മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ കേരളവും ശ്രീലങ്കയും അപ്രത്യക്ഷമാകും...! അഡ്വ റസല്‍ ജോയ് പ്രതികരിക്കുന്നു...
വയനാട് ഉണ്ടായ ഉരുൾപൊട്ടലിന്റെ നടുക്കത്തിലാണ് മലയാളികൾ. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വീണ്ടുമൊരിക്കല്‍ കൂടി ആശങ്കയാണ്. വയനാട്ടിലെ ഉരുൾപൊട്ടലിന്റെയും മറ്റും പശ്ചാത്തലത്തിൽ പെരിയാർ തീരവാസികൾക്കുള്ള ആശങ്ക മുൻനിർത്തി മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യവുമായി മുമ്പ് പ്രക്ഷോഭരംഗത്ത് ഉണ്ടായിരുന്ന സംഘാടനകൾ വീണ്ടും രംഗത്ത് എത്തുകയാണ്. വര്‍ഷങ്ങളായി ഡാമിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് കോടതിയില്‍ അടക്കം പോയി പോരാടിയ ഒരു വ്യക്തിയാണ് ആലുവ സ്വദേശി അഡ്വ റസല്‍ ജോയ്. ഇന്നും അദ്ദേഹം പോരാടിക്കൊണ്ട് ഇരിക്കുകയാണ്.
മുല്ലപ്പെരിയാർ ഡാം സമുദ്ര നിരപ്പിൽ നിന്ന് 850മീറ്റർ അടി ഉയരത്തിലാണ്. അവിടെ നിന്ന് മുല്ലപ്പെരിയാർ താഴേയ്ക്ക് വീണാൽ ഡാം നിർമ്മിക്കാൻ ഉപയോഗിച്ച വസ്തുക്കളും,129 വർഷത്തെ ചെളിയും, വാഹനങ്ങൾ, ശവശരീരങ്ങൾ, ഇതെല്ലം ഒഴുക്കികൊണ്ടുവരുന്ന ആ ശക്തി വളരെ വലുതായിരിക്കും. ഇത് ഇടുക്കി ഡാമിന് താഴെയുള്ള ഡാമുകൾ താങ്ങില്ല. ഒരു വലിയ ശബ്ദത്തോടെ തന്നെയായിരിക്കും ഇടുക്കി ഡാം പൊട്ടിത്തെറിക്കുന്നത്. ഇത് കേരളത്തിന്റെ മാത്രം നാശമല്ല, കേരളവും ശ്രീലങ്കയും അപ്രത്യക്ഷമാകും എന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ മുല്ലപ്പെരിയാർ ഡാമിൽ വലിയ പൊട്ടലും വളവും ഉണ്ട് എന്നും അദ്ദേഹം പറയുന്നു.
ഈ ദുരന്തം ഒഴിവാക്കാൻ വേണ്ട സൊല്യൂഷൻ വളരെ സിംപിളാണ്. മുല്ലപ്പെരിയാർ ഡാമിനെക്കാൾ ഉയരമുള്ള ഡാമാണ് പത്തനംതിട്ടയിലെ കക്കി ഡാമിന്. കക്കി ഡാമിൽ മുല്ലപ്പെരിയാർ ഡാമിൽ ഉള്ളതിനേക്കാൾ വെള്ളവും ഉണ്ട്. കക്കി ഡാമിൽ നിന്ന് അമ്പത്തിരണ്ട് കിലോമീറ്റർ ഓവർ ഗ്രൗണ്ട് പൈപ്പ് വലിച്ചാൽ അത് മുല്ലപ്പെരിയാർ പെൻസ്ട്രോക്കിലേയ്ക്ക് ഘടിപ്പിക്കാൻ കഴിയും. ഈ ഒരു കൺസ്ട്രക്ഷന് വേണ്ടി വരുന്നത് മാക്സിമം നൂറ് കോടി മാത്രമാണെന്നും മൂന്ന് മാസം കൊണ്ട് ഈ വർക്ക് കഴിയുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. അപ്പോൾ തമിഴ്നാടിനു കിട്ടുന്നതിൽ കൂടുതൽ വെള്ളവും കിട്ടും, കൂടുതൽ വൈദ്യുതിയും ഉത്പാദിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു. ഈ ഒരു സൊല്യൂഷൻ മാത്രമാണ് കേരളം സർക്കാരും തമിഴ്‌നാട് സർക്കാരും ചേർന്ന് ചെയ്യേണ്ടതെന്ന് അദ്ദേഹം പറയുന്നു.
അദ്ദേഹം മലയാളിവാർത്തയോട് നടത്തിയ പ്രതികരണം ഇങ്ങനെ...
https://www.facebook.com/Malayalivartha