ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സറായ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം....പ്രതി ബിനോയിയെ പോക്സോ കോടതി റിമാന്‍ഡ് ചെയ്തു

ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സറായ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി നെടുമങ്ങാട് സ്വദേശി ബിനോയിയെ തിരുവനന്തപുരം പോക്സോ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
തലസ്ഥാന നഗരത്തിലെ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജൂണ്‍ 10 നാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി 17 ന് മരിച്ചു. ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ആയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ ബിനോയ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. 2 മാസം മുമ്പ് ഇയാള്‍ ഉപേക്ഷിച്ചു പോയി.
ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ഫോളോവെഴ്സ് ഉണ്ടായിരുന്നു. ഇത് അവസാനിച്ചതോടെ പെണ്‍കുട്ടിക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണം ഉണ്ടായെന്നാണ് വീട്ടുകാരും കൂട്ടുകാരും പറയുന്നത്.
പ്രതിയുടെ അക്കൗണ്ടിലാണ് യൂടുബ് അക്കൗണ്ട് പണം വന്നിരുന്നത്. സംഭവത്തില്‍ പൂജപ്പുര പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























