50 ലക്ഷം രൂപ വിലവരുന്ന എംഡി.എം എ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു
ആലുവയിൽ ഇന്നലെ അമ്പത് ലക്ഷം രൂപ വിലവരുന്ന എംഡി.എം എ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കൊച്ചി കപ്പലണ്ടിമുക്ക് സ്വ ദേശി സഫീർ എന്നയാളെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. റൂറൽ എസ്പിയുടെ പ്രതേക സംഘം ട്രെയിനിൽ പിന്തുടർന്ന് നിരീക്ഷിച്ചാണ് ഇന്നലെ യുവതിയെ പിടികൂടിയത്.
യുവതിയെ കാത്ത് നിൽക്കുമ്പോഴാണ് നോർത്ത് റെയിൽവെ സ്റ്റേഷൻ ഭാഗത്ത് നിന്ന് സഫീർ പിടിയിലായത്. ഇയാളോടൊപ്പമുണ്ടെന്ന് കരുതുന്നയാൾക്കായി പോലീസ് തിരച്ചിലാരംഭിച്ചു. എംഡി എം എ കടത്താൻ ശ്രമിച്ചതിന് പിന്നിൽ മലയാളികളടങ്ങുന്ന സംഘമെന്ന് സൂചന ലഭിച്ചു. കണ്ണൂർ സ്വദേശികളായവരടങ്ങുന്ന സംഘം ഡെൽഹിയിൽ നിന്നാണ് ചുരുങ്ങിയ വിലക്ക് എംഡി എം എ സംഘടിപ്പിക്കുന്നത്.
ഇന്നലെ എം ഡി.എം എ യുമായെത്തിയ യുവതി ബംഗാൾ സ്വദേശിയാണ്.ഇവർ സെൽഹിയിലും ബാംഗ്ലൂരു വിലുമായാണ് കഴിഞ്ഞിരുന്നത്. ഇവർക്കെതിരെ കേരളത്തിൽ കേസുകളില്ലെങ്കിലും സമാന സ്വഭാവമുള്ള കേസുകളിൽ ഉൾപ്പെട്ട വരെ പോലീസ് നിരീക്ഷിച്ചിരുന്നതിനാലാണ് മയക്ക് മരുന്ന് കടത്തിനെ കുറിച്ച് വിവരം ലഭിച്ചത്.
ഇതിനു മുൻപും സംഘം മയക്ക് മരുന്ന് കടത്തിയതായി സംശയമുണ്ട്.. കൊച്ചിയിലെത്തിച്ച് സൂക്ഷിക്കുന്ന കേന്ദ്രങ്ങളെ കുറിച്ചും അന്വഷണം നടക്കുന്നുണ്ട്
https://www.facebook.com/Malayalivartha

























