Widgets Magazine
05
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


“നിങ്ങൾ ദൈവത്തെ പോലും വെറുതെ വിട്ടില്ല” : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശങ്കരദാസ് നൽകിയ ഹർജി പരിഗണിക്കവെ കടുത്ത വിമർശനം ഉയർത്തി സുപ്രീം കോടതി; ബോർഡിന്റെ മിനിറ്റ്സിൽ ഒപ്പിട്ട ശങ്കരദാസിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാൻ കഴിയില്ലെന്ന് കോടതി: ജാമ്യം വേണമെങ്കില്‍ പരിഗണിക്കുന്ന കോടതിയെ സമീപിക്കാം; വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ ഹര്‍ജി തള്ളി, സുപ്രീം കോടതി...


ചുറ്റും നിന്നവര്‍ക്ക് സുധ ചന്ദ്രയെ നിയന്ത്രിക്കാന്‍ കഴിയാതെയാവുന്നു...പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നവരെ സുധ കടിക്കാന്‍ ശ്രമിക്കുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു..വീഡിയോ വൈറൽ..


ഈ വർഷവും പിടിച്ചാൽ കിട്ടാതെ സ്വർണം..അസാധാരണമായ ഒരു വര്‍ഷമായിരുന്നു...52 തവണയാണ് സ്വര്‍ണം വിലയില്‍ പുതിയ റെക്കോഡിട്ടത്..പലർക്കും സ്വർണം മോഹമായി മാത്രം അവശേഷിക്കും..


ഗവര്‍ണ്ണര്‍ സി.വി. ആനന്ദബോസിനോട് മുമ്പ് എന്‍എസ്എസ് നേതൃത്വം കാട്ടിയ അവഗണന വിവാദമാകുന്നു... താന്‍ പെരുന്നയില്‍ പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു..


ത്രിപുരയിലും അസമിലും ഭൂകമ്പങ്ങൾ..ഏകദേശം ഒരു മണിക്കൂർ വ്യത്യാസത്തിൽ രണ്ട് സംസ്ഥാനങ്ങളിലായി ഉണ്ടായ ഭൂകമ്പങ്ങൾ..ജനങ്ങൾ ഭയന്ന് നിലവിളിച്ചോടി..ജനങ്ങൾക്ക് മുന്നറിയിപ്പ്...

വയനാട്ടിൽ മോഹൻലാൽ എത്തിയത് എങ്ങനെ? ലാലിനെ കാത്തിരിക്കുന്നുണ്ട് ഒരു പദവി ?

04 AUGUST 2024 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടിലെത്തി 91 വയസുകാരിയുടെ ചര്‍മ്മം സ്വീകരിച്ച് സ്‌കിന്‍ ബാങ്ക് ടീം: സ്‌കിന്‍ ബാങ്കില്‍ രണ്ടാമത്തെ ചര്‍മ്മം ലഭ്യമായി

ഒമ്പതാമത് സിദ്ധ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും: സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും എക്‌സ്‌പോയും

വീട്ടുകാരുമായി സംസാരിച്ച് ഇരിക്കുന്നതിനിടെ പത്തൊൻപതുകാരി കുഴഞ്ഞുവീണ് മരിച്ചു: യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതിരുന്ന പെണ്‍കുട്ടിയുടെ അപ്രതീക്ഷിത മരണത്തിൽ വിറങ്ങലിച്ച് കെട്ടുങ്ങൽ ഗ്രാമം...

“നിങ്ങൾ ദൈവത്തെ പോലും വെറുതെ വിട്ടില്ല” : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശങ്കരദാസ് നൽകിയ ഹർജി പരിഗണിക്കവെ കടുത്ത വിമർശനം ഉയർത്തി സുപ്രീം കോടതി; ബോർഡിന്റെ മിനിറ്റ്സിൽ ഒപ്പിട്ട ശങ്കരദാസിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാൻ കഴിയില്ലെന്ന് കോടതി: ജാമ്യം വേണമെങ്കില്‍ പരിഗണിക്കുന്ന കോടതിയെ സമീപിക്കാം; വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ ഹര്‍ജി തള്ളി, സുപ്രീം കോടതി...

ആ ബെന്യാമിന്‍ ഞാനല്ല, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ സാധ്യതാ പട്ടികയില്‍ ബെന്യാമിന്‍ എന്ന പേരും കണ്ടു

വയനാട്ടിലെ ദുരന്ത മേഖലയിൽ പട്ടാള വേഷത്തിൽ മോഹൻലാൽ എത്തിയതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. അഹോരാത്രം കഷ്ടപ്പെടുന്ന പട്ടാളക്കാർക്ക് മനക്കരുത്ത് നൽകാൻ മോഹൻലാൽ ചെല്ലണമെന്ന ആവശ്യം മുന്നോട്ടുവച്ചത് നരേന്ദ്രമോദിയാണ്. രാജ്യസഭയിൽ കലാകാരൻമാരുടെ ക്വാട്ടയിൽ മോഹൻലാലിനും ഇരിപ്പിടം ഒരുക്കാനുള്ള കേന്ദ്ര സർക്കാർനീക്കത്തിന്റെ ഭാഗമാണ് ലാൽ സന്ദർശനം എന്നാണ് വിവരം. 

 

വയനാട്ടിലെ ഉരുൾപൊട്ടൽ നടന്ന ദുരന്ത മേഖലകളില്‍ 3 കോടിയുടെ പദ്ധതികള്‍ തന്‍റെ ഫൗണ്ടേഷന്‍ വഴി നടപ്പിലാക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.  ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സൈന്യം അടക്കം എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. പൂര്‍ണമായും തകര്‍ന്ന വെള്ളാര്‍മല എല്‍പി സ്കൂള്‍ പുനരുദ്ധാരണവും തങ്ങള്‍ ഏറ്റെടുക്കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷന്‍ ഡയറക്ടറും മോഹന്‍ലാലിനെ അനുഗമിക്കുകയും ചെയ്ത മേജര്‍ രവിയും വ്യക്തമാക്കി. മേജർ രവി ബി ജെ പി നേതാവാണ്. 

 

‘‘രാജ്യം കണ്ടതിൽ വച്ച് ഏറ്റവും സങ്കടകരമായ കാഴ്ചകളാണ് വാർത്തകളിലൂടെ അറിയുന്നത്. അവിടെ ചെന്നു കണ്ടു കഴിഞ്ഞാലേ അതിന്റെ വ്യാപ്തി മനസ്സിലാകൂ. ഒരുപാട് പേർക്ക് നിമിഷനേരം കൊണ്ട് അവരുടെ ഉറ്റവരെയും വീടും സ്ഥലവും ഒക്കെ നഷ്ടമായി. നമ്മളെല്ലാവരും ഒരുമിച്ച് ചേർന്ന് അവരെ സഹായിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അതിൽ എടുത്തു പറയേണ്ടവരാണ് ഇന്ത്യൻ ആർമി, എയർഫോഴ്സ്, ഡോക്ടേഴ്സ്, എൻഡിആർഎഫ്, ഫയർ ആൻഡ് റെസ്ക്യൂ, നേവി, ലോക്കൽ ആളുകൾ, സന്നദ്ധ സഹായ സംഘടനകൾ അങ്ങനെ ഒരു കല്ലെടുത്ത് മാറ്റുന്ന കുട്ടിപോലും ഇതിന്റെ ഭാഗമായി മാറുന്നു.

 

ഇവിടുത്തെ പുനരധിവാസത്തിനായി ഞാനുമായി സഹകരിക്കുന്ന ഫൗണ്ടേഷനായ വിശ്വശാന്തി ഫൗണ്ടേഷന്‍റെ പേരില്‍ 3 കോടി രൂപ അടിയന്തരമായി കൊടുക്കുകയാണ്. പിന്നീട് അതിന്റെ സ്ഥിതി ഗതികൾ നിരീക്ഷിച്ച ശേഷം കൂടുതൽ സഹായം നൽകും.’’–മോഹൻലാലിന്റെ വാക്കുകൾ.

 

താന്‍ അംഗമായ ടെറിറ്റോറിയല്‍ ആര്‍മിയാണ് ഇവിടെ ആദ്യം രക്ഷ പ്രവര്‍ത്തനത്തിന് എത്തിയ വിഭാഗം. അതിനാല്‍കൂടിയാണ് ഒന്നരപതിറ്റാണ്ടോളമായി അതിന്‍റെ ഭാഗമായ താനും ഇവിടെ എത്തിയത് എന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

 

‘‘ഞാനും കൂടി ഉൾപ്പെടുന്ന 122 ഇൻഫെന്ററി ബറ്റാലിയൻ ടിഎ മദ്രാസാണ് ആദ്യം ഇവിടെയെത്തുന്നത്. അതിലെ നാൽപ്പതോളം പേര്‍ ആദ്യമെത്തി വലിയ പ്രയത്നങ്ങൾ നടത്തി. ഒരുപാട് പേരെ രക്ഷിച്ചു. കഴിഞ്ഞ 16 വർഷമായി ഞാൻ ഈ ബറ്റാലിയന്റെ ഭാഗമാണ്. ഇവർക്കൊക്കെ പ്രചോദനമാകാനും അവരോട് നന്ദി പറയാനും മനസ്സുകൊണ്ട് അവരെ നമസ്കരിക്കാനുമാണ് ഇവിടെയെത്തിയത്. ഇത്തരം ദുരന്തങ്ങൾ ഇനിയുണ്ടാകാതിരിക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കണണം’’– മോഹൻലാൽ പറഞ്ഞു.

‘‘മനുഷ്യ സ്നേഹികളായ ഒരുപാട് േപർ വിശ്വശാന്തി ഫൗണ്ടേഷനിൽ അംഗമാണ്. ലാലേട്ടൻ പറയാത്തൊരു കാര്യം പറയാം. മുണ്ടക്കൈയിൽ തകര്‍ന്ന സ്കൂള്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. അദ്ദേഹത്തോട് ചോദിക്കാതെ ഒരു കാര്യം കൂടി പറയാം. ആ സ്കൂൾ പുനർനിർമിക്കാനുളള പദ്ധതിയും വിശ്വശാന്തി ഫൗണ്ടേഷൻ ഏറ്റെടുക്കുകയാണ്. ഇതിപ്പോൾ എടുത്ത തീരുമാനമാണ്.’’ മേജര്‍ രവി പറ‌ഞ്ഞു.

 

 

 

മോഹന്‍ലാലും മേജര്‍ രവിയുമടങ്ങുന്ന സംഘം ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാംപിലാണ് ഇന്നലെ  രാവിലെയോടെ എത്തിയത്. സൈനിക വേഷത്തില്‍ തന്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടീമിനൊപ്പമാണ് മോഹൻലാൽ എത്തിയത്. ആർമി ക്യാമ്പിലെത്തിയ ശേഷമാണ് അദ്ദേഹം ദുരന്തഭൂമി സന്ദർശിച്ചത്. മുണ്ടക്കൈ, മേപ്പാടി എന്നീ മേഖലകളും അദ്ദേഹം സന്ദർശിച്ചു.

കേരളത്തിന്റെ പ്രിയപ്പെട്ട ലാലേട്ടന് ഇപ്പോൾ കിട്ടിയത് മാലപടക്കം  മാത്രം. ഗുണ്ട്   വരാനിരിക്കുന്നതേയുള്ളു. നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയ  സാഹചര്യത്തിൽ   ലാലേട്ടൻ ഇരിക്കുന്നത് രാജ്യസഭയിലായിരിക്കുമെന്ന് ബിജെ പി വൃത്തങ്ങൾ  സൂചിപ്പിക്കുന്നു. 

നരേന്ദ്രമോദി ജയിച്ചില്ലെങ്കിലും ലാലേട്ടൻ രാജ്യസഭയിലെത്തുമെന്ന കാര്യം ഉറപ്പാണ്. അദ്ദേഹത്തെ ലഫ്റ്റനന്റ് കേണലാക്കിയത് യു പി  എ സർക്കാരാണ്. യുപിഎ  നേതാക്കളിൽ പലരും മോഹൻലാലിന്റെ അടുത്ത സുഹൃത്തുക്കളാണ്. പ്രത്യേകിച്ച് കെ.സി. വേണുഗോപാൽ. 

മോഹൻലാൽ ഇതിനു മുമ്പ് തന്നെ രാജ്യസഭാംഗം അകേണ്ടതായിരുന്നു.  അത്തരത്തിലൊരു നിർദ്ദേശം ബി ജെപി സർക്കാർ മുന്നോട്ടു വച്ചെങ്കിലും അതിനോട് അദ്ദേഹം അനുകൂലമായി പ്രതികരിച്ചില്ല. തന്നെ ബിജെപിക്കാരൻ ആക്കാനുള്ള നീക്കം തകൃതിയാണെന്ന് ലാലിന് അറിയാമായിരുന്നു. തെരഞ്ഞടുപ്പിൽ മത്സരിക്കണമെന്ന  നിർദ്ദേശം നൽകിയെങ്കിലും അതും അംഗീകരിച്ചില്ല. ഉയരങ്ങൾ ഇനിയും കീഴടക്കാനുള്ളപ്പോൾ പ്രതൃക്ഷ രാഷ്ട്രീയ ബാന്ധവം വേണ്ടെന്ന് ലാൽ  കരുതി. രാജ്യസഭയിലേക്ക് ലാൽ വന്നാൽ അതിനെ രാഷ്ട്രീയമായി കണക്കാക്കാൻ കഴിയില്ല. 

മോഹൻലാൽ എന്ന നടന്റെ പീക്ക് ടൈം ആണ് ഇത്. ഒടിയൻ എന്ന സിനിമ വേണ്ടത്ര വിജയിക്കാതെ വന്നപ്പോൾ അദ്ദേഹത്തിനെതിരെ  സംസാരിച്ചവർക്കുള്ള മറുപടിയാണ്  കേന്ദ്രം നൽകിയ പത്മ പുരസ്കാരം. ലാൽ സിനിമൾ  അടി തെറ്റിയതിന് പിന്നിലും ബിജെപി ആരോപണം നിഴലായുണ്ട് . ആബാലവൃത്തം ജനങ്ങളുടെയും പ്രിയപ്പെട്ട നടനാണ് ലാൽ. അവിടെ ജാതിയും മതവുമില്ല. ലാലിന്റെ നേട്ടങ്ങളെ സ്വന്തം നേട്ടമായി കാണുന്നവരാണ് മലയാളികൾ.  അതിൽ രാഷ്ട്രീയം കലർത്തരുതെന്ന അപേക്ഷ മാത്രമാണ് അവർക്കുള്ളത്. 

 

 

മോഹൻ ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള ട്രസ്റ്റിന്റെ  ഉദ്ഘാടനം  നിർവഹിച്ചത് പ്രധാനമന്ത്രിയാണ് . മോദി ഇക്കാര്യം ട്വീറ്റ് ചെയ്തു. ലാലുമായി നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു. അതോടെയാണ് ബി ജെ പി ആരോപണം വന്നു ചേർന്നത്. എന്നാൽ പ്രധാനമന്ത്രിയെ കാണേണ്ടി വന്ന സന്ദർഭം ലാൽ തന്നെ വ്യക്തമായി കേരളത്തെ അറിയിച്ചതാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് പെരുന്നയിൽ നടന്ന എൻ എസ് എസ് സമ്മേളനത്തിൽ ലാൽ പങ്കെടുത്തതും ഇത്തരം ആരോപണങ്ങൾക്ക് വഴി വിളക്കായി. എന്നാൽ നായർ സർവീസ് സൊസൈറ്റിയുമായി ലാലിന് അടുത്ത ബന്ധം വളരെ മുമ്പേയുണ്ട് .

വയനാട്ടിൽ ലീഡ് കേന്ദ്ര സർക്കാരിനാണ്.എന്നാൽ പിണറായി സർക്കാർ അത് കവർന്നെടുക്കാനാണ് ശ്രമിക്കുന്നത്. ജാഗ്രതയോടെയാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്. അതാണ് വയനാട്ടിലെ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ എത്തിയിട്ടും പട്ടാളത്തെ പിൻവലിക്കാത്തത്. പട്ടാളത്തിന് മുന്നിൽ അവർ നമസ്കരിക്കുന്നു.

 

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാദൗത്യത്തിന് സൈന്യത്തിന്റെ ഏകോപിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. കരസേനയുടെ കോഴിക്കോടും കണ്ണൂരിൽ നിന്നുമുള്ള സൈനികരാണ് വയനാട്ടിലുള്ളത്. . കോഴിക്കോട് ടെറിട്ടോറിയൽ ആർമി 122 ബറ്റാലിയനിൽനിന്നും കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോറിൽനിന്നുമുള്ള 200 സൈനികരാണ് രക്ഷാപ്രവർത്തനത്തിനുള്ളത്. നാവികസേനയുടെ ഏഴിമല അക്കാദമിയിൽനിന്നുള്ള 50 സൈനികരും പങ്കാളികളാകും. ഇതിൽ 30 പേർ പ്രത്യേകപരിശീലനം ലഭിച്ച നീന്തൽവിദഗ്ധരാണ്.

 

പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നത് .  വായുസേനയുടെ കോയമ്പത്തൂർ സൂലൂർ കേന്ദ്രത്തിൽനിന്ന് രണ്ടു ഹെലികോപ്റ്ററുകൾ വയനാട്ടിലേക്ക് അയക്കാൻ ശ്രമിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായി .   നാവികസേന കൊച്ചി കേന്ദ്രത്തിലെ ഐ.എൻ.എസ്. ഗരുഡയിൽനിന്ന് ഹെലികോപ്റ്റർ അയക്കാനുള്ള ശ്രമവും മോശം കാലാവസ്ഥകാരണം നടന്നില്ല.

 

ദുരന്തഭൂമിയിൽ താത്കാലികപാലം നിർമിക്കാൻ മദ്രാസ് എൻജിനിയർ ഗ്രൂപ്പ് എത്തി . പ്രത്യേകപരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡും രക്ഷാദൗത്യത്തിൽ പങ്കാളികളായി.  മണ്ണിനടിയിൽ കിടക്കുന്ന മനുഷ്യരെ കണ്ടെത്താൻ പ്രത്യേകപരിശീലനം ലഭിച്ച നായകളെയാണ് ഡൽഹിയിൽനിന്ന് കൊണ്ടുവന്നത് .

 

4 ടീംഎൻ.ഡി.ആർ.എഫ്.

 

കണ്ണൂർ ഫയർഫോഴ്സ്200

 

നാവികസേനയുടെ ഏഴിമല അക്കാദമിയിൽനിന്ന് സൈനികർ- 50

 

മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പ്

 

പ്രത്യേകപരിശീലനം ലഭിച്ച നീന്തൽവിദഗ്ധർ- 30

 

122 ഇൻഫെന്ററി ബറ്റാലിയൻ മദ്രാസ് റെജിമെന്റ് 150

 

സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്

 

ടെറിട്ടോറിയൽ ആർമിയുടെ കരുത്തും നാം തിരിച്ചറിഞ്ഞു.  വയനാട് വിറങ്ങലിച്ചപ്പോൾ രക്ഷാകരം കരുത്തോടെ നീട്ടിയത് ടെറിട്ടോറിയൽ ആർമിയാണ്.  മലബാറിന്റെ സ്വന്തംസേന എന്നറിയപ്പെടുന്ന, കോഴിക്കോട് കേന്ദ്രമായുള്ള ടെറിട്ടോറിയൽ ആർമി അംഗങ്ങൾ തിങ്കളാഴ്ച ഉച്ചയോടെയാണ് മുണ്ടക്കൈയിലെത്തിയത്.

 

കോഴിക്കോട് വെസ്റ്റ്ഹില്ലിലെ 122 ഇൻഫന്ററി ബറ്റാലിയൻ (ടെറിട്ടോറിയൽ ആർമി) മദ്രാസ് ഗ്രൂപ്പിൽനിന്നുള്ള സംഘമാണ് ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തിയത്. സേനയിലെ 85 ശതമാനം അംഗങ്ങളും മലയാളികളാണ്. കമാൻഡിങ് ഓഫീസർ കേണൽ ഡി. നവീൻ ബെൻജിത്തിന്റെ നിർദേശപ്രകാരമാണ് സേന പ്രവർത്തിക്കുന്നത്.  മൃതശരീരങ്ങൾ കണ്ടെടുക്കാനും കുടുങ്ങിക്കിടന്നവരെ  രക്ഷിക്കാനും സേനയ്ക്കു കഴിഞ്ഞു. പരിക്കേറ്റവരെ ചികിത്സിക്കാൻ ആർമി മെഡിക്കൽ ഓഫീസറും സേനയോടൊപ്പം ദുരന്തസ്ഥലത്ത് എത്തിയിട്ടുണ്ട്. ലെഫ്. കേണൽ വിശ്വനാഥൻ, നായിക് സുബേദാർ എം.ടി. അനിൽകുമാർ, സുബേദാർമാരായ ജിജിൽ, ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘം രക്ഷാപ്രവർത്തനം നടത്തുന്നത്.ഇത് ലാലിന്റെ സ്വന്തം ടീമാണ്. ഇവരെല്ലാം ലാലിന്റെ വരവിൽ സന്തുഷ്ടരാണ്.

 

 

 

മോറൽ സപ്പോർട്ടാണ് ദുരന്തഭൂമിയിൽ നിൽക്കുന്നവർക്ക് എന്നും പിൻബലം അതാണ് മോഹൻലാൽ നൽകിയത്. ഇത് തിരിച്ചറിഞ്ഞത് പ്രധാനമന്ത്രിയാണ്. ലഫ്റ്റനന്റ് കേണൽ പദവിക്ക് അർത്ഥം കൈവന്നത് ഇപ്പോഴാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലെത്തി 91 വയസുകാരിയുടെ ചര്‍മ്മം സ്വീകരിച്ച് സ്‌കിന്‍ ബാങ്ക് ടീം: സ്‌കിന്‍ ബാങ്കില്‍ രണ്ടാമത്തെ ചര്‍മ്മം ലഭ്യമായി  (3 minutes ago)

ഒമ്പതാമത് സിദ്ധ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും: സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും എക്‌സ്‌പോയും  (8 minutes ago)

വീട്ടുകാരുമായി സംസാരിച്ച് ഇരിക്കുന്നതിനിടെ പത്തൊൻപതുകാരി കുഴഞ്ഞുവീണ് മരിച്ചു: യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതിരുന്ന പെണ്‍കുട്ടിയുടെ അപ്രതീക്ഷിത മരണത്തിൽ വിറങ്ങലിച്ച് കെട്ടുങ്ങൽ ഗ്രാമം...  (11 minutes ago)

“നിങ്ങൾ ദൈവത്തെ പോലും വെറുതെ വിട്ടില്ല” : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശങ്കരദാസ് നൽകിയ ഹർജി പരിഗണിക്കവെ കടുത്ത വിമർശനം ഉയർത്തി സുപ്രീം കോടതി; ബോർഡിന്റെ മിനിറ്റ്സിൽ ഒപ്പിട്ട ശങ്കരദാസിന് ഉത്തരവാദിത്വത്തി  (19 minutes ago)

ആ ബെന്യാമിന്‍ ഞാനല്ല, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ സാധ്യതാ പട്ടികയില്‍ ബെന്യാമിന്‍ എന്ന പേരും കണ്ടു  (30 minutes ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (43 minutes ago)

നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വി ഡി സതീശന്‍  (48 minutes ago)

സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും എക്‌സ്‌പോയും  (58 minutes ago)

സ്‌കിന്‍ ബാങ്കില്‍ രണ്ടാമത്തെ ചര്‍മ്മം ലഭ്യമായി  (1 hour ago)

ജനുവരിയില്‍ തുടര്‍ച്ചയായ നാലുദിവസം ബാങ്കുകള്‍ പ്രവര്‍ത്തനരഹിതമാകും  (1 hour ago)

ആഞ്ഞുകടിച്ച് നടി  (1 hour ago)

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി  (1 hour ago)

GOLD RATE പുതുവർഷത്തിൽ ലക്ഷം തൊട്ട് പൊന്ന്!  (1 hour ago)

ആഞ്ഞടിച്ച് ഗവര്‍ണ്ണര്‍ ആനന്ദബോസ്;  (2 hours ago)

രാഹുൽ പാലക്കാട് സ്വതന്ത്രൻ കോൺഗ്രസ്സിൽ നിന്ന് 'അച്ചു ഉമ്മൻ..! ഉഫ് കാട്ട് തീ രാഹുൽ V/S അച്ചു..?സംഭവിക്കുന്നത്..!  (2 hours ago)

Malayali Vartha Recommends