സാമൂഹ്യ സുരക്ഷാ പെന്ഷന് മുടങ്ങിയത് അടിയന്തര സ്വഭാവമുള്ള വിഷയമല്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍...

സാമൂഹ്യ സുരക്ഷാ പെന്ഷന് മുടങ്ങിയത് അടിയന്തര സ്വഭാവമുള്ള വിഷയമല്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
ജനുവരിയില്‍ വിഷയം ചര്‍ച്ച ചെയ്തതാണെന്നും പ്രതിപക്ഷം മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ മുടങ്ങുന്നത് സംബന്ധിച്ചായിരുന്നു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം. 'ഇന്നത്തെ അടിയന്തര പ്രമേയത്തിന് നല്‍കിയിട്ടുള്ള നോട്ടീസ് വാസ്തവത്തില്‍ ഒരു അടിയന്തര സ്വഭാവത്തിലുള്ള വിഷയമല്ല എന്നുമാത്രമല്ല, കഴിഞ്ഞ ജനുവരി മാസം 29-ാം തിയ്യതി തന്നെ സഭയില്‍ വന്നതാണ്.
ഇവിടെ വീണ്ടും അത്തരമൊരു വിഷയം പറയുന്നതില്‍ എനിക്ക് എതിര്‍പ്പൊന്നുമില്ല. ഞാന്‍ പറഞ്ഞത്, അടിയന്തര സ്വഭാവമുള്ളൊരു വിഷയമായി ഇത് ഇവിടെ അവതരിപ്പിക്കേണ്ടൊരു കാര്യമല്ല. എങ്കിലും കേരളത്തിലും ഏറ്റവും കൂടുതലായി പ്രതിപക്ഷം പറയുന്ന വിഷയമെന്ന നിലയില്‍, അല്ലെങ്കില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന വിഷയമെന്ന നിലയിലാണ് ഇതിനെ കുറിച്ച് സംസാരിക്കുന്നത്.' -കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ പറയുകയുണ്ടായി.
"
https://www.facebook.com/Malayalivartha
























