Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു


ഇടുക്കി മൂന്നാറിൽ പെരിയവാരയ്ക്ക് സമീപം കാട്ടാനയായ പടയപ്പയുടെ ആക്രമണം.... പെരിയവാരയ്ക്ക് സമീപം കാട്ടാന കാർ തകർത്തു, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി, പടയപ്പയുടെ സാന്നിധ്യം തുടരുന്നത് പ്രദേശവാസികളിലും യാത്രക്കാരിലും വലിയ ആശങ്ക


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ


ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...


തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..

സി പി എം സംസ്ഥാന സെക്രട്ടേറിയറ്റും സർക്കാരും ഫോറം ഫോർ പിണറായി ആയി...അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കേരളത്തിലെ സി പി എമ്മിന് ബംഗാളിന്റെ ഗതി വരുമെന്ന് സംസ്ഥാന നേതാക്കൾ കേന്ദ കമ്മിറ്റിയെ അറിയിച്ചു...

16 JUNE 2024 01:48 PM IST
മലയാളി വാര്‍ത്ത

More Stories...

കെപിഎസിയുടെ 69ാമത് നാടകം "കുറ്റവും ശിക്ഷയും' പ്രദര്‍ശനം ഡിസംബര്‍ എട്ടിന് കൊല്ലത്ത് ഉദ്ഘാടനം ചെയ്യും

മധുസൂദനനെ ന്യായീകരിക്കാൻ പിണറായി ഉപമിച്ചത് ഭദ്രകീർത്തിയെ; "താനും ഒരു അച്ഛനല്ലേഡോ....?!" പൊട്ടിച്ച് ഭദ്ര, ചവിട്ടിയിറക്കി ഗോവിന്ദൻ!

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ

യാത്രക്കാരുടെ തിരക്ക് പരിഗണനയിൽ... വെസ്റ്റേൺ റെയിൽവേ അഹമ്മദാബാദിൽ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വൺവേ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

തിരുവനന്തപുരം വിതുര കല്ലാറിൽ കാട്ടാന സ്കൂളിന്റെ മതിൽ തകർത്ത നിലയിൽ... ആശങ്കയോടെ ജനം

സി പി എം സംസ്ഥാന സെക്രട്ടേറിയറ്റും സർക്കാരും  ഫോറം ഫോർ  പിണറായി ആയെന്നും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കേരളത്തിലെ സി പി എമ്മിന് ബംഗാളിന്റെ ഗതി വരുമെന്ന് സംസ്ഥാന നേതാക്കൾ കേന്ദ കമ്മിറ്റിയെ അറിയിച്ചു. കേരളത്തിലെ തിരഞ്ഞടുപ്പ്  പരാജയം  സി പി എം കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യണമെന്നും ഒരു കാരണവശാലും കേരളത്തിന്  വിട്ടു കൊടുക്കരുതെന്നും സി പി എം സംസ്ഥാന നേതാക്കളിൽ ഒരു വിഭാഗം സീതാറാം യച്ചൂരിയെ അറിയിച്ചു. ഇലക്ഷനിൽ തോറ്റതിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ വാദങ്ങളെല്ലാം കേന്ദ്ര കമ്മിറ്റി തള്ളും. നേതൃ യോഗം നടക്കുന്ന 5 ദിവസം പിണറായിക്ക്  നിർണായകമാണ്. 2004 ൽ മുഖ്യമന്ത്രി എ.കെ. ആന്റണി അനുഭവിച്ച അതേ പ്രതിസന്ധിയിലൂടെയാണ്  പിണറായിയും കടന്നുപോകുന്നത്.     2004 ൽ ലോകസഭാ തിരഞ്ഞടുപ്പിൽ കോൺഗ്രസ് കൂട്ടത്തോടെ തോറ്റപ്പോൾ ആന്റണി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ചിരുന്നു. സിപിഎമ്മിനു കേരളത്തിലുണ്ടായ നിരാശാജനകമായ പരാജയത്തിന്റെ കാരണങ്ങൾ മനസ്സിലാക്കാനുള്ള ആഴത്തിലുള്ള ആത്മപരിശോധന ഏതു വിധത്തിൽ വേണമെന്ന് പാർ‍ട്ടി കേന്ദ്ര കമ്മിറ്റി തീരുമാനിക്കും. ഈ മാസം 28 മുതൽ 30 വരെ ഡൽഹിയിലാണ് സിസി ചേരുന്നത്. കഴിഞ്ഞ 9ന് ചേർന്ന പൊളിറ്റ് ബ്യൂറോയാണ് ആഴത്തിലുള്ള ആത്മപരിശോധന നിർദേശിച്ചത്. കോൺഗ്രസിന്റെ വോട്ടുകളാണു ബിജെപിക്കു കൂടുതലായി ലഭിച്ചത്, കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാരുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജനം 2019 ലേതുപോലെ വോട്ട് ചെയ്തതാണ് എന്നിങ്ങനെ പരാജയത്തിന് പല വ്യാഖ്യാനങ്ങൾ കേരളത്തിലെ പിബി അംഗങ്ങൾ നൽകിയെന്നാണു സൂചന. 


പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നുള്ള പിഴവുകളെന്തെങ്കിലും കൂടി പരാജയത്തിന് കാരണമായോയെന്നു വ്യക്തമാക്കപ്പെട്ടില്ല. അതിനാൽ, സംസ്ഥാനത്തു നടക്കുന്ന അവലോകനംകൂടി കേൾക്കാമെന്ന തീരുമാനത്തിലാണു ദേശീയ നേതൃത്വം. ഇന്ന്  തുടങ്ങുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും മറ്റും പങ്കെടുക്കും.  സംസ്ഥാന സെക്രട്ടേറിയറ്റ് ‘പിണറായി ഫോറം’ ആയി മാറിയെന്നും അതിനാൽ തിരുത്തലിന് പിബി മുൻകയ്യെടുക്കണമെന്നും കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. പിണറായി വിജയൻ തുടർഭരണം സാധ്യമാക്കിയതു കണക്കിലെടുത്ത് കേരളത്തിലെ കാര്യങ്ങളിൽ തീർത്തും തലയിടാതെ സുരക്ഷിത അകലം പാലിക്കുകയെന്നതാണ് ഇപ്പോൾ കേന്ദ്ര നേതൃത്വത്തിന്റെ രീതി.

 

അതിൽ ഇനി മാറ്റമുണ്ടാകുമോയെന്നാണു വ്യക്തമാകേണ്ടത്. സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ പിബിയിലെ പ്രധാനികളുടെ സാന്നിധ്യം തീരെക്കുറയുകയെന്ന സ്ഥിതി രൂപപ്പെട്ടിരുന്നു. എം.എ.ബേബിയും എ.വിജയരാഘവനും ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പിബി അംഗങ്ങൾ എന്ന നിലയിൽ പങ്കെടുക്കുന്നുണ്ടെങ്കിലും രണ്ടു പേരും പിണറായിക്കു മുന്നിൽ അശക്തരാണ്. നേരത്തേ കേരളത്തിൽ നിന്നു തന്നെയുള്ള എസ്ആർപി പങ്കെടുക്കുമ്പോഴുള്ള മൂല്യം പോലും സംസ്ഥാന കമ്മിറ്റി ഇരുവർക്കും നൽകാറില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. സംസ്ഥാനത്തെ ഭരണം മെച്ചപ്പെടുത്താനുള്ള യോഗങ്ങളിൽ പിബിയിലെ പ്രധാനികൾ പങ്കെടുക്കാതിരുന്നതും സുരക്ഷിത അകലസമീപനമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. യോഗങ്ങളിൽ സർക്കാരിനെതിരെ വിമർശനമുയർന്നിരുന്നു.

 

അതുൾക്കൊണ്ടുള്ള മാറ്റമെന്തെങ്കിലും മുഖ്യമന്ത്രിയുടെ നടപടികളിൽ പ്രതിഫലിച്ചില്ല. കോൺഗ്രസ് വിരുദ്ധതയിലും പൗരത്വനിയമഭേദഗതിയിലും ഊന്നിയുള്ള തിരഞ്ഞെടുപ്പു പ്രചാരണമെന്നതും പിണറായിയുടേതായിരുന്നു. ഫലത്തിൽ, ഭരണരീതിയും രാഷ്ട്രീയ ലൈനും തിരഞ്ഞെടുപ്പിൽ ദോഷമായി. എന്നാൽ, അത്തരമൊരു ഏറ്റുപറച്ചിൽ പിബിയിൽ ഉണ്ടായതുമില്ല. കേരള കോൺഗ്രസിന് സിപിഎമ്മിന്റെ രാജ്യസഭാ സീറ്റ് കൈമാറുന്നത് മുൻകൂട്ടി പിബിയിൽ ചർച്ച ചെയ്യാതിരുന്നതിൽ പിഴവില്ലെന്നു ചില നേതാക്കൾ പറഞ്ഞു. സീറ്റുകൾ എൽ‍ഡിഎഫിന്റേതായിരുന്നു; അത് ആർക്കൊക്കെയെന്ന് എൽഡിഎഫ് തീരുമാനിച്ചു. സീറ്റ് സിപിഎമ്മിനെങ്കിൽ ആരെ സ്ഥാനാർഥിയാക്കണമെന്ന് പിബി ചർച്ച ചെയ്യുമായിരുന്നുവെന്നും അവർ വിശദീകരിച്ചു.പിണറായിക്കെതിരെ നീങ്ങാൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു.ഇനിയും പിണറായിയെ വെറുതെ വിട്ടാൽ കാര്യങ്ങൾ വഷളാകുമെന്ന്  സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾ  തിരിച്ചറിഞ്ഞിരിക്കുന്നു.

 

തിരിച്ചറിവ് മുമ്പേ ഉണ്ടായതാണെങ്കിലും കേരള  നേതാക്കൾ കേന്ദ്ര നേതൃത്വത്തിനൊപ്പം നിന്നില്ല. ഇതു കൊണ്ടാണ്  കേന്ദ്രത്തിന് ഇടപെടാൻ കഴിയാതിരുന്നത്. ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു.  കേരളത്തിൽ നിന്നും പിണറായിക്കെതിരെ  ശക്തമായ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നു. അതാണ് യച്ചൂരിയെ ധൈര്യശാലിയാക്കുന്നത്. പിണറായിയുടെ  വിശ്വസ്തർ എന്ന നിലയിൽ നിൽക്കുന്നവർ പോലും പിണറായിക്കെതിരെ രഹസ്യ നീക്കങ്ങളിൽ സജീവമാണ്. ലോകസഭാ തിരഞ്ഞടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥികൾ   തോൽക്കുമെന്ന്  ഇൻറലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇതിനെ സി പി എം നേതാക്കൾ പുച്ഛിച്ച് തള്ളുകയാണ് ചെയ്തത്.പ്രചാരണം മുറുകുന്ന അവസാന ഘട്ടത്തിൽ ഇത്തരം ഒരു റിപ്പോർട്ട് പാർട്ടി നേതാക്കളെ നിരാശരാക്കിയിരുന്നു. ഭരണവിരുദ്ധ വികാരം മാനേജ് ചെയ്യാൻ   ഇടത് ഇടത്  സ്ഥാനാർത്ഥികൾക്ക് കഴിയില്ലെന്ന് ഐസക് ഉൾപ്പെടെയുള്ള നേതാക്കൾക്ക് അറിയാമായിരുന്നു.

 

തനിക്കും ജയിക്കാനാവില്ലെന്ന് ഐസക്കിന് അറിയാമായിരുന്നു.കെ.കെ. ഷൈലജയുടെ ചിന്തയും ഇതു തന്നെയായിരുന്നു. ഐസക്കിനെയും ഷൈലജയെയും തോൽപ്പിക്കാൻ സി പി എമ്മിനുള്ളിൽ നിന്നു തന്നെ ശ്രമം നടന്നു. ലീഗ് അധ്യക്ഷൻ തന്നെ ബി ജെ പി- സി പി എം കേരളത്തിൽ നിലനിൽക്കുന്നതായി  തുറന്നടിച്ചു. സി പി  എമ്മിനെതിരെ അതിനുള്ളിൽ തന്നെ പടക്കം പൊട്ടി തുടങ്ങിയിരിക്കുന്നു.25 വർഷം കൊണ്ട് നടന്നത്   കേരളത്തിൽ 24 ഉപതിരഞ്ഞെടുപ്പുകളാണ് .    ഇരു മുന്നണികളും 12 വീതം ഉപതിര‍‍ഞ്ഞെടുപ്പ് വിജയങ്ങളിൽ വിജയിച്ചു. 17 ഉപതിഞ്ഞെടുപ്പുകളിലും സിറ്റിങ് സീറ്റ് നിലനിർത്തുന്നതാണ് മുന്നണികളുടെ ചരിത്രം. ഒരു സർക്കാർ ഭരിക്കുമ്പോൾ നടക്കുന്ന ഉപതെരഞ്ഞടുപ്പിൽ ഭരിക്കുന്ന പാർട്ടി ജയിക്കാറാണ് പതിവ്.ഭരിക്കുന്നവരെ ജയിപ്പിച്ചിട്ട് മാത്രമാണ് കാര്യമെന്ന് വോട്ടർമാർക്കറിയാം. എന്നാൽ ഏറ്റവും ഒടുവിൽ നടന്ന പുതുപ്പള്ളി  ഉപതെരഞ്ഞടുപ്പിൽ പോലും  വൻ ഭൂരിപക്ഷത്തിനാണ് ഇടതു മുന്നണി തോറ്റത്.

 

തൃക്കാക്കരയിൽ നടന്ന സർക്കാർ വിരുദ്ധ തരംഗം പുതുപ്പള്ളിയിലും നിലനിന്നു. തൃക്കാക്കരയും പുതുപ്പള്ളിയും പോലെ കേരളത്തിലെ  ഇടത് മുന്നണിയുടെ തോൽവി സി പി എമ്മിൽ മാത്രമല്ല സ്വന്തം കാബിനറ്റിൽ പോലും പലരും ആഗ്രഹിച്ചിരുന്നു. സി പി ഐ ക്ക്  ഇടതു മുന്നണി ജയിക്കുന്നതിനോട് താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ ക്രൈസ്തവ സഭകളെയും മുസ്ലീം സമുദായത്തെയും  കൈയിലെടുത്ത് കേരളത്തെ കൈയിലെടുക്കാൻ   പിണറായി കൊണ്ടു പിടിച്ച ശ്രമമാണ് നടത്തിയത്. എന്നാൽ എല്ലാം വിഫലമായി. കോൺഗ്രസ് ഒരു ബഫർ സോൺ പോലെയാണ്  കേരളത്തിൽ  പ്രവർത്തിച്ചത്. എല്ലാ നേതാക്കളും ഒരു മനസിൽ പ്രവർത്തിച്ചു. എണ്ണയിട്ട യന്ത്രം പോലെയാണ് കോൺഗ്രസ് പ്രവർത്തിച്ചത്. സി പി എമ്മിൽ നിന്നു വരെ വോട്ടു മറിക്കാൻ സതീശനും ടീമിനും കഴിഞ്ഞു. ഇതിൽ എന്താണ് മാന്ത്രികതയെന്ന് കോൺഗ്രസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

 

എന്നാൽ മന്ത്രികതയല്ല ഭരണവിരുദ്ധ തരംഗമാണെന്ന് പറയേണ്ടിവരും. കേരളത്തിൽ കോൺഗ്രസിന്  ഗംഭീരമായ വിജയം ലഭിച്ചതിന്  ഒരു കാരണം  മാത്യു കുഴൽനാടനാണ്. അതിൻ്റെ പ്രതിഫലനം  കുഴൽനാടൻ്റെ പ്രചാരണത്തിൽ കാണാമായിരുന്നു. കാരണം ജനങ്ങളുടെ പിണറായി വിരുദ്ധത പൂർണമായി മുതലാക്കിയത് കുഴൽനാടനാണ്. കേരളത്തിൽ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞത്  കേരളവും അംഗീകരിച്ചു.  ഇതായിരുന്നു  പോരാട്ടത്തിന്റെ തുടക്കം. എല്ലാ തെറ്റുകളിലും ഒരു തെളിവ് ബാക്കിനിൽക്കും എന്ന് മാത്യു  പറഞ്ഞിരുന്നു.

 

അതാണ് സിഎംആർഎൽ വഴി പുറത്തുവന്നത് സിപിഎം ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയൊന്നും നൽകുന്നില്ല. വീണക്ക് കരിമണൽ കമ്പനിയിൽ നിന്ന് ഈ തുകയേ ലഭിച്ചിട്ടുള്ളൂവെന്ന് പറയാൻ സിപിഎമ്മിന് കഴിയുമോ? ഇതുപോലെ എത്ര കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് പണം കൈപ്പറ്റിയിട്ടുള്ളതെന്നും കേരളം  ചോദിച്ചു.കടലാസ് കമ്പനികൾ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എക്സാലോജികിന്റെ ഓഡിറ്റ് റിപ്പോർട്ടടക്കം താൻ പുറത്ത് വിട്ടിരുന്നു. കമ്പനിയുടെ രേഖകൾ പ്രകാരം 73 ലക്ഷം രൂപ നഷ്ടത്തിൽ അവസാനിപ്പിച്ചു. എന്നിട്ടും എങ്ങിനെയാണ് പണം കൈയ്യിൽ ബാക്കിയുണ്ടാവുക? ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഏറ്റവും പ്രധാന കണ്ടെത്തൽ മറ്റൊന്നാണ്. എക്സാലോജിക് ഓഡിറ്റ് റിപ്പോർട്ടിൽ എജുക്കേഷൻ സോഫ്റ്റ്‌വെയറാണ് തങ്ങളുടെ പ്രധാന ബിസിനസ് എന്ന് പറയുന്നുണ്ട്. കരിമണൽ കമ്പനിക്ക് വിദ്യാഭ്യാസവുമായി എന്താണ് ബന്ധം എന്നും അദ്ദേഹം ചോദിച്ചു.


സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വീണയുടെയും വീണയുടെ കമ്പനിയുടെയും സെക്യൂരിറ്റിയായിട്ടാണ്  ഇത്രയും നാൾ  നിന്നത്. . കുറഞ്ഞ പക്ഷം 1.72 കോടി രൂപയെങ്കിലും കൈപ്പറ്റിയെന്ന് പറയാനെങ്കിലും മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തയ്യാറായില്ല. ഇനി ഇതായിരിക്കില്ല അവസ്ഥ. പിണറായി കുടുംബം ആരോപണത്തിൽ വിഴുന്നാൽ അദ്ദേഹം തന്നെ അത്  നേരിടേണ്ടി വരും. സിപിഎം നിശബ്ദമായതിനാൽ തന്റെ വാദങ്ങൾ ശരിയെന്ന് തെളിഞ്ഞുവെന്ന വിലയിരുത്തലാണ് മാത്യുവിന്.  ഇത് ശരിയായിരുന്നു. അവസാനം വരെ മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ ആരെയും ആവേശിപ്പിച്ചില്ല. എം.വി.ഗോവിന്ദൻ തീർത്തും നിസാരനായി. എല്ലാം മനസിലാക്കിയത് സീതാറാം യച്ചൂരിയാണ്.     പിണറായി തോറ്റതിൽ  സന്തോഷിക്കുന്നത്  യച്ചൂരി കൂടിയാണ്. ഉമ്മൻ ചാണ്ടിയെ  അകാല മ്യത്യുവിന് ഇരയാക്കിയത് സി പി എം ആണെന്ന്  കോൺഗ്രസ് ജയിച്ചപ്പോൾ  കേരളം  സമ്മതിച്ചു..കേരളം നൽകുന്നത്  പിണറായിക്കുള്ള കായ  ചികിത്സയാണ്. എന്നിട്ടും വീണിടം വിഷ്ണുലോകമാക്കാനാണ് പിണറായി  ശ്രമിച്ചത്. അതിനാണ് 5 ദിവസം കൊണ്ട് തീരുമാനമാകാൻ പോകുന്നത്. കേരളത്തിൽ ഇടത് തകർന്നപ്പോൾ  തോറ്റത് സ്ഥാനാർത്ഥികൾ  അല്ല. പിണറായി തന്നെയാണ്. പിണറായിയെ തോൽപ്പിച്ചത് അദ്ദേഹത്തിൻ്റെ മകൾ കൂടി ചേർന്നാണ്. ക്യത്യമായ ഭരണവിരുദ്ധ വികാരമാണ് .തനിക്കും തൻ്റെ കുടുംബത്തിനും എതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും  മൗനത്തിലൂടെ സമ്മതിച്ച മുഖ്യമന്ത്രിക്കുള്ള മറുപടിയാണ് കേരളം പറഞ്ഞത്      പല നേതാക്കളും പിണറായിക്ക് വിശ്രമം അനുവദിക്കണമെന്ന അഭിപ്രായക്കാരാണ്'. കേരളത്തിൽ ഇടതുമുന്നണി തോൽക്കാൻ കാരണം മോദി വിരോധമാണെന്ന പിണറായിയുടെ നിയമസഭാ പ്രസംഗം ജനത്തിനൊപ്പം  സി.പി എം നേതാക്കളും പുച്ഛിച്ച് തള്ളി. യച്ചൂരിക്ക് മുന്നിൽ തലകുനിച്ച് പിണറായി ഇരിക്കുന്ന ചിത്രം രചിക്കാൻ പോകുന്നത് പുതിയ കേരളത്തിന്റെ സി.പി.എം. രാഷ്ട്രീയമാണ്. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും വനിതാ സംവരണം നടപ്പാക്കാനുമുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ ബില്ലുകൾ നാളെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും  (15 minutes ago)

തെക്കൻ കാലിഫോർണിയ തീരത്ത് ഇന്നലെയുണ്ടായ ഭൂചലനം... ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എൽ.എ.എക്സ്) ഇറങ്ങുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിങ് ഉപേക്ഷിച്ചു  (28 minutes ago)

കെപിഎസിയുടെ 69ാമത് നാടകം "കുറ്റവും ശിക്ഷയും' പ്രദര്‍ശനം ഡിസംബര്‍ എട്ടിന് കൊല്ലത്ത് ഉദ്ഘാടനം ചെയ്യും  (42 minutes ago)

ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാല് കുട്ടികളുൾപ്പെടെ 13 മരണം...  (48 minutes ago)

മധുസൂദനനെ ന്യായീകരിക്കാൻ പിണറായി ഉപമിച്ചത് ഭദ്രകീർത്തിയെ; "താനും ഒരു അച്ഛനല്ലേഡോ....?!" പൊട്ടിച്ച് ഭദ്ര, ചവിട്ടിയിറക്കി ഗോവിന്ദൻ!  (51 minutes ago)

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ  (1 hour ago)

യാത്രക്കാരുടെ തിരക്ക് പരിഗണനയിൽ... വെസ്റ്റേൺ റെയിൽവേ അഹമ്മദാബാദിൽ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വൺവേ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു  (1 hour ago)

തിരുവനന്തപുരം വിതുര കല്ലാറിൽ കാട്ടാന സ്കൂളിന്റെ മതിൽ തകർത്ത നിലയിൽ... ആശങ്കയോടെ ജനം  (1 hour ago)

ലാ ലിഗയിൽ അലാവസിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്...  (1 hour ago)

ഡൽഹിയിൽ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നാലുപേർക്ക് ദാരുണാന്ത്യം....  (1 hour ago)

കണ്ണീർക്കാഴ്ചയായി... പൊന്മുടി അണക്കെട്ടിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി, തെരച്ചിൽ തുടരുന്നു  (2 hours ago)

പരമാവധി ഒരു മണിക്കൂറിനുള്ളിൽ ദർശനം... ​ഗുരുവായൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്കുള്ള വരി സംവിധാനം ഡിസംബർ ഒന്നിന് ആരംഭിക്കും...  (2 hours ago)

എസ്എംഎ. ബാധിതരായ കുട്ടികളുടെ ചികിത്സാ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തിരുത്തി ആരോഗ്യമന്ത്രി മന്ത്രി കെ മുരളീധരന്‍...  (2 hours ago)

റേഡിയോകോളർ ഘടിപ്പിക്കുന്നതിനായി വനംവകുപ്പ് മൂന്നു ദിവസം നടത്തിയ പരിശ്രമങ്ങൾക്ക് ശേഷം ഇന്നലെയും ചക്കകൊമ്പൻ ചിന്നക്കനാലിൽ സജീവം  (2 hours ago)

അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു  (3 hours ago)

Malayali Vartha Recommends