പ്ലസ് ടു വിദ്യാർത്ഥിനിയെ നിരവധി തവണ പ്രതി ചൂഷണം ചെയ്തതായി തെളിവുകൾ; 21കാരനെ ജൂഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു: പെൺകുട്ടിയുടെ മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന സംശയത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു: അന്വേഷണത്തിൽ തൃപ്തിയെന്ന് പെൺകുട്ടിയുടെ പിതാവ്...

പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ആത്മഹത്യ സകലരെയും നടുക്കിയിരുന്നു. അടുപ്പത്തിലായിരുന്ന മുന്‍ ആണ്‍സുഹൃത്തിനെതിരെ മലയാളിവർത്തയോട് ആദ്യമായി ആ പെൺകുട്ടിയുടെ കുടുംബം നടത്തിയ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു. മാനസികമായി അവളെ അത് തകർത്തി. എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്.
എന്നാൽ പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ മറ്റൊരു രീതിയിൽ കണ്ടുവെന്നും പെൺകുട്ടിയുടെ സഹോദരൻ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ ഇനിയും പ്രതികളുണ്ടോയെന്നതില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ആരോപണവിധേയനായ യുവാവിനെ പോക്സോ പ്രകാരം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പെൺകുട്ടിയെ നിരവധി തവണ പ്രതി ചൂഷണം ചെയ്തതായി തെളിവുകൾ കിട്ടിയതോടെ ആണ് സുഹൃത്ത് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ പ്രതി ഇത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ അറസ്റ്റ് ചെയ്ത മുൻ ആണ് സുഹൃത്ത് നെടുമങ്ങാട് സ്വദേശിയായ 21 കാരൻ ബിനോയിയെ ജൂഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പൂജപ്പുര പൊലീസ് പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന സംശയത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നാണ് പെൺകുട്ടിയുടെ പിതാവ് സതീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അറിയാവുന്ന കാര്യങ്ങെല്ലാം പൊലിസിനോട് പറഞ്ഞിട്ടുണ്ടെന്നും മകൾക്ക് നീതി ലഭിക്കണണമെന്നും അച്ഛൻ പറഞ്ഞു. ജൂൺ 17നാണ് തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെൺകുട്ടി ജീവനൊടുക്കുന്നത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്ന 17 കാരി വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 17ന് രാത്രിയായിരുന്നു മരണം. പെൺകുട്ടിയുടെ സുഹൃത്തായിരുന്ന അറസ്റ്റിലായ യുവാവ് അടുത്തിടെ പെണ്‍കുട്ടിയുമായുള്ള സൗഹൃദം ഉപേക്ഷിച്ചിരുന്നു.
ഇതിന് പിന്നാലെ പെൺകുട്ടിയുടെ പോസ്റ്റുകൾക്കും റീലുകൾക്കും താഴെ അധിക്ഷേപ കമന്റുകൾ നിറഞ്ഞിരുന്നു. മകളുടെ മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്നും നെടുമങ്ങാട്ടെ ഇൻഫ്ലുവൻസറെ സംശയിക്കുന്നതായും പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 21കാരൻ അറസ്റ്റിലാകുന്നത്.
സൈബർ ആക്രമണം കാരണം കുട്ടി ജീവനൊടുക്കി എന്ന ആരോപണങ്ങളെ കുടുംബം ആദ്യം മുതലേ തള്ളുകയായിരുന്നു. കുട്ടിക്ക് ഒരു യുവാവുമായി അടുപ്പം ഉണ്ടായിരുന്നു. എന്നാൽ ആ അടുപ്പം പിരിഞ്ഞതോടെ മാനസിക സമ്മർദത്തിലേക്ക് പോയി . അവൻ കാരണമാണ് ഇങ്ങനെ സംഭവിച്ചത് എന്നതടക്കമുള്ള ആരോപണങ്ങൾ ആണ് ഉന്നയിച്ചിരുന്നത്.
പെൺകുട്ടിയും സുഹൃത്തായ ബിനോയിയും സോഷ്യൽമീഡിയയിൽ ഒരുമിച്ച് റീലുകൾ ചെയ്തിരുന്നു. നാല് മാസം മുമ്പ് ഇവർ തമ്മിൽ പിണങ്ങി പിരിഞ്ഞിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത മകളെ യുവാവ് ചതിക്കുകയായിരുന്നെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
പെൺകുട്ടിയുടേയും ബിനോയിയുടേയും മൊബൈൽ ഫോണുകൾ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇവയിൽനിന്ന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. മകളുടെ മരണത്തിന് കാരണം ബിനോയിയാണെന്ന് ശക്തമായ സംശയമുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചിരുന്നു. ബിനോയി മുമ്പ് വീട്ടിൽ വരാറുണ്ടായിരുന്നു.
നാലുമാസം മുമ്പ് ബിനോയിയുമായി പിണങ്ങിയെന്നാണ് മകൾ പറഞ്ഞത്. സൈബർ ആക്രമണം മാത്രമാണ് മരണകാരണമെന്ന് കരുതുന്നില്ല. വിശദമായ അന്വേഷണം നടത്തണം എന്നായിരുന്നു കുടുംബം ആവശ്യപ്പെട്ടിരുന്നത്. മാതാപിതാക്കളും സഹോദരനും സന്തോഷമായി ഇരിക്കണമെന്ന് മരിക്കുന്നതിന് മുമ്പ് ഇൻസ്റ്റാഗ്രാമിൽ പെൺകുട്ടി പോസ്റ്റിട്ടിരുന്നു.
https://www.facebook.com/Malayalivartha

























