കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂളുകള്‍.... സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഡ്രൈവിങ് പഠിക്കാം...

കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂളുകള്‍.... സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഡ്രൈവിങ് പഠിക്കാം...പഠിതാക്കളുടെ പതിവ് പരാതികളും പരിഹരിക്കപ്പെടും. കേരളത്തില്‍ ഇത് പുതിയ റോഡ് ഡ്രൈവിങ് സംസ്കാരത്തിന് വഴി തുറക്കും എന്നിങ്ങനെ പ്രതീക്ഷകളും ഉയരുന്നു.
കേരളത്തിലെ ഡ്രൈവിങ് ലൈസന്‍സിന്റെ നിലവാരം ഉയര്‍ത്തുക എന്ന മോട്ടോര്‍ വാഹനവ വകുപ്പിന്റെ ലക്ഷ്യങ്ങള്‍ക്ക് പിന്തുണയായാണ് ഫലത്തില്‍ കെ എസ് ആര് ടി സ്കൂളുകള്‍ വരുന്നത്.
എല്ലാ ജില്ലകളിലും കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് സൗകര്യം വ്യാപിപ്പിക്കണമെന്നാണ് ലൈസന്‍സ് അപേക്ഷകര്‍ ആവശ്യപ്പെടുന്നത്.
കെ.എസ്.ആര്.ടി.സി. കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപ മാത്രം മതിയാവും. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ 40 ശതമാനംവരെ ഇളവ് ഈ മേഖലയില്‍ സംഭവിക്കും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നിഷ്കര്ഷിയക്കുന്ന അക്രെഡിറ്റഡ് ഡ്രൈവര്‍ ട്രെയിനിങ് പരിശീലനകേന്ദ്രങ്ങളിലെ രീതിയാണ് കെ.എസ്.ആര്.ടി.സി.യും സ്വീകരിച്ചിട്ടുള്ളത്. ഇത് കേരളത്തില്‍ നിന്നുള്ള ലൈസന്‍സിന്റെ നിലവാരം ഉയര്‍ത്തും.
അതേസമയം തിരുവനന്തപുരത്തെ ഡ്രൈവിങ് സ്കൂള്‍ ഉടന്‍ തുടങ്ങും. കംപ്യൂട്ടര്‍ അധിഷ്ഠിത പരിശീലന സംവിധാനങ്ങളും ഒരുങ്ങുന്നുണ്ട്. ഇതില്‍ സ്കൂളിനകത്ത് പരിശീലനം നല്കി മികവ് ഉറപ്പാക്കിയാവും വാഹനങ്ങളിലെ പഠനം.
പുതിയ വാഹനങ്ങളാണ് കെ.എസ്.ആര്.ടി.സി. തിരഞ്ഞെടുത്തിട്ടുള്ളത്. തിരുവനന്തപുരത്ത് രണ്ട് പരിശീലകരെ നിയോഗിച്ചിട്ടുണ്ട്. പഠിതാക്കള്‍ കൂടുതലുണ്ടെങ്കില്‍ രണ്ടുപേരെക്കൂടി നിയമിക്കും. കെ.എസ്.ആര്.ടി.സി. ഡ്രൈവമാര്‍ക്ക് പരിശീലനം നല്‍കിയവരെ തന്നെയാണ് ഡ്രൈവിങ് സ്കൂളുകളിലും നിയോഗിച്ചിട്ടുള്ളത്.
സ്റ്റാഫ് ട്രെയിനിങ് സെന്റര്‍ പാറശ്ശാല, ഈഞ്ചക്കല്‍, ആറ്റിങ്ങല്‍, ആനയറ, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, നിലമ്പൂര്‍, പൊന്നാനി, എടപ്പാള്‍, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലായി 22 പരിശീലന കേന്ദ്രങ്ങളാണ് തുടക്കത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha

























