തൃശൂരിന് വമ്പന്‍ ലോട്ടറിയാണ് അടിച്ചിരിക്കുന്നത്;കേന്ദ്ര മന്ത്രി പണി തുടങ്ങി ഇനി വികസന കുതിപ്പ്,പിണറായിക്കും റിയാസിനും ഭീഷണിയായി സുരേഷ് ഗോപി,മരുമോന്‍ റിയാസിന്റെ ടൂറിസ മണ്ടത്തരങ്ങള്‍ പൊളിച്ചടുക്കും കേന്ദ്ര മന്ത്രി

ഓരോ നഗരത്തെപ്പറ്റിയും കൃത്യമായ പ്ലാനോടെ കളത്തില്‍ ഇറങ്ങിയിരിക്കുകയാണ് സുരേഷ് ഗോപി. ഓട വൃത്തിയാക്കുന്നതോ ഹൈമാസ് ലൈറ്റ് വെക്കുന്നതോ അല്ല വികസനമെന്നും അതിനപ്പുറം ഒരുപാട് സാധ്യതകള്‍ ഉള്ള മണ്ണാണ് കേരളം തിരിച്ചറിവുള്ള നേതാവ്. ഓരോ ജില്ലയ്ക്കും എന്താണ് വേണ്ടതെന്ന ധാരണയാണ് ആദ്യം അധികാരത്തിലിരിക്കുന്നവര്‍ മനസിലാക്കേണ്ടത്. അതിന് അനുസരിച്ചുള്ള വികസന പരിപാടികള്‍ ആവിഷ്‌കരിച്ചാല്‍ കേരളം വേറെ ലെവല്‍ എത്തും. അതിന്റെ തുടക്കം തൃശൂരില്‍ നിന്നായിരിക്കും. സുരേഷ് ഗോപിയുടെ മനസിലുള്ള വികസന പദ്ധതികള്‍ കേരളത്തിലെ ഒരു ഭരണാധികാരികളുടേയും ചിന്തയില്‍ ഉള്ളതല്ല. കേരളത്തിലെ എന്‍വയോണ്‍മെന്റുമായ് ചേര്‍ന്നുപോകുന്ന ബിസ്‌നസുകള്‍,ടൂറിസം അതിന് പ്രധാന്യം കൊടുക്കും. അതായത് വിദേശ മാതൃകയിലുള്ള പദ്ധതികള്‍. വെള്ളപ്പൊക്കം തടയാന്‍ ഡച്ച് മാതൃക പഠിക്കാന്‍ പോയ പോലത്തെ ഉഡായിപ്പുകള്‍ അല്ല.
സുരേഷ് ഗോപിക്ക് ടൂറിസം വകുപ്പാണ് കിട്ടിയിരിക്കുന്നത്. തൃശൂരിനെ സംബന്ധിച്ച് അത് ലോട്ടറി തന്നെയാണ്. കാരണം കേന്ദ്ര സര്‍ക്കാരിന് ടൂറിസം ഡെവലപ്‌മെന്റിന് ധാരാളം പാക്കേജുകള്‍ ഉണ്ട്. ട്രൈബല്‍ ടൂറിസം,റിലീജിയസ് ടൂറിസം അങ്ങനെ. ഇതിനൊക്കെ പറ്റിയ സ്ഥലമാണ് തൃശൂര്‍. റോഡ് വികസനം ആദിവാസി കോളനികലുടെ വികസനം വിദ്യാഭ്യാസ രംഗത്ത് വരേണ്ട ചെക്‌നോളജി ഓറിയന്റഡായിട്ടുള്ള വികസനം തുടങ്ങിയ ഒരുപാട് വിഷന്‍ സുരേഷ് ഗോപിക്കുണ്ട്. കേരളം ഒരു വലിയ നഗരമാണ് ആ ബോധം ഉള്ള നേതാവാണ് സുരേഷ് ഗോപി. കൊച്ചി മെട്രോ തൃശൂര്‍ വരെ നീട്ടുന്നതിനേക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്യുന്നത്. മെട്രാേയ്ക്ക് വലിയ സാദ്ധ്യതയാണുളളത്. ഡല്‍ഹി മെട്രോ യു.പിയിലേക്കും ഹരിയാനയിലേക്കും ആകാമെങ്കില്‍ കൊച്ചി മെട്രാേ തൃശൂരും പാലക്കാടും കോയമ്പത്തൂരുമെത്തും. ട്രാക്ക് വികസനം നടന്നില്ലെങ്കില്‍ കേരളത്തിലേക്ക് അധിക ട്രെയിനുകള്‍ കൊണ്ടുവരാനാകില്ലെന്നത് ഉറപ്പാണ്. അതുപോലെ റോഡ് വികസനവും വേണം. റോഡ് വിപുലീകരിക്കുമ്പോള്‍ കച്ചവടക്കാര്‍ ഒഴിഞ്ഞുപോകും. അത് സ്വാഭാവികമാണ്. അതെല്ലാം പഠിച്ച ശേഷമേ നടപ്പാക്കൂവെന്ന് സുരേഷ് ഗോപി പറയുന്നു.
ഗുരുവായൂര്‍ സ്പിരിച്വല്‍ ടൂറിസം വലിയ സാധ്യതയുള്ളതാണ്. അതും സുരേഷ് ഗോപി പ്രയോജനപ്പെടുത്തും. എയിംസ് ആണ് മറ്റൊന്ന് സുരേഷ് ഗോപിയുടെ കാലത്ത് തന്നെ അത് സാധ്യമാകും. സുരേഷ് ഗോപി മണ്ടനാണ് വിടുവായനാണ് ഓവറാണ് എന്നാണ് സഖാക്കള്‍ പരിഹസിക്കുന്നത്. എന്നാല്‍ ഏറെ വിഷനുള്ള മനുഷ്യനാണ് ജനങ്ങള്‍ അദ്ദേഹത്തോടൊപ്പം നിന്നാല്‍ കേന്ദ്ര ഫണ്ടെല്ലാം കൃത്യമായി ഉപയോഗിച്ച് വികസനം വേഗത്തില്‍ സാധ്യമാകും. കേന്ദ്ര ഫണ്ട് മുക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ സുരേഷ് ഗോപിയെ കാണണ്ട. കാരണം കേന്ദ്രത്തിന്റെ നയാപൈസ സുരേഷ് ഗോപിയുടെ കുടുംബത്തേക്ക് വേണ്ട. കുടുംബത്തിലെ കാശും ജനസേവനത്തിന് ഉപയോഗിക്കുന്ന ആളാണ് അദ്ദേഹം.
മരുമോന്‍ റിയാസിന്റെ ടൂറിസ മണ്ടത്തരങ്ങള്‍ പൊളിച്ചടുക്കും സുരേഷ് ഗോപി. റിയാസ് ടൂറിസം വകുപ്പ് കൈരായം ചെയ്യാന്‍ തുടങ്ങിയിട്ട് മൂന്ന് കൊല്ലമായി എന്ത് നേട്ടമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. സുരേഷ് ഗോപി കൃത്യമായി ഇറങ്ങി പ്രവര്‍ത്തിക്കുന്നതോടെ മരുമോന്റെ ആപ്പീസ് പൂട്ടും. വിനോദസഞ്ചാരസാദ്ധ്യതാ മേഖലകള്‍ കേരളത്തില്‍ ധാരാളമുണ്ട്. ടൂറിസം ഇന്ത്യ എന്നാല്‍ പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം അത് കേരളമെന്ന് മനസില്‍ പതിഞ്ഞുപോയി. അതുകൊണ്ടു തന്നെ വലിയ പ്രാധാന്യമുണ്ട്. അതുപോലെ ശ്രദ്ധേയമാണ് ആയുര്‍വേദവും. ആയുഷ് മന്ത്രാലയവുമായി ചേര്‍ന്ന് ഗുരുവായൂര്‍, ഏങ്ങണ്ടിയൂര്‍, ചാവക്കാട് പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ആയുര്‍വേദ വിനോദസഞ്ചാര പദ്ധതി ആവിഷ്‌കരിക്കണമെന്ന ലക്ഷ്യം മനസിലുണ്ട്. ആ തീരദേശത്തെ കണ്ടല്‍വനങ്ങള്‍ സംരക്ഷിച്ചും,? കണ്ടല്‍വനങ്ങള്‍ സൃഷ്ടിച്ചും ഒറ്റ കഌര്‍ ആയി വിനോദസഞ്ചാരം സാദ്ധ്യമാക്കാനാകും. അതോടെ ആ മേഖലയിലെ സാധാരണജനങ്ങളുടെ വികസനം തന്നെ സാദ്ധ്യമാകും. കുറേപ്പോര്‍ക്ക് തൊഴില്‍ ലഭിക്കും. ചെളിവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളാണ് പലതും.
നികുതി അടയ്ക്കാന്‍ വേറെ മാര്‍ഗം കണ്ടെത്തണമെന്ന അവസ്ഥ പോലുമുണ്ട്. അവിടെ, കേരള മാംഗ്രൂ ആയുഷ് ടൂറിസം എന്നൊരു ബ്രാന്‍ഡ് തന്നെ വരികയാണെങ്കില്‍, അതാണ് ലോകം ആവശ്യപ്പെടുന്നതെന്നു വന്നാല്‍ നമുക്ക് വലിയ നേട്ടമാകും. ആയുര്‍വേദത്തെ സംബന്ധിച്ച് വിശ്വാസ്യത വളരെ പ്രധാനമാണ്. ഔഷധി അടക്കമുളള സ്ഥാപനങ്ങള്‍ക്കെല്ലാം വിശ്വാസ്യതയുണ്ട്. അതിന്റെയെല്ലാം ഓഡിറ്റ് നടത്തി ഗവേഷണത്തിലൂടെ വിശ്വാസ്യത ഉറപ്പുവരുത്തി വേണം മരുന്നുകള്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കാന്‍. അത് ടൂറിസത്തിന് വലിയ സാദ്ധ്യതയൊരുക്കും. ലാഭം കൂട്ടാന്‍ എന്തും ചെയ്യാന്‍ പാടില്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസ്യത നേടിയാല്‍ അത് വലിയ ഗുണം ചെയ്യും.
വിനോദസഞ്ചാരത്തിനും ആരോഗ്യമേഖലയ്ക്കും ഏറെ വളക്കൂറുള്ള മണ്ണാണ് ആലപ്പുഴയിലേത്. ഇന്ത്യയില്‍ ഇതുവരെ ഉപയോഗപ്പെടുത്താതെ കിടക്കുന്ന വിനോദസഞ്ചാര സാദ്ധ്യതാമേഖലകള്‍ കണ്ടെത്തേണ്ടതുണ്ട്. കേരളത്തില്‍ നല്ല ബീച്ചുകള്‍ കുറവാണ്. ആലപ്പുഴയിലെ ബീച്ചിനു തന്നെ വിദേശ ബീച്ചുകളുമായി സാമ്യമുണ്ട്. പല ബീച്ചുകളും സുരക്ഷിതമല്ല. ചിലയിടങ്ങളില്‍ കടലേറ്റം തടയാന്‍ പാറക്കെട്ടുകളുണ്ട്. കോവളം പോലും സുരക്ഷിതമല്ല. ഇതെല്ലാം വിദഗ്ദ്ധ സംഘം പഠിക്കും. അവര്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് അനുസരിച്ചാണ് വികസന സാദ്ധ്യതകള്‍ ഉണ്ടാകുന്നത്. ബീച്ച് ടൂറിസം പോലെ കാര്‍ഷിക ടൂറിസവുമുണ്ട്. തൃശൂരിലെ കാര്‍ഷിക സര്‍വകലാശാല വലിയ സാദ്ധ്യതയാണ്. പക്ഷേ, വികസനത്തിന്റെ നാമ്പു മുളപ്പിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. അവര്‍ കണ്ടെത്തലുകള്‍ നടത്തണം. അതു നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.
ഗുരുവായൂരിന്റെ ഭൗതികസാഹചര്യങ്ങളും ആവശ്യങ്ങളും ആദ്യം അറിയണം. അവിടെ വെള്ളം വേണം? പ്രകൃതിയില്‍ നിന്നുളള വെള്ളം ക്രമീകരിക്കുന്നതെങ്ങനെ.... ഇതൊക്കെ അറിയണം. ടിവി ചാനല്‍ വാര്‍ത്തയില്‍ ഗുരുവായൂര്‍ ക്ഷേത്രപരിസരം അരയ്ക്കു മുകളില്‍ വെള്ളത്തിലാണെന്നു കാണുമ്പോള്‍ വിദേശത്തുള്ളവര്‍ നമ്മുടെ നാടിനെക്കുറിച്ച് എന്തു വിചാരിക്കും? അത് നമ്മുടെ സാമ്പത്തികവ്യവസ്ഥിതിയെ കൂടിയാണ് ബാധിക്കുന്നത്. ഇതെല്ലാം കേരളത്തിലെ സ്ഥലപരിമിതി എല്ലാ വികസന പ്രവര്‍ത്തനങ്ങളും വലിയ പ്രതിസന്ധി തന്നെയാണ്. ഗുരുവായൂര്‍ തന്നെ വളരെ ഇടുങ്ങിയ നഗരമാണ്. സ്പിരിച്വല്‍ ടൂറിസം നടപ്പാക്കുമ്പോള്‍ അത് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചല്ല ചേരമാന്‍ മസ്ജിദും ലൂര്‍ദ്ദ് പള്ളിയും ബീമാ പള്ളിയും വരെയുണ്ടാകാം. ജര്‍മനിയില്‍ നിന്നു വരുന്ന ടൂറിസ്റ്റിന് അയാളുടെ സുരക്ഷയാണ് പ്രധാനം. അതുകൊണ്ടുതന്നെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ല. ആരെങ്കിലും ഏറുപടക്കം പൊട്ടിച്ചാലും സ്‌ഫോടനം നടന്നു എന്ന നിലയിലാണ് കാണുക.
https://www.facebook.com/Malayalivartha

























