Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...

ബിനോയ് വിശ്വവും കെ രാജനും ചേർന്ന് പിണറായിയെ സെറ്റാക്കും.... ഹൈക്കോടതിയെ സാക്ഷിയാക്കി നിർണായക നീക്കം

20 JUNE 2024 02:19 PM IST
മലയാളി വാര്‍ത്ത

More Stories...

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം

പ്രതികളെ കുടുക്കാൻ നിർണായക ട്വിസ്റ്റ്... പാലക്കാട്ടെ സ്വർണക്കവർച്ചാ സംഘത്തെ പിടികൂടാനായി നാട്ടുകാരുടെ ​ഗറില്ലാ ആക്രമണം, വൻ തുമ്പൊരുക്കിയത് നാട്ടുകാരൻ കുഞ്ഞിമുഹമ്മദ്, ഇനി സിസിടിവിയും വർക്ക്‌ഷോപ്പുകളും കേന്ദ്രീകരിച്ച് അന്വേഷണം

  പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ... എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ

ന്യൂനമർദപാത്തി.... സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

റവന്യു മന്ത്രി കെ. രാജനും സി. പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ സെറ്റാക്കും. ഹൈക്കോടതിയുടെ പിടലിയിൽ ചാരി മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ റവന്യൂ വകുപ്പ് തീരുമാനിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായിട്ടാണ് സി പി ഐയുടെ നീക്കം. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച സി.പി. ഐയുടെ പുതിയ നീക്കം സർക്കാരിനെ പിടിച്ചുലയ്ക്കും.

മൂന്നാറില്‍ വ്യാജരേഖയുണ്ടാക്കി നിരവധി തട്ടിപ്പുകള്‍ നടത്തിയെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം നടത്തിയത് ഇന്നലെയാണ്. പട്ടയവിതരണത്തിലെ വിവരശേഖരണത്തില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടുവെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ ആരും ഒന്നും പരിശോധിക്കുന്നില്ല. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കീഴില്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. സ്പഷ്യൽ ഓഫീസറായി റവന്യൂ മന്ത്രിയുടെ വിശ്വസ്തനെ നിയമിക്കും. മൂന്നാറിലെ കൈയേറ്റം പൂരണമായി ഒഴിപ്പിക്കാനാണ് തീരുമാനം. 2011 ൽ വി എസ് അച്യുതാനന്ദനെ പിണറായി നശിപ്പിച്ചത് മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലിന്റെ പേരിലാണ്.

 

 

 

ഇതുമായി ബന്ധപ്പെട്ട് കോടതിക്ക് പരിമിതികളുണ്ടെന്നും സര്‍ക്കാരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടതെന്നുമായിരുന്നു കോടതിയുടെ മറുപടി. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി പറഞ്ഞ ഈ ഉത്തരവാദിത്വമാണ് സി പി ഐ നടപ്പിലാക്കാൻ പോകുന്നത്.

മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി നേരത്തെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. വ്യാജ പട്ടയങ്ങൾ നൽകിയ ഉദ്യോ​ഗസ്ഥർക്കെതിരെ സർക്കാർ എന്തുനടപടി എടുത്തെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചിരുന്നു. കേസിൽ സിബിഐയെ കക്ഷി ചേർക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

വ്യാജ പട്ടയങ്ങൾക്ക് പിന്നിൽ ഉദ്യോ​ഗസ്ഥ- മാഫിയ സംഘമുണ്ടെന്നും വലിയ അഴിമതി നടന്നിട്ടുണ്ടെങ്കിലും കേസുകളിൽ ഒന്നിലും അഴിമതി നിരോധന പ്രകാരമുള്ള കുറ്റം ചുമത്തിയില്ലെന്നും നേരത്തെ കോടതി പറഞ്ഞിരുന്നു. പല ഭൂമി കയ്യേറ്റ കേസുകളിലും സർക്കാരിന് തിരിച്ചടി ഉണ്ടായിട്ടും അതിൽ അപ്പീൽ പോലും നൽകാതെ സർക്കാർ മുന്നോട്ടുപോകുകയാണെന്നും ഡിവിഷൻ ബെഞ്ച് വിമർശിച്ചു.

 

 

മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങളുമായി ബന്ധപ്പെട്ട് മുൻ തഹസിൽദാർ എം.ഐ. രവീന്ദ്രനെതിരെ എന്തുനടപടി എടുത്തെന്നും കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളിൽ 42 കേസുകൾ ക്രൈംബ്രാഞ്ചും 24 എണ്ണം വിജിലൻസും ആണ് അന്വേഷിക്കുന്നത്. ഈ കേസുകളിലാണ് ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നത്.
എന്നാൽ റവന്യു മന്ത്രി അറിയാതെയാണ് റവന്യൂ വകുപ്പിൽ മുഖ്യമന്ത്രി ഭരണം നടത്തുന്നത്. ആദ്യം റവന്യു ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി മൂന്നാർ ഭൂമി കൈയേറ്റ കേസിൽ റവന്യു വകുപ്പിന്റെ നിയന്ത്രണം ഏറ്റെടുത്തത്. വൻകിട റിസോർട്ടുകാർക്ക് വേണ്ടിയാണ് സി പി ഐ യുടെ മുതിർന്ന മന്ത്രി കെ. രാജനെ പിണറായി തള്ളിയത്. എന്നാൽ റവന്യു ഉദ്യോഗസ്ഥരോട് താൻ പറഞ്ഞത് മാത്രം കേട്ടാൽ മതിയെന്നാണ് മന്ത്രി രാജൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

മൂന്നാറിലെ ഭൂമി കയ്യേറ്റ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത് എത്തിയപ്പോൾ അഡ്വക്കേറ്റ് ജനറൽ മുഖ്യമന്ത്രിയുമായാണ് ആശയവിനിമയം നടത്തുന്നത്.

 



വ്യാജ പട്ടയ കേസില്‍ രവീന്ദ്രന് എതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി ആരാഞ്ഞു. മൂന്നാർ ഭൂമി കേസുകൾ പരിഗണിക്കുന്ന ബെഞ്ചിന്‍റേതാണ് വിമർശനം. 42 ഭൂമി കേസുകളിൽ സർക്കാർ കോടതിയിൽ തോറ്റു. എന്നിട്ടും എന്ത് കൊണ്ട് അപ്പീൽ ഫയൽ ചെയ്തില്ലെന്നും കോടതി ചോദിച്ചു. അപ്പീൽ ഫയൽ ചെയ്താൽ റിസോർട്ടുകാർ ബുദ്ധിമുട്ടിലാവും.

500 വ്യാജ പട്ടയം ഉണ്ടാക്കിയാൽ 500 കേസുകൾ വേണ്ടേ എന്ന് കോടതി ചോദിച്ചു. വ്യാജപട്ടയ കേസിൽ ഗൂഢാലോചന കുറ്റം മാത്രം ചുമത്തിയത് തൃപ്തികമല്ലെന്നും വൻ അഴിമതിയാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു. രവീന്ദ്രന് മാത്രമായി വ്യാജ പട്ടയം ഉണ്ടാക്കാനാകില്ല.

പിന്നിൽ വേറെയും ചില ആളുകൾ ഉണ്ടാകും. കേസിൽ സിബിഐയെ സ്വമേധയാ കക്ഷി ചേർക്കും എന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് സി ബി ഐക്ക് വിടുമുമ്പ് പ്രതികളെ കേൾക്കണമെന്ന് വാദം എന്തിനെന്നും കോടതി ചോദിച്ചു. കേസ് സിബിഐയ്ക്ക് വിടുന്നതിന് മുമ്പ് അഡ്വക്കേറ്റ് ജനറലിനെയും കേൾക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസിൽ സർക്കാരിന് അലംഭാവമാണെന്ന് വിമര്‍ശിച്ച ഹൈക്കോടതി, അന്വേഷണം സിബിഐയെ ഏൽപ്പിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് വിജിലൻസ് അന്വേഷണം ഫലപ്രദമല്ലെന്നും ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

 

 

 

ആവർത്തിച്ച് ഉത്തരവിട്ടിട്ടും മൂന്നാറിൽകൈയ്യേറ്റം ഒഴിപ്പിക്കൽ നിശ്ചലമായതിനാൽ കടുത്ത ഭാഷയിലാണ് കോടതി സർക്കാരിനെ വിമർശിച്ചത്. മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കുന്നതിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്ന് റിപ്പോർട്ട് നൽകാൻ മോണിറ്ററിങ് കമ്മിറ്റിയോട് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. വരുന്ന ചൊവ്വാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിര്‍ദേശിച്ചിരുന്നത്. മോണിറ്ററിങ് കമ്മിറ്റിക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് ഓൺലൈനായി ഹാജരായ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി കോടതിയിൽ വിശദീകരിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെയാണ് വീണ്ടും വിമര്‍ശനം.

വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി 45 ദിവസത്തിനകം അർഹരായവർക്ക് പകരം പട്ടയം നൽകുമെന്ന് സർക്കാർ ഉത്തരവിറങ്ങി മൂന്ന് മാസമായിട്ടും നടപടികൾ എങ്ങുമെത്തിയില്ല.മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് നടപടികൾ വൈകിപ്പിക്കുന്നത്.
2022 ജനുവരിയിലാണ് ഉത്തരവിറങ്ങിയത്. മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ, കുഞ്ചിത്തണ്ണി വില്ലേജുകളിലെ തെളിവെടുപ്പ് നടപടികൾ മാത്രമാണ് ഒരുവിധം പൂർത്തിയായത്. ബാക്കി അഞ്ച് വില്ലേജുകളിലേത് അവശേഷിക്കുകയാണ്. പട്ടയം റദ്ദാക്കി അർഹരായവർക്ക് പുതിയത് നൽകുന്നതിന് നാല്പതിലധികം റവന്യൂ ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘത്തെയും സർക്കാർ നിയോഗിച്ചിരുന്നു. എന്നാൽ, സങ്കീർണമായ പട്ടയ നടപടികളിൽ ഏറെ സൂക്ഷ്മത പാലിക്കേണ്ടതിനാൽ കാര്യങ്ങളിൽ വേണ്ടത്ര പുരോഗതിയുണ്ടായിട്ടില്ല. ഇതോടെ നിശ്ചയിച്ച തീയതിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുക അസാദ്ധ്യമാണെന്നും കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഇതോടെ രവീന്ദ്രൻ പട്ടയം റദ്ദാക്കപ്പെടുന്നവർക്ക് പകരം പട്ടയം കിട്ടാൻ വൈകുമെന്ന് ഏറെക്കുറെ ഉറപ്പായി.

 

 

 

1971ന് മുമ്പ് കുടിയേറിയവർക്കാണ് 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പുതിയ പട്ടയം അനുവദിക്കുന്നത്. അതിനാൽ പട്ടയം റദ്ദാക്കപ്പെടുന്നവർ 1971ന് മുമ്പ് കുടിയേറിയവരാണെന്ന് തെളിയിക്കേണ്ട രേഖകൾ പുതിയ പട്ടയത്തിന് മാനദണ്ഡമാക്കുമോ എന്ന ആശങ്കയുമുണ്ട്. പഴയ പട്ടയ ഉടമകൾ മരിച്ച കേസുകളിൽ പുതിയ പട്ടയത്തിന് അനന്തരാവകാശികൾ അർഹരാണോ എന്നും വ്യക്തമല്ല. രവീന്ദ്രൻ പട്ടയത്തിന്റെ നിയമസാധുത ചോദ്യമായി അവശേഷിക്കുമ്പോഴും ഇത് ഈടായി സ്വീകരിച്ച് ചില ബാങ്കുകൾ ഭൂവുടമകൾക്ക് വായ്പ നൽകിയിട്ടുണ്ട്. 24 വർഷം മുമ്പ് നൽകിയ പട്ടയം ക്രമവത്കരിച്ച് നൽകുമെന്ന പ്രതീക്ഷയിൽ ചില പട്ടയ ഉടമകൾ തങ്ങൾക്ക് ലഭിച്ച ഭൂമിയിൽ ഉപജീവനമാർഗമെന്ന നിലയിൽ കടമുറികളുൾപ്പെടെ നിർമിച്ചിട്ടുമുണ്ട്. സംസ്ഥാനത്ത് ഉന്നത സ്ഥാനങ്ങളിലുള്ള ചിലർക്ക് രവീന്ദ്രൻ പട്ടയമുള്ള ഭൂമിയിൽ വൻകിട റിസോർട്ടുകളും സ്ഥാപനങ്ങളുമുണ്ട്. കോടതിയെ സമീപിച്ച് കരംഅടയ്ക്കാനും നിർമാണപ്രവർത്തനം നടത്താനുമുള്ള അനുമതി വാങ്ങിയവരാണ് ഇക്കൂട്ടത്തിൽ കൂടുതലും. ഇവരെയെല്ലാമാണ് മന്ത്രി രാജനും ബിനോയ് വിശ്വവും ചേർന്ന് പിടിക്കാൻ പോകുന്നത്.

2022 ജനുവരി 19 നാണ് വിവാദമായ മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ റവന്യൂ വകുപ്പ് തീരുമാനമെടുത്തത്. തീരുമാനത്തെ പിണറായി എതിർത്തു. 45 ദിവസത്തിനുള്ളിൽ 530 പട്ടയങ്ങളും പരിശോധിച്ച് നിയമാനുസൃതമല്ലാത്തവ റദ്ദ് ചെയ്യാനും അർഹതയുള്ളവർക്ക് പുതിയ പട്ടയം നൽകാനുമാണ് ജില്ലാ കളക്ടർക്ക് അഡീ. ചീഫ് സെക്രട്ടറി നൽകിയ ഉത്തരവിൽ പറയുന്നത്. പട്ടയം റദ്ദാക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ ജില്ലയിലെ സി.പി.എം- സി.പി.ഐ നേതൃത്വം ഒരുപോലെ രംഗത്ത് വന്നെങ്കിലും വിവാദമായ ഈ പട്ടയങ്ങളെല്ലാം സാധൂകരിച്ച് നൽകാനുള്ള സർക്കാരിന്റെ തന്ത്രമാണ് റദ്ദാക്കൽ നടപടിയെന്നും ആക്ഷേപം ശക്തമാണ്. രവീന്ദ്രൻ പട്ടയം റദ്ദുചെയ്ത് എല്ലാവർക്കും പുതിയ പട്ടയം നൽകുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മൂന്നാർ നിവാസികൾക്ക് ഇടതുപക്ഷനേതാക്കൾ ഉറപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് ദേവികുളം ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ അഞ്ച് പേരടങ്ങുന്ന രണ്ട് സംഘത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് ഇപ്പോഴത്തെ റെവന്യൂ വകുപ്പ് ഉത്തരവെന്നാണ് അറിയുന്നത്. എന്നാൽ താലൂക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ച്, ജില്ലാ കളക്ടർ അനുവദിച്ച ഈ പട്ടയങ്ങളെല്ലാം റദ്ദാക്കുമ്പോൾ കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുമുള്ള സാദ്ധ്യതയുമുണ്ട്. രവീന്ദ്രൻ പട്ടയം കൈവശമുള്ള റിസോർട്ട് ഉടമകളുടെ നേതൃത്വത്തിൽ കോടതിയെ സമീപിച്ചേക്കും.

എന്താണ് രവീന്ദ്രൻ പട്ടയങ്ങൾ?1998ലാണ് ഡെപ്യൂട്ടി തഹസിൽദാറായിരുന്ന എം.ഐ. രവീന്ദ്രന് ദേവികുളം അഡീഷണൽ തഹസിൽദാറുടെ ചുമതല നൽകിയത്. പട്ടയവിതരണത്തിന്റെ അധിക ചുമതലയുമുണ്ടായിരുന്നു രവീന്ദ്രന്. പട്ടയം ഒപ്പിട്ട് നൽകാനുള്ള അധികാരം തഹസിൽദാർക്ക് മാത്രമാണെന്നാണ് ചട്ടം. ജില്ലാ കളക്ടർ അഡീഷണൽ തഹസിൽദാരുടെ ചുമതല നൽകിയ എം.ഐ. രവീന്ദ്രൻ ഒപ്പിട്ട 530 പട്ടയങ്ങളാണ് വിതരണം ചെയ്തത്. എന്നാൽ ജില്ലാ കളക്ടറുടെ ഈ ഉത്തരവ്, സ്റ്റാറ്റ്യൂട്ടറി റഗുലേറ്ററി ഓർഡർ വഴി ഗസറ്റിൽ വിജ്ഞാപനം ചെയ്ത് സാധൂകരിക്കാൻ റെവന്യൂ വകുപ്പിനായില്ല. രവീന്ദ്രൻ ഒപ്പിട്ട് വിതരണം ചെയ്ത പട്ടയങ്ങളെല്ലാം ഇതോടെ ചട്ടവിരുദ്ധമായി. കളക്ടർ സാക്ഷ്യപ്പെടുത്തേണ്ട കെ.ഡി.എച്ച് ചട്ടപ്രകാരമുള്ള പട്ടയത്തിലും എം.ഐ. രവീന്ദ്രനാണ് ഒപ്പുവച്ചിട്ടുള്ളത്. ഇതോടൊപ്പം ശംഖുമുദ്ര‌യും പട്ടയത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഈ സർക്കാർ സീൽ കാണാതെ പോയെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 2008ലെ മൂന്നാർ ദൗത്യസംഘം ഈ പട്ടയങ്ങളെല്ലാം റദ്ദാക്കാൻ തീരുമാനിച്ചു. എന്നാൽ സി.പി.എം നേതൃത്വത്തിന്റെയുൾപ്പെടെ ശക്തമായ എതിർപ്പിനെ തുടർന്ന് സർക്കാർ പിൻവാങ്ങുകയായിരുന്നു. രവീന്ദ്രൻ പട്ടയം ലഭിച്ചവരിൽ ഏറെയും സാധാരണക്കാരായിരുന്നു. എന്നാൽ പലരും ഈ ഭൂമി വൻകിടക്കാർക്ക് വിൽപന നടത്തി. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്യുന്നതോടെ ഈ ഭൂമിയുടെ അവകാശം സർക്കാരിൽ നിക്ഷിപ്തമാകും.

 

 


ഇത് തന്നെയാണ് പട്ടയം റദ്ദാക്കാനുള്ള പ്രധാന തടസം. അപേക്ഷ നൽകുമ്പോൾ അർഹരായവർക്ക് പുതിയ പട്ടയം നൽകുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് ഏറെ കാലതാമസമെടുക്കും.രവീന്ദ്രൻ പട്ടയങ്ങളിൽ ഭൂരിഭാഗവും മൂന്നാർ ഇക്കാ നഗറിലാണ്. മുപ്പതോളം വൻ റിസോർട്ടുകളും ഹോട്ടലുകളുമാണ് ഈ മേഖലയിൽ മാത്രമുള്ളത്. ബഹുനില കെട്ടിടമായ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസടക്കം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഇക്കാ നഗർ കഴിഞ്ഞാൽ രവീന്ദ്രൻ പട്ടയമേറെയുള്ളത് പള്ളിവാസൽ, ചിന്നക്കനാൽ, ആനവിരട്ടി എന്നീ പ്രദേശങ്ങളിലാണ്. വീടുവയ്ക്കാനും കൃഷിചെയ്യാനും മാത്രം അവകാശമുള്ള ഈ പട്ടയഭൂമിയിലേറെയും ഇപ്പോൾ വൻകിട റിസോർട്ടുകളാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരടക്കം ഇത്തരത്തിൽ വ്യാപകമായി ഭൂമി കൈയേറി പട്ടയം നേടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. കൃഷി ചെയ്യാനും വീട് വയ്ക്കാനും നൽകിയ ഭൂമി വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിച്ചവരുടെ പട്ടയം റദ്ദാക്കിയാൽ അഞ്ചുനില കെട്ടിടത്തിലുള്ള സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന്റെ പട്ടയവും റദ്ദാക്കേണ്ടി വരും. അത്തരം കടുത്ത നടപടിക്ക് റവന്യൂവകുപ്പ് മുതിരുമോയെന്ന് കണ്ടറിയണം. സി.പി.ഐയുടെ മൂന്നാറിലെ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ പിൻവശത്തുള്ള പത്ത് സെന്റ് രവീന്ദ്രൻ പട്ടയമായിരുന്നു. എന്നാൽ പാർട്ടി ആവശ്യപ്രകാരം ഈ പട്ടയം നേരത്തെ റദ്ദാക്കി.

1999ൽ ഇകെ നായനാർ അധികാരത്തിലിരിക്കുന്ന സമയം. കെ ഇ ഇസ്മയിൽ ആയിരുന്നു അന്നത്തെ റവന്യൂ മന്ത്രി. ഇടുക്കി ദേവികുളത്ത് ഒരു പട്ടയവിതരണം നടന്നു. ദേവികുളം താലൂക്കിൽ അഡീഷണൽ തഹസിൽദാരായിരുന്ന എംഐ രവീന്ദ്രനാണ് പട്ടയങ്ങൾ പതിച്ചുനൽകിയത്. 530 പട്ടയങ്ങൾ അന്ന് വിതരണം ചെയ്തു. 4251 ഹെക്ടർ ഭൂമിയായിരുന്നു അത്. എന്നാൽ, ഭൂമി പതിവ് ലംഘിച്ചുകൊണ്ട് ചോദിക്കുന്നവർക്കെല്ലാം പട്ടയങ്ങൾ പതിച്ചുനൽകി എന്ന് ആരോപണം ഉയർന്നു. അതോടെ പട്ടയങ്ങളുടെ നിയമസാധുത ചോദ്യം ചെയ്യപ്പെട്ടു.

മൂന്നാറിൽ ഭൂമികയ്യേറ്റം വ്യാപകമാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2007ൽ മുഖ്യമന്ത്രി ആയിരുന്ന വിഎസ് അച്യുതാനന്ദൻ കയേറ്റം പരിശോധിക്കാൻ ദൗത്യസംഘത്തെ നിയോഗിച്ചു. എന്നാൽ കോടതി സ്റ്റേ വന്നതോടെ സംഗതി പൊളിഞ്ഞു.

പിന്നീട് 2022 ജനുവരിയിൽ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ ഉത്തരവിട്ടതോടെ ഇവ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ജയതിലക് ആണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ 530 പട്ടയങ്ങളും റദ്ദാക്കപ്പെടുമെന്നാണ് കരുതിയത്. 45 ദിവസത്തിനകം റദ്ദാക്കൽ നടപടികൾ പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഇടുക്കിയിൽ റദ്ദ് ചെയ്ത രവീന്ദ്രൻ പട്ടയങ്ങൾക്ക് പകരം പുതിയ പട്ടയം നൽകാനുള്ള നടപടികൾ മന്ദഗതിയിലായി .

ലാൻ്റ് അസൈൻമെൻ്റ് കമ്മിറ്റി ശിപാർശയുടെ പേരിൽ 1999 ൽ ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജുകളിലായി 531 പട്ടയങ്ങളാണ് അന്നത്തെ അഡീഷണൽ തഹസീൽദാരായിരുന്ന എം.ഐ രവീന്ദ്രൻ നൽകിയത്. പട്ടയം നൽകാൻ കലക്ടർക്ക് അധികാരമുള്ള KDH വില്ലേജിൽ മാത്രം 127 പട്ടയങ്ങൾ വിതരണം ചെയ്തു. 4251 ഹെക്ടർ സ്ഥലമാണ് ഇത്തരത്തിൽ വിതരണം ചെയ്തത്. കലക്ടറായിരുന്ന വി.ആർ പത്മനാഭൻ പട്ടയം നൽകാൻ ചുമതലപ്പെടുത്തിയെന്നായിരുന്നു രവീന്ദ്രൻ്റെ അവകാശവാദം. രവീന്ദ്രൻ പട്ടയം ലഭിച്ചവയിൽ ഏറിയ പങ്കും പത്ത് സെന്റിൽ താഴെയുള്ള സ്ഥലങ്ങളാണ്. പട്ടയ ഭൂമിയിൽ പാർട്ടി ഓഫീസുകളും റിസോർട്ടുകളും ഉണ്ട്.

45 പേരടങ്ങുന്ന പ്രത്യേക സംഘത്തിന്റെ മേൽ നോട്ടത്തിൽ 45 ദിസത്തിനകം പുതിയ പട്ടയം. ഇങ്ങനെയായിരുന്നു സർക്കാർ പ്രഖ്യാപനം. ഉത്തരവിറങ്ങി രണ്ട് വർഷവും നാലു മാസവും പിന്നിട്ടിട്ടും നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പ്രത്യേക സംഘവും ജില്ലയിൽ നിന്ന് മടങ്ങുകയും ചെയ്തു.

531 പട്ടയങ്ങളിൽ ഹിയറിംഗ് നടത്തി 472 പട്ടയങ്ങളാണ് റദ്ദ് ചെയ്തത്. 59 പട്ടയങ്ങളിൽ നടപടികൾ പുരോഗമിക്കുകയാണ്. ഇതു വരെ ലഭിച്ച പുതിയ അപേക്ഷകൾ കേവലം 264 എണ്ണമാണ്. ദേവികുളം താലൂക്കിലെ 69 പേർക്ക് മാത്രമാണ് പുതിയ പട്ടയങ്ങൾ വിതരണം ചെയ്തത്. രേഖകൾ ഹാജരാക്കാൻ ഭൂവുടമകളെടുക്കുന്ന കാലതാമസവും ജീവനക്കാരുടെ കുറവുമാണ് നടപടികൾ വൈകാൻ പ്രധാന കാരണം

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ റവന്യുമന്ത്രി കെ.രാജൻ്റെ നിർദ്ദേശാനുസരണം റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമിക്കസ് ക്യൂരിയുടെ റിപോർട്ടിന്റെ അടിസ്ഥാനത്തിൽ ബിനോയ് വിശ്വവും മന്ത്രിരാജനും നടപടിക്ക് ഒരുങ്ങുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം  (3 minutes ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം  (8 minutes ago)

ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാമ്പ്യൻസ്‌ ട്രോഫി ഹോക്കി ഫൈനലിൽ  (28 minutes ago)

പ്രതികളെ കുടുക്കാൻ നിർണായക ട്വിസ്റ്റ്... പാലക്കാട്ടെ സ്വർണക്കവർച്ചാ സംഘത്തെ പിടികൂടാനായി നാട്ടുകാരുടെ ​ഗറില്ലാ ആക്രമണം, വൻ തുമ്പൊരുക്കിയത് നാട്ടുകാരൻ കുഞ്ഞിമുഹമ്മദ്, ഇനി സിസിടിവിയും വർക്ക്‌ഷോപ്പുകളും  (33 minutes ago)

  പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ... എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ  (44 minutes ago)

ന്യൂനമർദപാത്തി.... സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....  (46 minutes ago)

ആ നിമിഷം മറ്റൊന്നും ഓർത്തില്ല... തോക്കും കത്തിയും കാട്ടി കവർച്ച; മുന്നിൽക്കണ്ടത് കസേര! ദിവ്യയുടെ ധൈര്യത്തിനു മുന്നിൽ പതറി സംഘം; പിന്നാലെ കല്ലേറും, അന്വേഷണം പഴനിയിലേക്ക്  (53 minutes ago)

സ്വാഭാവിക റബർ വില കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിക്കണമെന്ന് പി.സി.തോമസ്  (56 minutes ago)

ഹരിതകർമസേന കാർഡ് നിർബന്ധമാക്കാൻ തീരുമാനം.... ഹരിതകർമസേനയ്ക്ക് നൽകേണ്ട സേവനഫീസ് കുടിശ്ശികയുള്ളവർക്ക് തിരൂർ നഗരസഭയുടെ വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് തടസ്സമുണ്ടാകും  (1 hour ago)

 തമിഴ്നാട്ടിലെ തിരുപ്പരൻകുണ്ഡ്രം മലയിലെ ദീപതൂണിൽ ഇന്ന് ദീപം തെളിക്കും....  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്  (1 hour ago)

പാറശാലയ്‌ക്ക് സമീപം നെടുവാൻവിളയിൽ ഗൃഹനാഥനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

പൊതുസമ്പർക്കങ്ങളിലും പങ്കാളിത്ത സംരംഭങ്ങളിലും വിവേകപൂർവ്വമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും;  (1 hour ago)

  ടോൾ വെട്ടിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ യഥാർത്ഥ ടോൾ നിരക്കിന്റെ അഞ്ചിരട്ടി പിഴ ഈടാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം  (2 hours ago)

സങ്കടക്കാഴ്ചയായി... ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു  (2 hours ago)

Malayali Vartha Recommends