മുല്ലപ്പെരിയാറിനെ പേരിൽ കോടികൾ വാങ്ങിച്ചിട്ട് ഉള്ള ഇടത് ഇന്ത്യയും പലതിനെയും തനിനിറം വെളിയിൽ കൊണ്ടുവരണം സുരേഷ് ഗോപിയുടെ വിജയം പോലെ ഇതിൻറെ കാര്യത്തിലും ജനങ്ങൾ സന്തോഷിക്കും..സുരേഷ് ഗോപിക്ക് കൈയ്യടി

കേരളത്തിൽ തീ തിന്നു ജീവിയ്ക്കുന്ന 5 ജില്ലകളിലെ ജനങ്ങളുടെ മനസ്സിൽ കുളിരു കോരിയിടുന്ന വാർത്ത കേട്ടപ്പോൾ വലിയ സന്തോഷം
ഈ കാര്യം Metroman Sreedharan പറഞ്ഞ് 3 കൊല്ല മായി ചെറുവിരൽ അനക്കാതെ മുങ്ങി നടക്കുന്നു. മൂപ്പർക്ക് കേരളം ഭരിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ ഈവിഷയത്തിൽ പ്രധാനമന്തിയെ ഇടപെടുത്താൻ ഒന്നും ചെയ്തില്ല. സുരേഷ്ഗോപിക്ക് ഒരു Special Salute
മുല്ലപ്പെരിയാറിനെ പേരിൽ കോടികൾ വാങ്ങിച്ചിട്ട് ഉള്ള ഇടത് ഇന്ത്യയും പലതിനെയും തനിനിറം വെളിയിൽ കൊണ്ടുവരണം സുരേഷ് ഗോപിയുടെ വിജയം പോലെ ഇതിൻറെ കാര്യത്തിലും ജനങ്ങൾ സന്തോഷിക്കും
ഇങ്ങനെ യുള്ള പത്ത് നേതാക്കൾ നാട്ടിൽ ഉണ്ടാവണേ ദൈവമേ
മുല്ലപെരിയാർ വിഷയത്തിൽ ഇടപെടുവാൻ തെയ്യാറായത് അദ്ദേഹത്തിൻ്റെ മഹത്വം തന്നെയാണ്. മറ്റേതൊരു രാഷ്ട്രീയക്കാരേക്കാൾ അദ്ദേഹം ഒരു പാട് ഉയരത്തിൽ നിൽക്കുന്നു
മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ പ്രളയ സാധ്യത മുൻകൂട്ടി അറിയുന്നതിനു ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇസ്റോ ചെയർമാൻ എസ്.സോമനാഥുമായി ചർച്ച നടത്തി. ഇസ്റോ ആസ്ഥാനമായ ബെംഗളൂരുവിലെ അന്തരീക്ഷ് ഭവനിലാണ് കൂടിക്കാഴ്ച നടന്നത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ രാജ്യത്ത് ക്രമാതീതമായി വർധിച്ചു. ഈ സാഹചര്യത്തിൽ പ്രളയ സാധ്യത അടിയന്തരമായി വിലയിരുത്തണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
വെള്ളപ്പൊക്ക മുന്നറിയിപ്പു നൽകുന്നതിനു പുറമേ പുനരധിവാസ കേന്ദ്രങ്ങൾ കണ്ടെത്താൻ ഉയർന്ന റെസല്യൂഷനുള്ള ഭൂപ്രദേശ ഡേറ്റ ഉൾപ്പെടെയുള്ള ഉപഗ്രഹാധിഷ്ഠിത വിവരങ്ങൾ ലഭ്യമാക്കാനുള്ള സന്നദ്ധത സോമനാഥ് അറിയിച്ചു. കൊച്ചി രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ പ്രഫ.ജയ്സൻ പോൾ മുല്ലേരിക്കൽ, എറണാകുളം ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനീയറിങ്ങിനെ പ്രതിനിധീകരിച്ച് സുനിൽ പോൾ, ഇസ്റോയുടെ ഹൈദരാബാദ് നാഷനൽ റിമോട്ട് സെൻസിങ് സെന്റർ ഡയറക്ടർ ഡോ.പ്രകാശ് ചൗഹാൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
https://www.facebook.com/Malayalivartha
























