Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...

ബോംബ് നിര്‍മ്മാണം പതിവായി നടക്കുന്നു ഇനിയും പേടിച്ച് മിണ്ടാതിരിക്കാന്‍ കഴിയില്ല;സിപിഎമ്മിനെതിരെ പൊട്ടിത്തെറിച്ച് സീനയെന്ന വീട്ടമ്മ, എരഞ്ഞോളിയില്‍ പൊട്ടിയ ബോംബ് സിപിഎമ്മിന് എട്ടിന്റെ പണിയാകുന്നു,ഞങ്ങള്‍ക്ക് ഭയമില്ലാതെ ജീവിക്കണം ഞങ്ങളുടെ കുട്ടികള്‍ക്ക് പറമ്പിലൂടെ കളിച്ച് നടക്കാന്‍ കഴിയണം,കണ്ണൂരില്‍ സ്ത്രീകള്‍ കൂട്ടത്തോടെ ഇളകിയിരിക്കുന്നു

19 JUNE 2024 05:26 PM IST
മലയാളി വാര്‍ത്ത

More Stories...

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം

പ്രതികളെ കുടുക്കാൻ നിർണായക ട്വിസ്റ്റ്... പാലക്കാട്ടെ സ്വർണക്കവർച്ചാ സംഘത്തെ പിടികൂടാനായി നാട്ടുകാരുടെ ​ഗറില്ലാ ആക്രമണം, വൻ തുമ്പൊരുക്കിയത് നാട്ടുകാരൻ കുഞ്ഞിമുഹമ്മദ്, ഇനി സിസിടിവിയും വർക്ക്‌ഷോപ്പുകളും കേന്ദ്രീകരിച്ച് അന്വേഷണം

  പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ... എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ

ന്യൂനമർദപാത്തി.... സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ബോംബ് പൊട്ടിയ എരഞ്ഞോളിയില്‍ ഷാഫി പറമ്പില്‍ എത്തിയതും സ്ത്രീകള്‍ വട്ടംകൂടി ചില വെളിപ്പെടുത്തല്‍ നടത്തി. പ്രദേശത്ത് പതിവായി ബോംബ് നിര്‍മ്മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും സീനയെന്ന വീട്ടമ്മ പറഞ്ഞു. പേടിച്ചിട്ടാണ് ആരും മിണ്ടാത്തതെന്നും സഹികെട്ടാണ് തുറന്നുപറയുന്നതെന്നു അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ബോംബ് നിര്‍മ്മാണം സജീവമാണെന്ന രാഷ്ട്രീയ ആരോപണത്തിന് ആക്കം കൂടുന്നു.

പാര്‍ട്ടിക്കാര്‍ ഇതിനുമുന്‍പും പലതവണ ബോംബ് എടുത്തുകൊണ്ടുപോയിട്ടുണ്ട്. ആളൊഴിഞ്ഞ വീടുകളെല്ലാം ഇവരുടെ താവളമാണ്. പലരും പേടിച്ചിട്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടിയാല്‍ അവരുടെ വീടുകളില്‍ ബോംബ് എറിയും. പിന്നെ ജീവിക്കാന്‍ അനുവദിക്കില്ല. ഞങ്ങള്‍ സാധാരണക്കാരാണ്. ഞങ്ങള്‍ക്ക് ജീവിക്കണം. ഇന്നലെ മരിച്ചത് ഒരു സാധാരണക്കാരനാണ്. ഭയമില്ലാതെ ജീവിക്കണം. ഞങ്ങളുടെ കുട്ടികള്‍ക്ക് പറമ്പിലൂടെ കളിച്ച് നടക്കാന്‍ കഴിയണം' സീന പറഞ്ഞു. സീനയുടെ അമ്മയുടെ എതിര്‍പ്പു പോലും അവഗണിച്ചായിരുന്നു വെളിപ്പെടുത്തല്‍.

പേടിച്ചാണ് ഇതൊന്നും പറയാത്തത്. സ്ഥിരമായി ബോംബ് നിര്‍മ്മാണം നടക്കുന്നു. അതിന് അടുത്ത വീട്ടില്‍ വാടകക്കാര്‍ പോലും ബോംബ് കാരണം പേടിച്ചൊഴിഞ്ഞു. ജീവിക്കാന്‍ അനുവദിക്കണമെന്നാണ് പാര്‍ട്ടിക്കാരോടുള്ള അപേക്ഷ. പൊലീസിനെ അറിയിക്കാതെ ബോംബുകള്‍ പാര്‍ട്ടിക്കാര്‍ എടുത്തു കൊണ്ടു പോയിട്ടുണ്ട്. ഞാന്‍ ഇത് പറയുന്നത് എല്ലാവര്‍ക്കും വേണ്ടിയാണ്. പേടിച്ചിട്ട് കാര്യമില്ല. മരിച്ചതും പാവപ്പെട്ട ഒരാളാണ്‌സീന പറഞ്ഞു.

എരഞ്ഞോളിയിലെ ബോംബ് സഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ പൊലീസിന്റെ വ്യാപക പരിശോധന. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആളൊഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍. അതേസമയം, ഇന്നലെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പ്രതികളിലേക്ക് എത്താന്‍ പൊലീസിനായിട്ടില്ല. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.

ഏപ്രിലില്‍ പാനൂരിലുണ്ടായ സ്‌ഫോടനത്തിന് പിന്നാലെ ഇന്നലെയാണ് വീണ്ടും മറ്റൊരു സ്‌ഫോടനം കണ്ണൂരിലുണ്ടാകുന്നത്. ഇതിന് പിന്നാലെ കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇന്ന് വ്യാപക തിരച്ചില്‍ ജില്ലയില്‍ ആരംഭിച്ചത്. പാനൂര്‍, തളിപ്പറമ്പ്, തലശേരി, ന്യൂമാഹി അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന. അടച്ചിട്ട വീടുകളും ആളൊഴിഞ്ഞ പറമ്പുകളുമാണ് പൊലീസ് ആദ്യം പരിശോധിക്കുന്നത്. ഇതിനായി ആള്‍താമസമില്ലാത്ത വീടുകളുടെ ലിസ്റ്റ് തയ്യാറാക്കി. സ്‌ക്വാഡുകളായി തിരിഞ്ഞാണ് തിരച്ചില്‍.

ഇന്നലെ ആളൊഴിഞ്ഞ വീട്ടുപരിസരത്ത് ബോംബ് പൊട്ടിയ സാഹചര്യം പരിഗണിച്ചാണ് സമാനസ്ഥലങ്ങള്‍ പൊലീസ് ലക്ഷ്യം വെയ്ക്കുന്നത്. അതേസമയം, വേലായുധന്റെ മരണത്തില്‍ പൊലീസ് എടുത്ത കേസില്‍ ഇതുവരെ ആരെയും പ്രതിചേര്‍ത്തിട്ടില്ല. പ്രതികളെ കുറിച്ച് പൊലീസിന് തുമ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഏരഞ്ഞോളിയിലും പരിസരത്തും പൊലീസ് നിരീക്ഷണം തുടരുന്നുണ്ട്. സമീപദിവസങ്ങളിലാണ് ബോംബ് സ്ഥലത്തുകൊണ്ടുവന്നിട്ടിട്ടുണ്ടാവുക എന്നാണ് പൊലീസ് സംശയിക്കുന്നത്.

സ്റ്റീല്‍ പാത്രങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ കണ്ടാല്‍ തുറന്നു നോക്കരുതെന്ന നിര്‍ദ്ദേശം കൂടി സര്‍ക്കാര്‍ കണ്ണൂരിലെ ജനങ്ങള്‍ക്ക് നല്‍കണം. ഇപ്പോള്‍ മരിച്ച വയോധികന് 85 വയസിന് മുകളില്‍ പ്രായമുണ്ട്. പറമ്പില്‍ തേങ്ങ പറക്കാന്‍ പോയ ആളാണ് സ്റ്റീല്‍ പാത്രം പൊട്ടിച്ചതിനെ തുടര്‍ന്ന് മരിച്ചത്. മുഖം പോലും വികൃതമായിപ്പോയി. എത്ര ക്രൂരമായ രീതിയിലാണ് നിരപരാധി കൊല ചെയ്യപ്പെട്ടത്? നിങ്ങള്‍ ആര്‍ക്കെതിരെയാണ് ബോംബ് ഉണ്ടാക്കുന്നത്? രണ്ട് പാര്‍ട്ടി ഗ്രാമങ്ങളിലെ സിപിഎമ്മിലെ തന്നെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് ബോംബ് ഉണ്ടാക്കിയത്. സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ എറിയാന്‍ നിര്‍മ്മിച്ച ബോംബാണ് പൊട്ടിയതെന്ന് ആര്‍ക്കാണ് അറിയാത്തത്. സിപിഎം നേതാക്കളുടെ തന്നെ നിയന്ത്രണത്തിലുള്ള രണ്ട് ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സംഘം പകരം ചോദിക്കാന്‍ വരുമ്പോള്‍ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് കര്‍ഷക സംഘം ഓഫീസിന് പിന്നില്‍ ബോംബ് ഉണ്ടാക്കി വച്ചത്.

നിങ്ങള്‍ ഏത് ലോകത്താണ് ജീവിക്കുന്നത്? പാനൂരില്‍ തുടര്‍ച്ചയായി ബോംബ് സ്‌ഫോടനങ്ങളുണ്ടായി തിരഞ്ഞെടുപ്പ് കാലത്തും സ്‌ഫോടനമുണ്ടായി. നിങ്ങള്‍ എന്തായാലും ആര്‍.എസ്.എസുകാരെ നേരിടാന്‍ വേണ്ടയല്ല ബോംബ് ഉണ്ടാക്കിയതെന്ന് എല്ലാവര്‍ക്കും അറിയാം. മാസ്‌ക്കറ്റ് ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ സിപിഎമ്മുമായുള്ള പ്രശ്‌നങ്ങളൊക്കെ അവസാനിപ്പിച്ചു. അപ്പോള്‍ തിരഞ്ഞെടുപ്പ് കാലത്ത് ബോബ് ഉണ്ടാക്കിയത് ഞങ്ങള്‍ പാവങ്ങളെ എറിയാന്‍ വേണ്ടിയാണോ? 2019 ല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് പാനൂരില്‍ ലീഗ് പ്രവര്‍ത്തകനെ നിങ്ങള്‍ ബോംബ് എറിഞ്ഞ് കൊന്നത്. അതേ പോലയാണ് ഈ തിരഞ്ഞെടുപ്പ് കാലത്തും ബോംബ് ഉണ്ടാക്കിയത്.

പാനൂരില്‍ ഷെറിന്‍ കൊല്ലപ്പെട്ടപ്പോള്‍ അറസ്റ്റിലായവരെല്ലാം സിപിഎമ്മുകാരായിരുന്നു. സിപിഎമ്മുകാരെയും ഡിവൈഎഫ്‌ഐക്കാരെയും നിങ്ങളുടെ പൊലീസ് മനഃപൂര്‍വമായി പ്രതിയാക്കിയതാണെന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. ബോബ് പൊട്ടിയെന്ന് അറിഞ്ഞപ്പോള്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഓടിയെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രതിയാക്കിയെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആക്ഷേപിച്ചത്.
നിങ്ങളുടെ പൊലീസിനെ കുറിച്ചാണ് പാര്‍ട്ടി സെക്രട്ടറി ആക്ഷേപിച്ചത്. എന്നു മുതലാണ് ബോംബ് നിര്‍മ്മാണത്തെ സന്നദ്ധ പ്രവര്‍ത്തനമെന്ന ഓമനപ്പേരിട്ട് പാര്‍ട്ടി വിളിക്കാന്‍ തുടങ്ങിയത്. ഏത് സംഭവം ഉണ്ടായാലും ഞങ്ങക്ക് ഒരു ബന്ധവുമില്ലെന്ന് നിങ്ങള്‍ ആദ്യം പറയും. എന്നിട്ട് രണ്ടോ മൂന്നോ കൊല്ലം കഴിയുമ്പോള്‍ രക്തിസാക്ഷി മണ്ഡപമുണ്ടാക്കി അവരുടെ കുടുംബത്തെ സഹായിക്കും.

സംഭവം ഉണ്ടായതിന് പിന്നാലെ സ്ഥലം വളഞ്ഞ സംഘം തെളിവുകള്‍ മുഴുവന്‍ നശിപ്പിച്ചു. അതും കഴിഞ്ഞാണ് പൊലീസ് വന്നത്. പൊലീസിനോട് അവിടെ നില്‍ക്കാന്‍ പറഞ്ഞാല്‍ അവിടെ നില്‍ക്കുന്ന കാലമാണിത്. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പൊലീസും സര്‍ക്കാരും ഒത്താശ ചെയ്യുകയാണ്. റെയ്ഡ് നടത്തുമെന്നും പിടിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എവിടെയാണ് റെയ്ഡ് നടത്തിയത്? എവിടെയാണ് പിടിച്ചത്? പട്ടിയുണ്ട് സൂക്ഷിക്കുക എന്ന് എഴുതുന്നതു പോലെ ഈ പറമ്പില്‍ ബോംബുണ്ട് സൂക്ഷിക്കുക എന്ന് എഴുതി വെക്കണമെന്ന് ബോബ് വെക്കുന്നവനോട് പറയണം. അല്ലെങ്കില്‍ പാവങ്ങളും കുഞ്ഞുങ്ങളും മരിക്കും. നിങ്ങള്‍ ഇനിയെങ്കിലും ആയുധം താഴെ വെക്ക്. ബോംബ് നിര്‍മ്മാണം അവസാനിപ്പിക്ക്. നിങ്ങള്‍ ആശയപരമായ പോരാട്ടത്തിലേക്ക് വരൂ. പരിഷ്‌കൃത സമൂഹത്തിന് മുഴുവന്‍ അപമാനകരമായ കാര്യങ്ങളാണ് കേരളത്തില്‍ സിപിഎം ചെയ്തു കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ താക്കീത് നല്‍കിയിട്ടും പഠിക്കാന്‍ നിങ്ങള്‍ തയാറല്ല. ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കാര്യമല്ല, ബോബ് വച്ച കാര്യമാണ് ഞാന്‍ ഇവിടെ പറയുന്നത്. അതുകൊണ്ട് ഇത്രുയും ചൂടാവുകയോ ബഹളം വയ്ക്കുകയോ ചെയ്യേണ്ട കാര്യമില്ല. ക്രിമിനലുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും വി.ഡി. സതീശന്‍ നീയമസഭയില്‍ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം  (25 minutes ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം  (30 minutes ago)

ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാമ്പ്യൻസ്‌ ട്രോഫി ഹോക്കി ഫൈനലിൽ  (50 minutes ago)

പ്രതികളെ കുടുക്കാൻ നിർണായക ട്വിസ്റ്റ്... പാലക്കാട്ടെ സ്വർണക്കവർച്ചാ സംഘത്തെ പിടികൂടാനായി നാട്ടുകാരുടെ ​ഗറില്ലാ ആക്രമണം, വൻ തുമ്പൊരുക്കിയത് നാട്ടുകാരൻ കുഞ്ഞിമുഹമ്മദ്, ഇനി സിസിടിവിയും വർക്ക്‌ഷോപ്പുകളും  (55 minutes ago)

  പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ... എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ  (1 hour ago)

ന്യൂനമർദപാത്തി.... സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....  (1 hour ago)

ആ നിമിഷം മറ്റൊന്നും ഓർത്തില്ല... തോക്കും കത്തിയും കാട്ടി കവർച്ച; മുന്നിൽക്കണ്ടത് കസേര! ദിവ്യയുടെ ധൈര്യത്തിനു മുന്നിൽ പതറി സംഘം; പിന്നാലെ കല്ലേറും, അന്വേഷണം പഴനിയിലേക്ക്  (1 hour ago)

സ്വാഭാവിക റബർ വില കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിക്കണമെന്ന് പി.സി.തോമസ്  (1 hour ago)

ഹരിതകർമസേന കാർഡ് നിർബന്ധമാക്കാൻ തീരുമാനം.... ഹരിതകർമസേനയ്ക്ക് നൽകേണ്ട സേവനഫീസ് കുടിശ്ശികയുള്ളവർക്ക് തിരൂർ നഗരസഭയുടെ വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് തടസ്സമുണ്ടാകും  (1 hour ago)

 തമിഴ്നാട്ടിലെ തിരുപ്പരൻകുണ്ഡ്രം മലയിലെ ദീപതൂണിൽ ഇന്ന് ദീപം തെളിക്കും....  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്  (1 hour ago)

പാറശാലയ്‌ക്ക് സമീപം നെടുവാൻവിളയിൽ ഗൃഹനാഥനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

പൊതുസമ്പർക്കങ്ങളിലും പങ്കാളിത്ത സംരംഭങ്ങളിലും വിവേകപൂർവ്വമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും;  (2 hours ago)

  ടോൾ വെട്ടിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ യഥാർത്ഥ ടോൾ നിരക്കിന്റെ അഞ്ചിരട്ടി പിഴ ഈടാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം  (2 hours ago)

സങ്കടക്കാഴ്ചയായി... ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു  (3 hours ago)

Malayali Vartha Recommends