിക്കാനാണ് സാധ്യത...

16 JUNE 2024 01:36 PM IST
മലയാളി വാര്‍ത്ത

More Stories...

കെപിഎസിയുടെ 69ാമത് നാടകം "കുറ്റവും ശിക്ഷയും' പ്രദര്‍ശനം ഡിസംബര്‍ എട്ടിന് കൊല്ലത്ത് ഉദ്ഘാടനം ചെയ്യും

മധുസൂദനനെ ന്യായീകരിക്കാൻ പിണറായി ഉപമിച്ചത് ഭദ്രകീർത്തിയെ; "താനും ഒരു അച്ഛനല്ലേഡോ....?!" പൊട്ടിച്ച് ഭദ്ര, ചവിട്ടിയിറക്കി ഗോവിന്ദൻ!

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ

യാത്രക്കാരുടെ തിരക്ക് പരിഗണനയിൽ... വെസ്റ്റേൺ റെയിൽവേ അഹമ്മദാബാദിൽ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വൺവേ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

തിരുവനന്തപുരം വിതുര കല്ലാറിൽ കാട്ടാന സ്കൂളിന്റെ മതിൽ തകർത്ത നിലയിൽ... ആശങ്കയോടെ ജനം

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കളികൾ ഇനി തുടങ്ങുന്നതേയുള്ളൂ. കാരണം : അടുത്ത കേരള ഗവർണ്ണർ ആരാകണമെന്ന ചർച്ചകൾ ഡൽഹിയിൽ തുടങ്ങിയെന്ന് സൂചന. ആരിഫ് മുഹമ്മദ് ഖാന് കേരളത്തിൽത്തന്നെ ഗവർണർ സ്ഥാനത്ത് തുടർച്ചനൽകാനും സാധ്യതയുണ്ട്.അങ്ങനെ ഗവര്‍ണറുടെ പോക്കിനായി കാത്തിരുന്ന പലര്‍ക്കും നിരാശ. സംസ്ഥാന സര്‍ക്കാരുമായി രാഷ്ട്രീയമായും നിയമപരമായും നിരന്തരം ഏറ്റുമുട്ടുന്ന ആരിഫ് മുഹമ്മദ് ഖാന് കേരളത്തില്‍ത്തന്നെ ഗവര്‍ണര്‍ സ്ഥാനത്ത് തുടര്‍ച്ചനല്‍കാന്‍ കേന്ദ്രം. സംസ്ഥാനത്ത് ബി.ജെ.പി.ക്ക് ഗണ്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഒരുപരിധിവരെ ഗവര്‍ണറുടെ നടപടികളും സഹായിച്ചുവെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. തുടര്‍ച്ചയുണ്ടാകുമെന്ന സൂചന ലഭിച്ചതോടെ തിരഞ്ഞെടുപ്പു കാലത്ത് നിര്‍ത്തിവെച്ചിരുന്ന നടപടികള്‍ ഗവര്‍ണറും പുനരാരംഭിച്ചു.

 

ബിജെപിയുടെ തൃശൂർ വിജയത്തിൽ ഗവർണ്ണറുടെ ഇടപെടലുകളും നിർണ്ണായകമായെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ബിജെപി സംസ്ഥാന ഘടകവും ആരിഫ് മുഹമ്മദ് ഖാൻ തുടരുന്നതിന് അനുകൂലമാണ്.സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള പല നടപടികൾക്കും തടയിടാനും തുറന്നുകാട്ടാനും ഗവർണ്ണർ മുന്നിൽ നിന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ജനവിരുദ്ധത ചർച്ചയാക്കിയതും ഗവർണ്ണറാണ്. ഇതെല്ലാം ബിജെപിയുടെ വോട്ട് വിഹിതം കൂടുന്നതിന് കാരണമായി.ആരിഫ് മുഹമ്മദ് ഖാനും തുടർച്ചയുടെ സൂചന കിട്ടിക്കഴിഞ്ഞു. സെപ്റ്റംബർ ആറിനാണ് ആരിഫ് മുഹമ്മദ് ഖാന്റെ അഞ്ചുവർഷ കാലാവധി പൂർത്തിയാകുന്നത്.

അതിന് ശേഷം ആരിഫ് മുഹമ്മദ് ഖാനെ തന്നെ കേരളത്തിൽ പുനർനിയമിക്കാനാണ് സാധ്യത.ഗവർണർമാരുടെ നിയമനകാലയളവ് അഞ്ചുവർഷമാണ്. കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് കേന്ദ്രസർക്കാരിന്റെ ഉപദേശപ്രകാരം രാഷ്ട്രപതിക്ക് മാറ്റാം. കലാവധി പൂർത്തിയായാൽ പുതിയ നിയമനം ഉണ്ടാകുന്നതുവരെ തുടരുകയും ചെയ്യാം. എന്നാൽ കേരളത്തിൽ ഗവർണ്ണറുടെ പദവിയിൽ തുടർ നിയമനത്തിനാണ് സാധ്യത.അങ്ങനെ വന്നാൽ അത് ഒരു അപൂർവ്വതയാകും. അതിനിടെ ഗവർണ്ണറെ കേന്ദ്രമന്ത്രിയാക്കുമെന്ന അഭ്യൂഹവുമുണ്ട്. മോദിയുടെ മൂന്നാം മന്ത്രിസഭയിൽ മുസ്ലിം മുഖം മന്ത്രിയായില്ല. ഈ സാഹചര്യത്തിൽ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്ര സർക്കാരിന്റെ ഭാഗമാക്കുന്നതും സജീവ പരിഗണനയിലാണ്.ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കേന്ദ്രത്തിൽ ഇല്ല.

 

അതുകൊണ്ട് തന്നെ ഇനിയും ചില മാറ്റങ്ങൾ അനിവാര്യമാണെന്ന് പ്രധാനമന്ത്രി മോദി വിലയിരുത്തുന്നുണ്ട്. കേരളത്തിൽ ബിജെപി.ക്ക് ഗണ്യമായ മുന്നേറ്റമുണ്ടാക്കാൻ ഒരുപരിധിവരെ ഗവർണറുടെ നടപടികളും സഹായിച്ചുവെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. അതുകൊണ്ട് തന്നെ ആരിഫ് മുഹമ്മദ് ഖാന് ഉചിതമായ അംഗീകാരം തുടർന്നും ലഭിക്കും. മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചും സർക്കാരിനെ വിമർശനത്തിലൂടേയും ഗവർണർ സമ്മർദത്തിലാക്കിയപ്പോൾ പ്രതിപക്ഷസ്വരമായി അത് വ്യാഖ്യാനിക്കപ്പെട്ടു.നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവച്ചും രാഷ്ട്രപതിക്കയച്ചുമെല്ലാം വലിയ ചർച്ചയായി. ഈ സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടുന്നത്. ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലുകൾ കേരളത്തിൽ ഏറെ സ്വാധീനം ഉണ്ടാക്കിയെന്നാണ് ബിജെപി നടത്തിയ സർവ്വേകളിലും തെളിഞ്ഞിട്ടുള്ളത്.

 

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കേരള ഗവർണർ സ്ഥാനം ആരിഫ് മുഹമ്മദ് ഖാൻ രാജിവച്ചു യുപിയിൽനിന്നു മത്സരിക്കുമോ എന്ന ചോദ്യം സജീവമായിരുന്നു. എന്നാൽ ലോക്‌സഭയിലേക്കു മത്സരിക്കാനില്ല എന്നാണ് അദ്ദേഹം അടുപ്പമുള്ളവരെ അറിയിച്ചത്. അദ്ദേഹത്തിന്റെ പഴയ മണ്ഡലം വിഭജിക്കപ്പെട്ടു. മത്സരിക്കണമെങ്കിൽ പുതിയ മണ്ഡലം കണ്ടെത്തണമെന്നതായിരുന്നു പ്രധാന വെല്ലുവിളി. നരേന്ദ്ര മോദിയുടെ ആദ്യ സർക്കാരിന്റെ കാലത്തു മന്ത്രിസഭയിലേക്ക് ആരിഫ് മുഹമ്മദ് ഖാനെ പ്രധാനമന്ത്രി ക്ഷണിച്ചിരുന്നു. എന്നാൽ അതു നടന്നില്ല.തുടർന്ന് ഏതാനും വർഷം പത്മ അവാർഡ് നിശ്ചയിക്കുന്ന കമ്മിറ്റിയിൽ അംഗമായിരുന്നു. അതിനു ശേഷമാണ് കേരള ഗവർണറായി നിയമിച്ചത്. സജീവ രാഷ്ട്രീയത്തിൽനിന്നു വിട്ടുനിന്നതിനാലാണ് ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കാത്തതും.

 

ബിജെപി വീണ്ടും അധികാരത്തിലെത്തിയതിനാൽ ഗവർണർ സ്ഥാനമൊഴിഞ്ഞ് രാജ്യസഭ വഴി കേന്ദ്ര മന്ത്രിസഭയിൽ ആരിഫ് മുഹമ്മദ് ഖാൻ എത്തിയാലും അദ്ഭുതപ്പെടാനില്ല. അല്ലാത്ത പക്ഷം കേരളത്തിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ.അതേസമയം ലോക കേരള സഭയുടെ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതിനു പിന്നാലെ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ആക്രമിച്ചവരുടെ പരിപാടിക്ക് എന്തിന് പോകണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷവും തന്നെ ഇക്കാര്യം അറിയിച്ചില്ല. പിന്നെ എന്തിനാണ് ഇപ്പോള്‍ അവരെ ക്ഷണിക്കുന്നത്. എന്തുകൊണ്ട് അവര്‍ നേരത്തെ എന്നെ അറിയിച്ചില്ല എന്നും ഗവര്‍ണര്‍ ചോദിച്ചു.

ബോംബ് ഉണ്ടാക്കുന്ന സംസ്‌കാരത്തേയും അക്രമ സംസ്‌കാരത്തേയും തള്ളിക്കളഞ്ഞ കേരള ജനതയോടും, പ്രത്യേകിച്ച് കണ്ണൂരിലെ ജനങ്ങളേയും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും അഭിനന്ദനം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ ഭരണഘടനയ്ക്കും നിയമത്തിനുമെതിരേ പ്രവര്‍ത്തിക്കുന്നവരാണ്. അത്തരക്കാരുടെ പരിപാടിക്ക് പോകാന്‍ വേണ്ടിയാണോ നിങ്ങള്‍ എന്നെ പ്രേരിപ്പിക്കുന്നത് എന്ന് ചോദിച്ച ഗവര്‍ണര്‍ താന്‍ പോകില്ലെന്ന് തറപ്പിച്ചു പറയുകയും ചെയ്തു.13നു വൈകിട്ടു നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണു ഗവര്‍ണറെ ക്ഷണിച്ചത്. ഗവര്‍ണറെ ഉദ്ഘാടകനാക്കി പരിപാടിയുടെ ബ്രോഷറും തയാറാക്കിയിരുന്നു. കഴിഞ്ഞ മൂന്നു ലോകകേരള സഭയുടെയും പൊതുസമ്മേളനത്തിന്റെ ഉദ്ഘാടകന്‍ ഗവര്‍ണറായിരുന്നു.

 

സര്‍ക്കാരിന്റെ പല പരിപാടികള്‍ക്കും തന്നെ മറന്നിട്ട് ഇപ്പോള്‍ ഓര്‍ത്തത് എന്തുകൊണ്ടെന്നു ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോടു ചോദിച്ചു. ലോകകേരള സഭയുടെ പൊതുസമ്മേളനങ്ങളെല്ലാം ഗവര്‍ണറാണ് ഉദ്ഘാടനം ചെയ്തതെന്ന കാര്യം ചീഫ് സെക്രട്ടറി ഓര്‍മിപ്പിച്ചു. കഴിഞ്ഞ 2 സമ്മേളനത്തിലും ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്തിരുന്നു.സകല ഭരണഘടനാ സ്ഥാപനങ്ങളെയും ഇകഴ്ത്തിക്കാണിക്കുന്ന പെരുമാറ്റമാണു സര്‍ക്കാരിന്റേതെന്നു ഗവര്‍ണര്‍ വിമര്‍ശിച്ചു. തന്റെ വാഹനം ആക്രമിച്ചു കേടുവരുത്തിയപ്പോള്‍, അതു ജനാധിപത്യപരമായ പ്രതിഷേധമെന്നാണു സര്‍ക്കാര്‍ നിലപാടെടുത്തത്. അക്രമികളെ മന്ത്രിമാര്‍ പലരും ഹസ്തദാനം നടത്തി പ്രോത്സാഹിപ്പിച്ചെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും വനിതാ സംവരണം നടപ്പാക്കാനുമുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ ബില്ലുകൾ നാളെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും  (15 minutes ago)

തെക്കൻ കാലിഫോർണിയ തീരത്ത് ഇന്നലെയുണ്ടായ ഭൂചലനം... ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എൽ.എ.എക്സ്) ഇറങ്ങുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിങ് ഉപേക്ഷിച്ചു  (28 minutes ago)

കെപിഎസിയുടെ 69ാമത് നാടകം "കുറ്റവും ശിക്ഷയും' പ്രദര്‍ശനം ഡിസംബര്‍ എട്ടിന് കൊല്ലത്ത് ഉദ്ഘാടനം ചെയ്യും  (42 minutes ago)

ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാല് കുട്ടികളുൾപ്പെടെ 13 മരണം...  (48 minutes ago)

മധുസൂദനനെ ന്യായീകരിക്കാൻ പിണറായി ഉപമിച്ചത് ഭദ്രകീർത്തിയെ; "താനും ഒരു അച്ഛനല്ലേഡോ....?!" പൊട്ടിച്ച് ഭദ്ര, ചവിട്ടിയിറക്കി ഗോവിന്ദൻ!  (51 minutes ago)

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ  (1 hour ago)

യാത്രക്കാരുടെ തിരക്ക് പരിഗണനയിൽ... വെസ്റ്റേൺ റെയിൽവേ അഹമ്മദാബാദിൽ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വൺവേ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു  (1 hour ago)

തിരുവനന്തപുരം വിതുര കല്ലാറിൽ കാട്ടാന സ്കൂളിന്റെ മതിൽ തകർത്ത നിലയിൽ... ആശങ്കയോടെ ജനം  (1 hour ago)

ലാ ലിഗയിൽ അലാവസിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്...  (1 hour ago)

ഡൽഹിയിൽ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നാലുപേർക്ക് ദാരുണാന്ത്യം....  (1 hour ago)

കണ്ണീർക്കാഴ്ചയായി... പൊന്മുടി അണക്കെട്ടിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി, തെരച്ചിൽ തുടരുന്നു  (2 hours ago)

പരമാവധി ഒരു മണിക്കൂറിനുള്ളിൽ ദർശനം... ​ഗുരുവായൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്കുള്ള വരി സംവിധാനം ഡിസംബർ ഒന്നിന് ആരംഭിക്കും...  (2 hours ago)

എസ്എംഎ. ബാധിതരായ കുട്ടികളുടെ ചികിത്സാ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തിരുത്തി ആരോഗ്യമന്ത്രി മന്ത്രി കെ മുരളീധരന്‍...  (2 hours ago)

റേഡിയോകോളർ ഘടിപ്പിക്കുന്നതിനായി വനംവകുപ്പ് മൂന്നു ദിവസം നടത്തിയ പരിശ്രമങ്ങൾക്ക് ശേഷം ഇന്നലെയും ചക്കകൊമ്പൻ ചിന്നക്കനാലിൽ സജീവം  (2 hours ago)

അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു  (3 hours ago)

Malayali Vartha Recommends