കെഎസ്ആര്‍ടി ജീവനക്കാരെ കയ്യേറ്റം ചെയ്യരുതെന്നും ബസ് വഴിയില്‍ തടയരുതെന്നും അഭ്യര്‍ത്ഥിച്ച് കെ ബി ഗണേഷ്കുമാര്

കെഎസ്ആര്‍ടി ജീവനക്കാരെ കയ്യേറ്റം ചെയ്യരുതെന്നും ബസ് വഴിയില്‍ തടയരുതെന്നും അഭ്യര്‍ത്ഥിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാര്. പരാതി ഉണ്ടെങ്കില്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റിനെ അറിയിക്കാമെന്നും ഗണേഷ്കുമാര് പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ വീഡിയോ വഴിയാണ് ഗണേഷ്കുമാറിന്റെ അഭ്യര്‍ത്ഥന.
ഏതെങ്കിലും ജീവനക്കാര്‍ അസഭ്യം പറയുകയോ മോശമായി പെരുമാറുകയോ ചെയ്താല്‍ വാഹനത്തിന്റെ നമ്പറുള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ അടക്കം സിഎംഡിക്ക് പരാതി നല്‍കാം. ഉറപ്പായും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗണേഷ്കുമാര് ഉറപ്പ് നല്കുന്നു. ജീവനക്കാര്‍ക്കും ഇത്തരത്തില്‍ എന്തെങ്കിലും പ്രതിസന്ധി നേരിട്ടാല്‍ അവര്‍ക്കും പരാതി നല്‍കാം.
https://www.facebook.com/Malayalivartha

























