Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...

വന്‍ ലാഭം കൊണ്ടെത്തിച്ചത്... കള്ളപ്പണം വെളുപ്പിച്ച കേസില്‍ 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ നിര്‍മാതാക്കളുടെയും വിതരണക്കാരന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഇഡി നിയമോപദേശം; സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കാന്‍ നീക്കം

20 JUNE 2024 09:28 AM IST
മലയാളി വാര്‍ത്ത

More Stories...

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം

പ്രതികളെ കുടുക്കാൻ നിർണായക ട്വിസ്റ്റ്... പാലക്കാട്ടെ സ്വർണക്കവർച്ചാ സംഘത്തെ പിടികൂടാനായി നാട്ടുകാരുടെ ​ഗറില്ലാ ആക്രമണം, വൻ തുമ്പൊരുക്കിയത് നാട്ടുകാരൻ കുഞ്ഞിമുഹമ്മദ്, ഇനി സിസിടിവിയും വർക്ക്‌ഷോപ്പുകളും കേന്ദ്രീകരിച്ച് അന്വേഷണം

  പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ... എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ

ന്യൂനമർദപാത്തി.... സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ ചെയ്ത പ്രവൃത്തിക്ക് വമ്പന്‍ സിനിമാക്കാരും പെടുകയാണ്. സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കാനും നീക്കം നടക്കുകയാണ്. സിനിമയുടെ ടിക്കറ്റ് കലക്ഷന്‍ വരുമാനം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ച കേസില്‍ 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ നിര്‍മാതാക്കളുടെയും വിതരണക്കാരന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിയമോപദേശം തേടി.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ പ്രദര്‍ശന വിജയം നേടിയ മുഴുവന്‍ സിനിമകളുടെയും സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കാന്‍ ഇ.ഡി ഒരുങ്ങുന്നുണ്ട്. സിനിമകളുടെ നിര്‍മാണച്ചെലവു സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനാണു നീക്കം. 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണു കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള (പിഎംഎല്‍എ) ഇ.ഡിയുടെ കേസിന് അവസരം ഒരുക്കിയത്.

കേരളത്തിലെ തിയറ്റര്‍ മേഖലയില്‍ കള്ളപ്പണ ലോബി നടത്തുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ രണ്ടു സിനിമാ നിര്‍മാതാക്കള്‍ ഇ.ഡിക്കു കൈമാറിയ സാഹചര്യത്തില്‍ ഇതു സംബന്ധിച്ചു കൂടുതല്‍ പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ചിത്രത്തിന്റെ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെ ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസ് അന്ന് വീണ്ടും പരിഗണിക്കും.

നേരത്തെ ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കാനും എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് എറണാകുളം മരട് പൊലീസ് ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. ഈ കേസില്‍ സൗബിനും ഷോണും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നിര്‍ദേശം.

ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദാണ് പരാതിക്കാരന്‍. ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നല്‍കാതെ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ വഞ്ചിച്ചു എന്നായിരുന്നു പരാതി. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളിലായി ഐപിസി 120 ബി, 406, 420, 468, 34 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഏഴു കോടി രൂപ ചിത്രത്തിനായി താന്‍ മുതല്‍ മുടക്കിയെന്നും 2022 നവംബര്‍ 30ന് ഒപ്പുവച്ച കരാര്‍ അനുസരിച്ച് ചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ 40 ശതമാനം തനിക്ക് നല്‍കണമെന്നുമാണ് സിറാജ് പറയുന്നത്. പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ഇത് പാലിച്ചില്ലെന്നും സിറാജ് പറയുന്നു.

എന്നാല്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചിത്രം 250 കോടി നേടി എന്ന് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സിറാജ് വലിയ തുക ആവശ്യപ്പെടുകയായിരുന്നു എന്ന് സൗബിനും ഷോണും പറയുന്നു. നടീനടന്മാര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കുമൊക്കെ പണം നല്‍കാനുണ്ട്. ചിത്രത്തിന്റെ വരവു ചിലവുകള്‍ കണക്കാക്കിയതിനു ശേഷം കരാര്‍ അനുസരിച്ചുള്ള ലാഭവിഹിതം നല്‍കാമെന്ന് തങ്ങള്‍ അറിയിച്ചതാണ്. എന്ന് സിറാജ് ഇത് അംഗീകരിക്കാന്‍ തയാറായില്ലെന്നും കൊമേഴ്‌സ്യല്‍ കോടതിയെ സമീപിച്ചെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

സിനിമയുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും തടയണമെന്നാവശ്യപ്പെട്ടായിരുന്നു കൊമേഴ്‌സ്യല്‍ കോടതിയെ സമീപിച്ചത്. ഇതിനു പുറമെയാണ് കോടതിയെ സമീപിച്ച് ക്രിമിനല്‍ ഹര്‍ജി നല്‍കുന്നത്. സിവില്‍ തര്‍ക്കമാണ് ഇരു കൂട്ടരും തമ്മിലുള്ളത് എന്നത് ആദ്യ പരാതി നല്‍കിയതില്‍ നിന്നു തന്നെ വ്യക്തമാണ്. തങ്ങള്‍ക്കെതിരെയുള്ള കേസ് നല്ല ഉദ്ദേശ ശുദ്ധിയോടെയുള്ളതല്ലെന്നും ഗൂഢമായ ഉദ്ദേശ്യങ്ങള്‍ ഇതിനു പിന്നിലുണ്ടെന്നും തങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തി നേട്ടമുണ്ടാക്കാന്‍ നോക്കുന്നതിന്റെ ഭാഗമാണ് ഈ കേസെന്നും സൗബിനും ഷോണും ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്നാണ് ഇതിനു മറപടി നല്‍കാന്‍ സിറാജിന് സമയം അനുവദിച്ചും 22 വരെ സൗബിനെയും ഷോണിനെയും അറസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസ് പി.ജി.അജിത് കുമാര്‍ നിര്‍ദേശിച്ചത്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം  (15 minutes ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം  (20 minutes ago)

ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാമ്പ്യൻസ്‌ ട്രോഫി ഹോക്കി ഫൈനലിൽ  (40 minutes ago)

പ്രതികളെ കുടുക്കാൻ നിർണായക ട്വിസ്റ്റ്... പാലക്കാട്ടെ സ്വർണക്കവർച്ചാ സംഘത്തെ പിടികൂടാനായി നാട്ടുകാരുടെ ​ഗറില്ലാ ആക്രമണം, വൻ തുമ്പൊരുക്കിയത് നാട്ടുകാരൻ കുഞ്ഞിമുഹമ്മദ്, ഇനി സിസിടിവിയും വർക്ക്‌ഷോപ്പുകളും  (45 minutes ago)

  പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ... എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ  (56 minutes ago)

ന്യൂനമർദപാത്തി.... സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....  (58 minutes ago)

ആ നിമിഷം മറ്റൊന്നും ഓർത്തില്ല... തോക്കും കത്തിയും കാട്ടി കവർച്ച; മുന്നിൽക്കണ്ടത് കസേര! ദിവ്യയുടെ ധൈര്യത്തിനു മുന്നിൽ പതറി സംഘം; പിന്നാലെ കല്ലേറും, അന്വേഷണം പഴനിയിലേക്ക്  (1 hour ago)

സ്വാഭാവിക റബർ വില കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിക്കണമെന്ന് പി.സി.തോമസ്  (1 hour ago)

ഹരിതകർമസേന കാർഡ് നിർബന്ധമാക്കാൻ തീരുമാനം.... ഹരിതകർമസേനയ്ക്ക് നൽകേണ്ട സേവനഫീസ് കുടിശ്ശികയുള്ളവർക്ക് തിരൂർ നഗരസഭയുടെ വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് തടസ്സമുണ്ടാകും  (1 hour ago)

 തമിഴ്നാട്ടിലെ തിരുപ്പരൻകുണ്ഡ്രം മലയിലെ ദീപതൂണിൽ ഇന്ന് ദീപം തെളിക്കും....  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്  (1 hour ago)

പാറശാലയ്‌ക്ക് സമീപം നെടുവാൻവിളയിൽ ഗൃഹനാഥനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

പൊതുസമ്പർക്കങ്ങളിലും പങ്കാളിത്ത സംരംഭങ്ങളിലും വിവേകപൂർവ്വമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും;  (2 hours ago)

  ടോൾ വെട്ടിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ യഥാർത്ഥ ടോൾ നിരക്കിന്റെ അഞ്ചിരട്ടി പിഴ ഈടാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം  (2 hours ago)

സങ്കടക്കാഴ്ചയായി... ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു  (2 hours ago)

Malayali Vartha Recommends