ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍....

ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ . നിലവില്‍ അഞ്ച് മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ്.
ഈ സാമ്പത്തിക വര്‍ഷം 2 ഗഡുവും അടുത്ത സാമ്പത്തിക വര്‍ഷം 3 ഗഡുവും വിതരണം ചെയ്യും. ചട്ടം 300 അനുസരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
സര്‍ക്കാര്‍ ജീവനക്കാരുട ഡിഎ കുടിശ്ശികയില്‍ പ്രത്യേക ഉത്തരവ് ഇറക്കും. ഓരോ സാമ്പത്തിക വര്‍ഷവും രണ്ട് ഗഡു വീതം കൊടുത്ത് കുടിശ്ശിക തീര്‍ക്കുമെന്നും മുഖ്യമന്ത്രി .
2021 മുതല്‍ കേരളം കേന്ദ്ര വിവേചനം നേരിടുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ പശ്ചാത്തല വികസനത്തിന് ആവിഷ്‌കരിച്ചത് വന്‍കിട പദ്ധതികളാണ്. ശമ്പള പരിഷ്‌കരണം നടത്തി. പെന്‍ഷന്‍ കുടിശിക ഇല്ലാതെ കൊടുത്തു. സമാനതകളില്ലാത്ത വികസനത്തിന് കിഫ്ബി വഹിച്ച പങ്ക് എല്ലാവര്‍ക്കും അറിയാം.
തനത് വരുമാനം നീക്കി വച്ചാണ് കിഫ്ബി പ്രവര്‍ത്തിച്ചത്. കിഫ്ബിയെയും പെന്‍ഷന്‍ കമ്പനിയേയും വായ്പാ പരിധിയില്‍ കേന്ദ്രം ഉള്‍പ്പെടുത്തി. സാമ്പത്തിക ഉപരോധത്തിനൊപ്പം നികുതി വിഹിതത്തിലും വെട്ടിക്കുറവ് വരുത്തി. മൂന്നു വര്‍ഷം കൊണ്ട് കേന്ദ്ര ഗ്രാന്റില്‍ 19000 കോടിയുടെ കുറവ് ഉണ്ടായി. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നിന്ന് പോലും പിന്‍മാറുന്ന അവസ്ഥയുണ്ടായി.
തനതു വരുമാനം കൂട്ടിയാണ് പിടിച്ച് നില്‍ക്കുന്നത്. ക്ഷേമ ആനുകൂല്യങ്ങളില്‍ കുടിശിക ഉണ്ട്. സമയബന്ധിതമായി സര്‍ക്കാര്‍ കുടിശിക നിവാരണം നടത്തുകയും ചെയ്യും.സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൂട്ടാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. ചെലവുകള്‍ ചുരുക്കലിന് അതിശക്ത നടപടികള്‍ സ്വീകരിക്കും.
"
https://www.facebook.com/Malayalivartha