Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഈ പോലീസ് ഗുണ്ടയെ പുറത്താക്കാന്‍ ആഭ്യന്തര മന്ത്രിയ്ക്ക് നട്ടെല്ലുണ്ടോ ?;പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ നോക്കിയ പോലീസുകാരനെ താലോലിക്കുന്നു !,ഇയാള്‍ സേനയില്‍ സ്ഥിരം പ്രശ്‌നക്കാരന്‍...പിണറായി വിജയനെ ചൂണ്ടുവിരലില്‍ നിര്‍ത്തി കാക്കിയിട്ട ആണൊരുത്തന്റെ ചോദ്യശരങ്ങള്‍

17 JULY 2024 01:17 PM IST
മലയാളി വാര്‍ത്ത

പെട്രോള്‍ അടിച്ച കാശ് ചോദിച്ച ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച ഈ കാക്കിയിട്ട ചെറ്റയെ പുറത്താക്കാന്‍ നട്ടെല്ലുണ്ടോ. പോലീസുകാരിലെ ക്രിമിനലുകളെ വെച്ചുവാഴിക്കുന്ന ആഭ്യന്തരമന്ത്രിയ്ക്ക് നേരെ വിരല്‍ചൂണ്ടി ഒരു പോലീസുകാരന്‍. കേരളം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യാതെ പോയ മാധ്യമങ്ങള്‍ അന്തിച്ചര്‍ച്ച നടത്താതിരുന്ന ഒരു സംഭവം ഉണ്ടായിരുന്നു. കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ നോക്കിയത്. ജൂലൈ 15ന് നടന്നതാണ്. അന്ന് ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ ജോയിയുടെ മൃതദേഹം കിട്ടിയത് വലിയ ചര്‍ച്ചയ്ക്കും പൊട്ടിത്തെറികള്‍ക്കും വഴിവെച്ചപ്പോള്‍ അതിനിടയില്‍ ഈ വാര്‍ത്ത മുങ്ങിപ്പോയി. ആ വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഈ കാക്കിയിട്ട ചെറ്റയ്‌ക്കെതിരെ നടപടിയെടുക്കാന്‍ നട്ടല്ലുണ്ടോയെന്ന് പിണറായിക്ക് മുന്നില്‍ വെല്ലുവിളി. ഗുണ്ടാ പോലീസുകാരെ കുറിച്ച് കത്തെഴുതിയതിന് ആഭ്യന്തര വകുപ്പ് സസ്‌പെന്റ് ചെയ്ത ആറന്മുള്ള ക്യാമ്പിലെ പോലീസുകാരന്‍ ഉമേഷ് വള്ളിക്കുന്നിനെ കേരളം മറന്ന് കാണില്ലല്ലോ. ഉമേഷ് ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. അത് ആഭ്യന്തര വകുപ്പിനെ നിര്‍ത്തിപ്പൊള്ളിക്കുന്നു.

ടി എ അന്‍വറെന്നൊരാള്‍ എഴുതിയ കുറിപ്പാണ് ഉമേഷ് പങ്കുവെച്ചിരിക്കുന്നത്. അതില്‍ കൃത്യമായി പറയുന്നുണ്ട് പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച പോലീസുകാരന്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്നും. എന്തുകൊണ്ട് അയാളെ പുറത്താക്കുന്നില്ലായെന്നും ആ കുറിപ്പ് നോക്കാം.

കേരള പോലീസിലെ പ്രശ്‌നക്കാരായ പോലീസുകാരെ ഇപ്പോഴും തീറ്റി പോറ്റുന്നതിന് ജനങ്ങള്‍ക്ക് കിട്ടുന്ന ഒടുവിലത്തെ റിവാര്‍ഡാണ് കണ്ണൂരില്‍ കഴിഞ്ഞ ദിവസം ലഭിച്ചത്. പെട്രോള്‍ അടിച്ചതിന്റെ കാശ് ചോദിച്ച ആ പാവത്തെ കാറിടിച്ച് കൊല്ലാന്‍ നോക്കുകയും, ശേഷം ബോണറ്റില്‍ കിലോമീറ്ററോളം വലിച്ച് കൊണ്ട് പോവുകയും ചെയ്ത വാര്‍ത്ത നമ്മളെല്ലാവരും കണ്ടു. രസകരമായ സംഭവമെന്തെന്നാല്‍ ഈ പോലീസുകാരന്‍ സേനക്ക് സ്ഥിരം തലവേദനയാണത്രേ. ഡ്യൂട്ടിക്കിടെ പലതവണ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഈ ഗ്രേഡ് എസ് ഐ റാങ്കുള്ള റാസ്‌കലിനെ മെസ് ഡ്യൂട്ടിക്കിട്ടത്. കഴിഞ്ഞ ഒക്ടോബറില്‍ പമ്പിലേക്ക് കാറിടിച്ച് കയറ്റിയതും ഈ മഹാനായിരുന്നു. അന്നും കേസെടുത്തിരുന്നതും, സസ്‌പെന്‍ഷനും ലഭിച്ചിരുന്നത്രേ. ഇന്നും സസ്‌പെന്‍ഷനുമുണ്ട് ശേഷം വധശ്രമത്തിന് കേസും എടുത്തിട്ടുണ്ട്.

ചെറ്റകളായ പോലീസുകാര്‍ എന്ത് ചെയ്താലും അവരെ സംരക്ഷിക്കാന്‍ സേനയുണ്ട് എന്നതിന്റെ തെളിവാണ് ഇവനൊക്കെ ഇതുവരെ സര്‍വ്വീസില്‍ തുടര്‍ന്നത്. മാന്യമായി ജോലി ചെയ്യുകയും, സേനയിലെ തെണ്ടിത്തരങ്ങള്‍ തുറന്ന് കാണിക്കുകയും ചെയ്ത Umesh Vallikkunnuനെ പോലെയുള്ളവരെ ശമ്പളം കൊടുക്കാതെയും, മാനസീകമായി പീഢിപ്പിച്ചും സര്‍വ്വീസില്‍ നിന്നും പിരിച്ച് വിടാന്‍ കാണിക്കുന്ന പകുതി ഉത്സാഹമുണ്ടെങ്കില്‍ അത്തരം ചെറ്റകളൊക്കെ ഇന്ന് സേനക്ക് പുറത്തിരുന്നേനേ. ഇവനെ പോലെയുള്ള ക്രിമിനലുകളെയൊക്കെ സേനയില്‍ വെച്ച് പൊറുപ്പിക്കുന്ന കാര്യം പറഞ്ഞാല്‍ എട്ട് കൊല്ലത്തിനിടെ 100ഓളം പോലീസുകാരെ പിരിച്ച് വിട്ടെന്ന് പോലീസുകാര്‍ എഴുതി നല്‍കിയത് നോക്കി വായിക്കുന്ന ഡബിള്‍ചങ്കുള്ള ഏഭ്യന്തര മന്ത്രി ഉള്ളിടത്തോളം ഇതിലും വലുത് സംഭവിച്ചാലും അല്‍ഭുതപ്പെടാനില്ല!. ഇതായിരുന്നു അന്‍വറിന്റെ കുറിപ്പ്. ഈ കുറിപ്പ് പങ്കുവെച്ചാണ് ഉമേഷ് വീണ്ടും ആഭ്യന്തര മന്ത്രിയ്ക്കിട്ട് താങ്ങിയിരിക്കുന്നത്.

കണ്ണൂരിലെ തളാപ്പിലാണ് പോലീസുകാരന്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ നോക്കിയത്. എ ആര്‍ ക്യാമ്പ് ഡ്രൈവര്‍ കെ.സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പെട്രോള്‍ അടിച്ച പണം മുഴുവന്‍ നല്‍കാതെ പോകാന്‍ ശ്രമിച്ച കാറിനെ പമ്പ് ജീവനക്കാരന്‍ അനില്‍കുമാര്‍ തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു വധശ്രമം. തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പിലേക്ക് എ ആര്‍ ക്യാമ്പിലെ ഡ്രൈവറായ സന്തോഷ് പമ്പില്‍ തന്റെ സ്വന്തം കാറിലാണ് എത്തിയിരുന്നത്. 2100 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെട്ടു. ഫുള്‍ടാങ്ക് അടിച്ച ശേഷം 1900 രൂപ മാത്രം നല്‍കി.ബാക്കി 200 രൂപ നല്‍കാന്‍ കൂട്ടാക്കിയില്ല. അടിച്ച പെട്രോളിന്റെ പണം ചോദിച്ചപ്പോള്‍ വണ്ടിയില്‍ നിന്ന് തിരിച്ചെടുത്തോയെന്ന വിചിത്രമായ മറുപടിയാണ് ഇയാള്‍ നല്‍കിയതെന്ന് പമ്പിലെ ജീവനക്കാരനായ അനില്‍ കുമാര്‍ പറയുന്നു. കാര്‍ മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അനില്‍കുമാര്‍ തടഞ്ഞു. ഇതോടെ കാറിന്റെ ബോണറ്റിലിരുത്തി അനിലുമായി സന്തോഷ് വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. 600 മീറ്റര്‍ ദൂരമാണ് കാറിന്റെ ബോണറ്റിലിരുന്ന് അനിലിന്റെ സഞ്ചരിക്കേണ്ടി വന്നത്. ഇതാദ്യമായലല്ല സന്തോഷ് പോലീസ് കേസില്‍ പ്രതിയാകുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ കാല്‍ടെക്‌സിലെ പെട്രോള്‍ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചു കയറ്റിയ കേസിലും സന്തോഷ് പ്രതിയാണ്. പ്രതിയെ സര്‍വ്വീസില്‍ നിന്നും സിറ്റി പോലീസ് കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തു. വധശ്രമത്തിനാണ് സന്തോഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

പോലീസിലെ ക്രിമിനലുകളുടെ വാര്‍ത്തകള്‍ എത്രയോ തവണ പുറത്ത് വന്നിരിക്കുന്നു ഇന്നേവരെ കൃത്യമായ ഒരു നടപടിയെടുക്കാനോ പ്രസ്‌നക്കാരായവരെ പുറത്താക്കാനോ ആഭ്യന്തര വകുപ്പ് നടപടി ടെുത്തിട്ടില്ല. വഴിയോരക്കടയില്‍ നിന്ന് മാങ്ങാ മോ,്ടിച്ച പോലീസുകാരനെ സേനയില്‍ നിന്ന് പുറത്താക്കിയല്ലോയെന്ന് ഇന്നും വീമ്പ് പറയുന്ന ആഭ്യന്തര മന്ത്രിയാണ് നമുക്കുള്ളത്. മാങ്ങാ മോഷ്ടിച്ചവനേക്കാള്‍ വലിയ ക്രിമിനലുകള്‍ ഇനിയും ഉണ്ട്. പെണ്ണുപിടിയന്മാരും ഗുണ്ടകളുമായ് ബന്ധമുള്ളവരും തുടങ്ങി കിമ്പളത്തിന് വേണ്ടി എന്ത് നെറികേടിനും തയ്യാറാകുന്ന തോളത്ത് നക്ഷത്രം കൂടുതലുള്ളവരും ഉണ്ട്. തോളത്ത് നക്ഷത്രം കൂടുതലുള്ളവരെ തൊട്ട് വേദനിപ്പിക്കില്ല പിണറായി. സേനയില്‍ ഇടത് അനുകൂലികളായ നിറയെ പോലീസുകാരുണ്ട്. ഇവരാണ് സേന ഭരിക്കുന്നത് പോലീസ് മേധാവിയൊക്കെ വെറുതെ പേരിന് മാത്രം. സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്ന ഈ കൂട്ടത്തെ തൊടില്ല വകുപ്പ് മന്ത്രി. പോലീസ് സേനയില്‍ ആത്മഹത്യ കൂടുന്നതും സമ്മര്‍ദ്ദങ്ങളും ഉന്നത പോലീസുകാരുടെ വിരട്ടലും ക്രിമിനല്‍ പോലീസുകാരെക്കുറിച്ചും ഉമേഷ് പലതവണ മുഖ്യമന്ത്രി കത്തയച്ചിരുന്നു. അതില്‍ നടപടി എടുക്കാതെ കത്തെഴുതിയതിന് ഉമേഷിനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. ഉമേഷ് ഉയര്‍ത്തിവിട്ട പ്രസ്‌നങ്ങള്‍ ഒന്ന് ചര്‍ച്ച ചെയ്യാന്‍ പോലും വകുപ്പോ വകുപ്പ് മന്ത്രിയോ തയ്യാറായില്ല. ഒടുവില്‍ ഈ വിഷയം നിയമസഭയില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവന്നത് പ്രതിപക്ഷമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (20 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (25 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (36 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (57 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends