സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി സ്ത്രീകളെ ചൂഷണം ചെയ്യും:- അശ്ളീല വീഡിയോ ഇറക്കി പണം തട്ടുന്ന വടകര സ്വദേശിക്കെതിരെ എഴുത്തുകാരി രംഗത്ത്...

സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി സ്ത്രീകളെ ചൂഷണം ചെയ്യുന്ന വടകര സ്വദേശിക്കെതിരെ എഴുത്തുകാരി രംഗത്ത്. ഖത്തറിൽ ജോലി ചെയ്യുന്ന വടകര തിരുവള്ളൂർ സ്വദേശി നവാസ്. പി. കുമുള്ളി എന്നയാൾക്കെതിരെയാണ് എഴുത്തുകാരി എം.എ ഷഹനാസ് രംഗത്ത് എത്തിയത്. സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി സ്ത്രീകളേ ചൂഷണം ചെയ്തു മരണത്തിന്റെ വക്കിൽ എത്തിക്കുന്ന നാജി എന്ന നവാസ് എന്ന യുവാവിനെതിരെയാണ് എം.എ ഷഹനാസ് തുറന്നടിച്ചിരിക്കുന്നത്....
എം.എ ഷഹനാസിന്റെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ...
സാമൂഹ്യമാധ്യമങ്ങൾ മനുഷ്യനെ സ്വാധീനിക്കുന്ന രീതിയെ പ്രകീർത്തിച്ചു കൊണ്ട് ഒട്ടനവധി പരിപാടികളിൽ ഞാൻ വാ തോരാതെ സംസാരിച്ചിട്ടുണ്ട്.
വ്യാജ പ്രൊഫൈലുകളിലൂടെ ജീവിതം കൈവിട്ടു പോയ എത്രയോ ആളുകളുടെ അനുഭവങ്ങൾ ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്.ഇന്നലെയും ഒരു കുട്ടി സൈബർ ബുള്ളിയിങ് ന്റെ പേരിൽ ആത്മഹത്യ ചെയ്തു. നിരവധി സ്ത്രീകൾ ആത്മഹത്യ ചെയ്യുന്നു.
എന്റെ പേരിൽ എന്റെ ഫോട്ടോ വെച്ച് വ്യാജ പ്രൊഫൈൽ ഉണ്ടാക്കി അത് വെച്ച് ലൈവ് പോകുകയും അത് ഞാൻ ആണെന്ന് ധരിപ്പിച്ചു അശ്ലീലസന്ദേശങ്ങൾ അയക്കുകയും, എനിക്ക് ഒരു പരിചയം പോലുമില്ലാത്ത പുരുഷൻമാരെ ചേർത്ത് അവരുമായി എനിക്ക് ബന്ധവും അശ്ലീലചാറ്റും ഉണ്ടെന്ന് ധരിപ്പിച്ചു, ഞാൻ അയച്ച ചാറ്റുകൾ എന്ന രീതിയിൽ തെറ്റിദ്ധാരണ ഉണ്ടാക്കി സമൂഹത്തിൽ എനിക്കുള്ള മാന്യത തകർക്കാൻ, എന്നെ അപമാനിക്കാൻ ഒന്ന് നേരിട്ടു സംസാരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു എന്ന് പറഞ്ഞു എന്നെ രണ്ടു മൂന്നു ദിവസമായി ശല്യം ചെയ്യുന്ന ഒരു വടകര തിരുവള്ളൂർ സ്വദേശി നവാസ്. പി. കുമുള്ളി, പടിഞ്ഞാറെ കൂമുള്ളി എന്ന ഒരാൾക്ക് എതിരെ ആണ് ഈ പോസ്റ്റ്.
അപകീർത്തി പരമായ വാർത്തകൾ തനി തറ വാക്കുകൾ ഉപയോഗിച്ചു കൊണ്ട് എന്റെ ഫോട്ടോ സഹിതം വീഡിയോ ഇറക്കുകയും. ഖത്തറിൽ ജോലി ചെയ്യുന്ന ഇയാളോട് മാന്യമായ ഭാഷയിൽ അവ റിമൂവ് ചെയ്യാൻ ആവശ്യപ്പെടുമ്പോൾ അയാൾ സംസ്കാര ശൂന്യമായ മറുപടി നൽകി പ്രഹസനം തുടരുകയാണ്. നാട്ടിൽ അയാളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടും കാര്യമൊന്നുമില്ല എന്ന് മനസ്സിലായതോടെയാണ് ഇത് ജനങ്ങൾ അറിയേണ്ടതുണ്ട് എന്ന് എനിക്ക് തോന്നിയത്.
പലരെയും തന്റെ വരുതിയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന, മുൻപും പല സ്ത്രീകളുടെയും വ്യാജ പ്രൊഫൈൽ നിർമ്മിച്ച് മോശമായി ചിത്രീകരിച്ചു അത് വഴി പണം തട്ടുന്നതാണ് അയാളുടെ രീതി എന്നറിയാൻ കഴിഞ്ഞിട്ടുണ്ട്.ഇതിന്റെ പിന്നാലെ പോയി നോക്കുമ്പോൾ ഞാൻ മാത്രമല്ല പല സ്ത്രീകളും ഇതിന് ഇരയായിട്ടുണ്ട്. അവരൊക്കെ അവനെതിരെ പറഞ്ഞു വരുമ്പോൾ അവരെ ആത്മഹത്യയുടെ വക്കിൽ എതിർക്കുകയും ആണ് ചെയ്യുന്നത്...
ഞാൻ ഈ സംഭവം ഒറ്റപ്പെട്ട ഒന്നായി കാണാൻ ആഗ്രഹിക്കുന്നില്ല. നിയമപരമായി മുന്നോട്ട് പോകാൻ ആണ് തീരുമാനം. നിയമനടപടികൾ തുടരുന്നുണ്ട്.ഇനിയും ഇരകൾ അകപ്പെടാൻ പാടില്ല.കൂടുതൽ പേര് അകപ്പെട്ടു പോയെങ്കിൽ ഇനി ഉള്ളവർക്ക് വേണ്ടി എങ്കിലും ഞാൻ ഇതിനെതിരെ പോരാടുക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha

























