Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തള്ളുകാർക്കൊപ്പം തള്ളാൻ താൻ ഇല്ലെന്നും സുരേഷ് ഗോപി

14 JULY 2024 04:47 PM IST
മലയാളി വാര്‍ത്ത

ഏഷ്യയുടെ ചരക്കുഗതാഗതത്തിന്റെ ഹബ്ബായി വിഴിഞ്ഞം തുറമുഖം മാറാൻ ഇനി വർഷങ്ങളുടെ അകലംമാത്രം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനടുത്തുള്ള കൊളംബോ, സിങ്കപ്പൂർ തുറമുഖങ്ങളോട് മത്സരിക്കാനുള്ള ശേഷി കൈവരിക്കാൻ കഴിയുന്ന തരത്തിൽ 2030-ഓടെ വിഴിഞ്ഞം സജ്ജമാകും. അതെ സമയം വിഴിഞ്ഞം ട്രയൽ റൺ ഉദ്ഘടന ദിവസം വിഴിഞ്ഞം കൊണ്ട് വരാൻ അടക്കം കാരണമായിട്ടുള്ള മുൻ സർക്കാരിലെ മന്ത്രിമാരെ കുറിച്ചൊന്നും തന്നെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിക്കാത്തതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ വിഴിഞ്ഞം തുറമുഖ പദ്ധതി മുടക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

 

ആരാണ് പദ്ധതി കൊണ്ടുവന്നതെന്ന് ജനങ്ങൾക്കറിയാമെന്നും തള്ളുകാർക്കൊപ്പം തള്ളാൻ താൻ ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.ആരാണ് പദ്ധതി കൊണ്ടുവന്നതെന്ന് നെഞ്ചിൽ കൈ വച്ച് പറയണം. വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അതിനായുള്ള ക്രെഡിറ്റെടുക്കാൻ ശ്രമിക്കുന്നത്. 1997 മുതൽ ഇതുമായി ബന്ധപ്പെട്ട് സമരങ്ങൾ നടക്കുന്നുണ്ട്. ഇപ്പോൾ പദ്ധതി നടപ്പിലായപ്പോൾ പദ്ധതിക്കൊപ്പം നിലകൊള്ളാനാണ് ശ്രമിക്കുന്നത്.”- സുരേഷ് ഗോപി പറഞ്ഞു.അതേസമയം തള്ളുകളുടെ അലയൊലി ഏകദേശം ഒടുങ്ങിയമട്ടാണ്.കോണ്‍ഗ്രസുകാരുടെ പരിഭവവും തീര്‍ന്നിട്ടില്ല. ഇനി ശ്രദ്ധിക്കാനുള്ളത് അവസരങ്ങളുടെ വേലിയേറ്റങ്ങളില്‍ സ്വജനപക്ഷപാതം കാട്ടുന്ന സിപിഎം, ഇനി മറ്റുള്ളവരുടെ ജോലി സാധ്യതകള്‍ നഷ്ടപ്പെടുത്തുമോ എന്നതാണ്.

തുറമുഖവുമായി ബന്ധപ്പെട്ട പ്രധാന തൊഴിലവസരങ്ങള്‍ ഭൂരിഭാഗവും വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളാണ്. തുറമുഖവുമായി ബന്ധപ്പെട്ടു നേരിട്ടുള്ള തൊഴിലവസരങ്ങളെല്ലാം ഔദ്യോഗികമായി ബന്ധപ്പെട്ട കമ്പനിയില്‍ നിന്നുള്ള അറിയിപ്പു പ്രകാരമാണ് അപേക്ഷിക്കേണ്ടത്.എന്‍ജിനീയറിങ്, എംബിഎ തുടങ്ങിയ പ്രഫഷനല്‍ യോഗ്യതയുള്ളവര്‍, ഫിനാന്‍സ്, അക്കൗണ്ട്‌സ് തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യമുള്ളവര്‍, വിവിധ ഡിപ്ലോമ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ തുടങ്ങിയവര്‍ക്ക് തൊഴിലവസരങ്ങളുണ്ടാകും. തുറമുഖത്തെ കണ്ടെയ്‌നര്‍ നീക്കത്തിന് ഉപയോഗിക്കുന്ന ഇന്റര്‍ ടെര്‍മിനല്‍ വെഹിക്കിള്‍ (ഐടിവി) ഓടിക്കാന്‍ വൈദഗ്ധ്യവും ലൈസന്‍സും ഉള്ളവര്‍ക്ക് എല്ലാ തുറമുഖങ്ങളിലും അവസരം ലഭിക്കും. വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും വൈദഗ്ധ്യം നേടിയവര്‍, പ്ലമര്‍, ഇലക്ട്രിഷ്യന്‍, െ്രെഡവര്‍ തുടങ്ങി ക്ലീനിങ് വിഭാഗത്തില്‍ വരെ തൊഴിലവസരങ്ങളുണ്ടാകും.

 

തുറമുഖവുമായി ബന്ധപ്പെട്ട് വൈദഗ്ധ്യമുള്ള ജോലികള്‍ക്കായി സംസ്ഥാന സര്‍ക്കാരിനു കീഴിലെ അസാപ്പും അദാനി സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററും ചേര്‍ന്ന് വിഴിഞ്ഞത്ത് പരിശീലന കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.നിർമാണക്കാലയളവുൾപ്പെടെ 2034 വരെ ആദ്യത്തെ 15 വർഷം ലാഭവിഹിതം പൂർണമായും അദാനി ഗ്രൂപ്പിനാകും. 16-ാം വർഷം മുതൽ ഒരുശതമാനം വീതം ലാഭവിഹിതം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡിന് (വിസിൽ) നൽകും. ഇത് 40 വർഷം വരെ ഓരോ ശതമാനം വർധിച്ച് 25 ശതമാനം വരെയാകും.വാണിജ്യപ്രവർത്തനം തുടങ്ങുംമുൻപുതന്നെ ലോകത്തെ പ്രമുഖ കപ്പൽ കമ്പനികൾ വിഴിഞ്ഞത്ത് താത്പര്യം പ്രകടിപ്പിച്ചെത്തുന്നത് ആഗോളരംഗത്തെ പ്രതിസന്ധികൾകൂടി കണക്കിലെടുത്താണ്.

 

ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയും (എം.എസ്.സി.) താമസിയാതെ വിഴിഞ്ഞത്ത് എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്ക് നിലവിൽ കൈകാര്യംചെയ്യുന്ന ട്രാൻസ്ഷിപ്‌മെന്റ് തുറമുഖങ്ങളായ കൊളംബോയിലും സിങ്കപ്പൂരിലും ചരക്കിറക്കാൻ നാലും അഞ്ചും ദിവസം പുറങ്കടലിൽ കാത്തുകിടക്കേണ്ടിവരുന്നതാണ് പെട്ടെന്നുതന്നെ വിഴിഞ്ഞത്തേക്ക് കപ്പൽ കമ്പനികളുടെ ശ്രദ്ധതിരിയാൻ കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (20 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (25 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (36 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (57 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends