പശ്ചാത്തല വികസനത്തിൽ കുതിപ്പിന്റെ കാലം: മന്ത്രി റിയാസ്

സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനത്തിൽ വലിയ മുന്നേറ്റമുണ്ടായ കാലമാണ് പിന്നിട്ടതെന്നു മന്ത്രി പി എ മുഹമ്മദ് റിയാസ് ധനാഭ്യർത്ഥന ചർച്ചക്കുള്ള മറുപടിയായി നിയമസഭയെ അറിയിച്ചു. കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയെ അടുത്ത ഘട്ടത്തിലേക്ക് നയിക്കും എന്നതായിരുന്നു ഈ സഭക്ക് ഈ സർക്കാർ അധികാരമേറ്റപ്പോൾ നൽകിയ ഉറപ്പ്. ആ ഉറപ്പ് പാലിക്കാൻ പോകുന്ന നാളുകളാണ് എത്തുന്നത്.
സാസംഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപാതക്ക് ഈ വർഷം തുടക്കമിടാൻ പോകുന്നു .സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാത ഈ വർഷം നിർമ്മാണം ആരംഭിക്കാൻ ലക്ഷ്യമിടുകയാണ്. പദ്ധതിക്ക് വേണ്ടിയുള്ള ടെണ്ടർ വിജ്ഞാപനം പുറപ്പെടുവിക്കുകയും ടെക്നിക്കൽ ബിഡിന്റെ പരിശോധന ആരംഭിക്കുകയും ചെയ്തിട്ടുണ്ട്
കൊങ്കൺ റെയിൽ കോർപ്പറേഷൻ വഴി നിർമ്മിക്കുന്ന തുരങ്കപാത സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ പുതുചരിത്രം എഴുതുന്ന ഒന്നാകും. കേരളത്തിന്റെ കാർഷിക മേഖലക്കും വ്യാപാര മേഖലക്കും ടൂറിസം മേഖലയിലും വലിയ കുതിച്ചുച്ചാട്ടം ഉണ്ടാക്കാൻ പോകുന്ന ഈ പദ്ധതിക്കായി 2043.7 കോടി രൂപയാണ് സംസ്ഥാനം അനുവദിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ ആകെ വികസനത്തിന് ഉതകുന്ന പശ്ചാത്തല വികസന പദ്ധതികളുമായാണ് കേരളത്തിന്റെ വികസന മേഖലയിലെ കുതിപ്പ്
ദേശീയപാത വികസനം അതിന്റെ നിർണ്ണായക ഘട്ടം പിന്നിടുന്ന സമയമാണിത്. എല്ലാ പ്രവൃത്തികളും അതിവേഗം പുരോഗമിക്കുകയാണ്. ഇതിൽ തലപ്പാടി-ചെങ്കള, രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് എന്നീ സ്ട്രച്ചുകൾ ഈ സാമ്പത്തിക വർഷം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ റീച്ചുകളിൽ പലയിടങ്ങളിലും ആറുവരി ഗതാഗതം സാധ്യമായി.
നീലേശ്വരം ആർഒബി, തലശേരി - മാഹി ബൈപ്പാസ് , പാലൊളി-മൂരാട് പാലങ്ങൾ,കഴക്കൂട്ടം ഫ്ലൈ ഓവർ,മുക്കോല മുതൽ കേരള-തമിഴ്നാട് അതിർത്തി വരെയുള്ള ബൈപ്പാസ് എന്നിവ ഇക്കാലയളവിൽ സാധ്യമായി. അരൂർ-തുറവൂർ റീച്ചിലെ എലവേറ്റഡ് ഹൈവേ ആണ് മറ്റൊരു ശ്രദ്ധേയ പദ്ധതിയായി.
ദേശീയപാത വികസനം ആരംഭിക്കാൻ മുഖ്യമന്ത്രിയും എൽഡിഎഫ് സർക്കാരും എടുത്ത നിശ്ചയദാർഢ്യവും പരിശ്രമവും നിർമ്മാണ ഘട്ടത്തിലും തുടരുകയാണ്. നിരന്തരമായ അവലോകന യോഗങ്ങളും പ്രവൃത്തി പരിശോധനയും ദേശീയപാത നിർമ്മാണത്തിനായി ദേശീയപാത അതോറിറ്റിയുമായി ചേർന്നുനിന്ന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുകയാണ്. യുഡിഎഫ് ആയിരുന്നു ഭരിച്ചിരുന്നതെങ്കിൽ ദേശീയയ പാത വിശകസനം ഇപ്പോഴും മുണ്ടാക്കി കിടക്കുമായിരുന്നു.
അതുപോലെ തന്നെയാണ് മലയോര ഹൈവേ. ആകെ 1166 കി.മീ ഉള്ള മലയോര ഹൈവേയിൽ KIIFB പദ്ധതിയിൽ വികസിപ്പിക്കുന്നത് 793.68 കി.മീ ആണ് (ബാക്കി മറ്റു പദ്ധതികളിൽ വികസിപ്പിച്ചു ). 735.93 കി.മീറ്ററിന് സാമ്പത്തികാനുമതി നൽകി . 488.63 കി.മീ ടെണ്ടർ ചെയ്തു
149.17 കി.മീ മലയോര ഹൈവേ ഇതിനകം യാഥാർത്ഥ്യമായിക്കഴിഞ്ഞു
297.59 കി.മീ പ്രവൃത്തി പുരോഗമിക്കുന്നു. 3505 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്ഇതിൽ 1288 കോടി രൂപ ചെലവഴിച്ച്.
ഇത് സാധ്യമായത് കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ സ്വമേധയാ ഭൂമി വിട്ടുനൽകാൻ സന്നദ്ധമായതിലൂടെയാണ്അവർ കാട്ടിയ നല്ല മനസിന് , അതിനായി പ്രയത്നിച്ച ജനപ്രതിനിധികൾ , നാട്ടുകാർ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരെ എല്ലാം അഭിനന്ദിക്കുന്നു
https://www.facebook.com/Malayalivartha

























