കൗണ്‍സിലര്‍ മര്‍ദ്ദിച്ചുവെന്ന പരാതിയുമായി ബാര്‍ ജീവനക്കാരി

കൗണ്‍സിലര്‍ മര്‍ദ്ദിച്ചുവെന്ന പരാതിയുമായി ബാര്‍ ജീവനക്കാരി. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുനിതാ ഡിക്സണ്‍ തന്നെ മര്‍ദ്ദിച്ചുവെന്നാണ് ബാര്‍ ജീവനക്കാരി പരാതി നല്‍കിയത്. മുഖത്ത് അടിച്ചെന്നും കൈപിടിച്ച് തിരിച്ചെന്നും അസഭ്യം പറഞ്ഞുവെന്നും കൊച്ചിയിലെ ബാര്‍ ഹോട്ടല്‍ ജീവനക്കാരി പരാതിപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. എന്നാല്‍, താന്‍ മര്‍ദിച്ചിട്ടില്ലെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ ഫോണ്‍ തട്ടിമാറ്റിയതാണെന്നും കൗണ്‍സിലര്‍ പറഞ്ഞു.
ബാറിനോട് ചേര്‍ന്നുള്ള തോട് ശുചീകരണവുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായതെന്നാണ് വിവരം. പുറത്തുവന്ന വിഡിയോയില്‍ കൗണ്‍സിലര്‍ ബാര്‍ ജീവനക്കാരിയെ മര്‍ദിക്കുന്നത് കാണാം. നിങ്ങളോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും ബാറിന്റെ ഉടമസ്ഥനോടാണ് സംസാരിക്കാനാണ് താല്‍പര്യമെന്നും സുനിത ഡിക്സണ്‍ തര്‍ക്കത്തിനിടെ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
ഹോട്ടല്‍ കൈയേറ്റം ഒഴിപ്പിച്ച് കാന ശുചീകരിക്കാനാണ് താന്‍ അവിടെ എത്തിയതെന്ന് കൗണ്‍സിലര്‍ പറഞ്ഞു. അവിടെ എത്തിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ വളയുകയായിരുന്നു. കോണ്‍ട്രാക്ടര്‍ അടക്കമുള്ളവര്‍ തന്റെ കൂടെ ഉണ്ടായിരുന്നുവെന്നും ബാറില്‍ നിന്ന് ഇറങ്ങി വന്ന ജീവനക്കാര്‍ തന്റെ ജോലി തടസ്സപ്പെടുത്തുകയുമായിരുന്നുവെന്ന് കൗണ്‍സിലര്‍ വിശദീകരിച്ചു.
https://www.facebook.com/Malayalivartha