ക്രിമിനലുകളെ ആദ്യം തള്ളിപ്പയും പിന്നീട് രക്തസാക്ഷികളാക്കും; അക്രമ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ സി.പി.എം ഇനിയെങ്കിലും തയാറാകണം; പ്രതിപക്ഷ നേതാവ്

കഴിഞ്ഞ ദിവസം തലശേരിയില്‍ ബോംബ് പൊട്ടി ഒരാള്‍ മരിച്ച സംഭവത്തില്‍ എതിരാളികളെ നേരിടാനാണ് ബോബ് ഉണ്ടാക്കിയതെന്നാണ് പൊലീസ് മൂന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലും രേഖപ്പെടുത്തിയത്. നാലാമത്തെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഇട്ടപ്പോള്‍, ഉത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കാരണമെന്നായി.
മൂന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടുകളും ഒരു പോലെ എഴുതിയ പൊലീസിനെക്കൊണ്ട് നാലാമത്തെ റിപ്പോര്‍ട്ട് മാറ്റിയെഴുതിച്ചത് ആരാണ്? ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയും അവരെ രക്തസാക്ഷികളാക്കുകയും ചെയ്യുന്നത് ആരാണ്? നിങ്ങള്‍ ക്രിമിനലുകളെ മഹത്വവത്ക്കരിക്കുന്നത് പ്രോത്സാഹനമായി മാറുകയാണ്. സംഭവം ഉണ്ടായതിന് പിന്നാലെ സ്ഥലം വളഞ്ഞ സംഘം തെളിവുകള്‍ മുഴുവന്‍ നശിപ്പിച്ചു.
അതും കഴിഞ്ഞാണ് പൊലീസ് വന്നത്. പൊലീസിനോട് അവിടെ നില്ക്കാന് പറഞ്ഞാല്‍ അവിടെ നില്ക്കുന്ന കാലമാണിത്. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പൊലീസും സര്‍ക്കാരും ഒത്താശ ചെയ്യുകയാണ്. റെയ്ഡ് നടത്തുമെന്നും പിടിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എവിടെയാണ് റെയ്ഡ് നടത്തിയത്? എവിടെയാണ് പിടിച്ചത്? പട്ടിയുണ്ട് സൂക്ഷിക്കുക എന്ന് എഴുതുന്നതു പോലെ ഈ പറമ്പില്‍ ബോംബുണ്ട് സൂക്ഷിക്കുക എന്ന് എഴുതി വയ്ക്കണമെന്ന് ബോബ് വയ്ക്കുന്നവനോട് പറയണം. അല്ലെങ്കില്‍ പാവങ്ങളും കുഞ്ഞുങ്ങളും മരിക്കും.
നിങ്ങള്‍ ഇനിയെങ്കിലും ആയുധം താഴെ വയ്ക്ക്. ബോംബ് നിര്‍മ്മാണം അവസാനിപ്പിക്ക്. നിങ്ങള്‍ ആശയപരമായ പോരാട്ടത്തിലേക്ക് വരൂ. പരിഷ്കൃത സമൂഹത്തിന് മുഴുവന്‍ അപമാനകരമായ കാര്യങ്ങളാണ് കേരളത്തില്‍ സി.പി.എം ചെയ്തു കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ താക്കീത് നല്‍കിയിട്ടും പഠിക്കാന്‍ നിങ്ങള്‍ തയാറല്ല.
ട്രാന്‍സ്പോര്‍ട്ട് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കാര്യമല്ല, ബോബ് വച്ച കാര്യമാണ് ഞാന്‍ ഇവിടെ പറയുന്നത്. അതുകൊണ്ട് ഇത്രുയും ചൂടാവുകയോ ബഹളം വയ്ക്കുകയോ ചെയ്യേണ്ട കാര്യമില്ല. ക്രിമിനലുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ്.
പൊലീസിന്റെയും സര്‍ക്കാരിന്റെയും ഒത്താശയോടെ ബോംബ് നിര്‍മ്മാണം നടക്കുകയും നിരപരാധികള്‍ മരിക്കുകയും സംഘര്‍ഷങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യം മറികടക്കാനുള്ള ഒരു നടപടികളും സര്‍ക്കാരിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്നുണ്ടാകത്തതില് പ്രതിഷേധിച്ച് ഞാനും എന്റെ പാര്‍ട്ടിയും വാക്കൗട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha

























